ISAIA 57
57
വിഗ്രഹാരാധനയ്‍ക്കെതിരെ
1നീതിമാൻ മരിക്കുന്നു. ആരും അതു ഗൗനിക്കുന്നില്ല. ഭക്തന്മാർ നീക്കപ്പെടുന്നു. ആരും അതു മനസ്സിലാക്കുന്നില്ല. 2എന്നാൽ നീതിമാൻ അനർഥത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നു. നീതിനിഷ്ഠർ തങ്ങളുടെ കിടക്കയിൽ വിശ്രമംകൊള്ളും. അവർ സമാധാനത്തിൽ പ്രവേശിക്കും.
3മന്ത്രവാദിനിയുടെ പുത്രന്മാരേ, വേശ്യയുടെയും വ്യഭിചാരിണിയുടെയും സന്തതികളേ, അടുത്തു വരുവിൻ. 4ആരെയാണു നിങ്ങൾ കളിയാക്കുന്നത്? ആരുടെ നേരെയാണു നിങ്ങൾ വായ് തുറന്നു നാക്കു നീട്ടുന്നത്? നിങ്ങൾ അതിക്രമികളുടെയും വഞ്ചകരുടെയും സന്തതികളല്ലേ? 5വിജാതീയദേവന്മാർക്കുവേണ്ടി കരുവേലകമരങ്ങൾക്കിടയിലും ഓരോ പച്ചമരത്തിന്റെ ചുവട്ടിലും നിങ്ങളുടെ വിഷയാസക്തി ജ്വലിക്കുന്നു. 6താഴ്‌വരയിലെ പാറയുടെ വിള്ളലുകളിൽ നിങ്ങൾ സ്വന്തം ശിശുക്കളെ കുരുതികഴിക്കുന്നു. താഴ്‌വരയിലെ മിനുസമുള്ള കല്ലുകളെ നിങ്ങൾ ആരാധിക്കുന്നു. അവ തന്നെയാണു നിങ്ങളുടെ അവകാശവും ഓഹരിയും. അവയ്‍ക്കു നിങ്ങൾ പാനീയബലിയും ധാന്യബലിയും അർപ്പിക്കുന്നു. ഇവയിൽ ഞാൻ പ്രസാദിക്കുമെന്നു കരുതുന്നുവോ? 7ഉന്നതമായ ഗിരിശൃംഗത്തിൽ നീ കിടക്ക വിരിച്ചിരിക്കുന്നു. നീ യാഗം കഴിക്കാൻ അവിടേക്കു കയറിപ്പോകുന്നു. 8വാതിലുകൾക്കും വാതിൽപ്പടികൾക്കും പിറകിൽ നീ നിന്റെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നു. നീ എന്നെ ഉപേക്ഷിച്ച് സ്വയം നഗ്നയാക്കി നീ നിന്റെ കിടക്ക വിസ്തൃതമായി വിരിച്ചു. നിനക്കിഷ്ടപ്പെട്ട കിടക്കയിൽ പ്രവേശിച്ച് അവരുമായി വിലപേശി, നഗ്നതയിൽ ദൃഷ്‍ടി ഊന്നിക്കൊണ്ടു വ്യഭിചരിച്ചു. 9നീ തൈലവുമായി മോലേക്ക് ദേവനെ ആരാധിക്കാൻ പോയി. ധാരാളം പരിമളതൈലവും നീ കൊണ്ടുപോയി. നീ പ്രതിപുരുഷന്മാരെ വിദേശങ്ങളിലേക്കു മാത്രമല്ല, പാതാളത്തിലേക്കുകൂടി അയച്ചു. 10മാർഗമധ്യേ നീ തളർന്നെങ്കിലും, ആശ കൈവെടിഞ്ഞില്ല. ശക്തി വീണ്ടെടുത്തതിനാൽ നീ തളർന്നു വീണില്ല. 11ആരെ ഭയപ്പെട്ടിട്ടാണ് നീ എന്നോടു കളവുകാട്ടിയത്? എന്നെ ഓർക്കുകയോ എന്നെപ്പറ്റി ചിന്തിക്കുകയോ ചെയ്യാഞ്ഞത്? ഞാൻ ദീർഘകാലം നിശ്ശബ്ദനായിരുന്നതു കൊണ്ടാണോ നീ എന്നെ ഭയപ്പെടാഞ്ഞത്? 12ശരിയാണെന്നു നീ കരുതുന്നവയും നിന്റെ ചെയ്തികളും ഞാൻ വെളിപ്പെടുത്തും. പക്ഷേ അവ നിന്നെ സഹായിക്കുകയില്ല. 13നീ സംഭരിച്ച വിഗ്രഹങ്ങൾ നിന്റെ നിലവിളി കേട്ട് നിന്നെ രക്ഷിക്കട്ടെ. കാറ്റ് നിന്റെ വിഗ്രഹങ്ങളെ പറത്തിക്കളയും. ഒരു നിശ്വാസംകൊണ്ട് അവ തെറിച്ചുപോകും. എന്നാൽ എന്നെ അഭയം പ്രാപിക്കുന്നവൻ ദേശം കൈവശമാക്കും; അവന് എന്റെ വിശുദ്ധപർവതം അവകാശമായി ലഭിക്കും.
ശാന്തിയും സൗഖ്യവും
14നിർമിക്കുവിൻ, നിർമിക്കുവിൻ, പാത നിർമിക്കുവിൻ; എന്റെ ജനത്തിന്റെ എല്ലാ മാർഗതടസ്സങ്ങളും നീക്കുവിൻ എന്ന ആഹ്വാനം ഉയരും. ഉന്നതനും അത്യുന്നതനും അനന്തതയിൽ വസിക്കുന്നവനും പരിശുദ്ധനുമായ ദൈവം അരുളിച്ചെയ്യുന്നു. 15ഉന്നതവും വിശുദ്ധവുമായ സ്ഥലത്തു ഞാൻ വസിക്കുന്നെങ്കിലും അനുതപിക്കുന്നവന്റെ ഹൃദയത്തിനും വിനീതന്റെ ആത്മാവിനും നവചൈതന്യം പകരാൻ ഞാൻ അവരോടൊത്തു പാർക്കുന്നു. 16ഞാൻ എന്നേക്കുമായി കുറ്റം ആരോപിക്കുകയോ കോപിക്കുകയോ ഇല്ല. എന്നിൽനിന്നാണല്ലോ ആത്മചൈതന്യം പുറപ്പെടുന്നത്. ജീവശ്വാസം നല്‌കിയതും ഞാൻതന്നെ. 17അവന്റെ ദുഷ്ടമായ ദുരാഗ്രഹം നിമിത്തം ഞാനവനോടു കോപിച്ചു. ഞാനവനെ ശിക്ഷിച്ചു. കോപംകൊണ്ട് അവനിൽനിന്ന് എന്റെ മുഖം മറച്ചു. എന്നിട്ടും അവൻ തന്നിഷ്ടപ്രകാരം പിഴച്ചവഴി തുടർന്നു. 18ഞാൻ അവന്റെ ദുർമാർഗങ്ങൾ കണ്ടിരിക്കുന്നു. എങ്കിലും ഞാനവനെ സുഖപ്പെടുത്തും. അവനെ വേണ്ടവിധം നയിച്ച് ആശ്വാസം നല്‌കും. അവനെക്കുറിച്ച് വിലപിച്ചവരുടെ അധരങ്ങളിൽനിന്നു സ്തുതിസ്വരം ഉയരാൻ ഇടയാക്കും. 19“ദൂരസ്ഥർക്കും സമീപസ്ഥർക്കും സമാധാനം, സമാധാനം! ഞാനവരെ സുഖപ്പെടുത്തും” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 20ദുഷ്ടന്മാർ ഇളകിമറിയുന്ന കടൽപോലെയാകുന്നു. അതിനു ശാന്തത കൈവരികയില്ല. അതു ചേറും ചെളിയും മുകളിലേക്കു കൊണ്ടുവരുന്നു. 21‘ദുഷ്ടനു സമാധാനം ഇല്ല’ എന്ന് അവിടുന്നരുളിച്ചെയ്യുന്നു.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 57: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: