ISAIA 59
59
പാപങ്ങൾക്കെതിരെ
1രക്ഷിക്കാൻ കഴിയാത്തവിധം സർവേശ്വരന്റെ കരങ്ങൾ കുറുകിപ്പോയിട്ടില്ല. കേൾക്കാൻ കഴിയാത്തവിധം അവിടുത്തെ കാത് മരവിച്ചിട്ടുമില്ല. 2നിന്റെ അകൃത്യം നിന്നെ ദൈവത്തിങ്കൽനിന്ന് അകറ്റിയിരിക്കുന്നു. നിന്റെ പാപം നിമിത്തം അവിടുന്നു നിന്നിൽനിന്നു മുഖം മറച്ചിരിക്കുന്നു. അതിനാൽ നിന്റെ പ്രാർഥന അവിടുന്നു കേൾക്കുന്നില്ല. 3നിങ്ങളുടെ കൈകൾ രക്തപങ്കിലമാണ്. വിരലുകൾ അകൃത്യങ്ങളാൽ മലിനമായിരിക്കുന്നു. നിന്റെ അധരം വ്യാജം സംസാരിക്കുന്നു. നിന്റെ നാവ് ദുഷ്ടത മന്ത്രിക്കുന്നു. 4ആരും നീതിയോടെ വ്യവഹരിക്കുന്നില്ല. സത്യസന്ധമായി ന്യായാസനത്തെ സമീപിക്കുന്നില്ല. പൊള്ളയായ വാദങ്ങളെ അവർ ആശ്രയിക്കുന്നു. വ്യാജം സംസാരിക്കുന്നു. അവർ തിന്മയെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു. 5അവർ അണലിമുട്ടകളുടെമേൽ അടയിരിക്കുന്നു. ചിലന്തിവല നെയ്യുന്നു. അണലിമുട്ട തിന്നവർ മരിക്കും. മുട്ട പൊട്ടിച്ചാൽ അണലി പുറത്തുവരും. 6അവർ നെയ്ത വല വസ്ത്രത്തിനുപകരിക്കുന്നില്ല. അവരുടെ പ്രവൃത്തികൾ അധർമങ്ങളാണ്. അവരുടെ കൈകൾ അക്രമം പ്രവർത്തിക്കുന്നു. 7അവരുടെ പാദങ്ങൾ തിന്മയിലേക്കു പായുന്നു. നിരപരാധികളുടെ രക്തം ചൊരിയാൻ അവർ വെമ്പൽകൊള്ളുന്നു. അവരുടെ ചിന്തകൾ അധർമചിന്തകളാണ്. അവരുടെ മാർഗങ്ങളിൽ ശൂന്യതയും നാശവുമാണ്. 8സമാധാനത്തിന്റെ മാർഗം അവർക്കറിഞ്ഞുകൂടാ. അവരുടെ വഴികളിൽ നീതിയില്ല. അവർ തങ്ങളുടെ പാതകൾ വക്രമാക്കിയിരിക്കുന്നു. അവയിലൂടെ സഞ്ചരിക്കുന്നവർക്കു സമാധാനമുണ്ടാവുകയില്ല!
ജനം അനുതപിക്കുന്നു
9“നീതി ഞങ്ങളിൽനിന്ന് അകലെ ആയിരിക്കുന്നു. ന്യായം ഞങ്ങളോടൊപ്പം എത്തുന്നില്ല. ഞങ്ങൾ പ്രകാശം അന്വേഷിക്കുന്നു. പക്ഷേ ഇതാ എങ്ങും അന്ധകാരം! ഞങ്ങൾ വെളിച്ചത്തിനുവേണ്ടി നോക്കുന്നു. എന്നാൽ ഞങ്ങളുടെ മാർഗത്തെ കനത്ത ഇരുൾ മൂടിയിരിക്കുന്നു. 10അന്ധന്മാരെപ്പോലെ ഞങ്ങൾ ചുവരു തപ്പി നടക്കുന്നു. കണ്ണില്ലാത്തവനെപ്പോലെ ഞങ്ങൾ തപ്പിത്തടയുന്നു. മൂവന്തിക്കെന്നപോലെ മധ്യാഹ്നത്തിൽ ഞങ്ങൾ കാലു തെറ്റി വീഴുന്നു. ഉന്മേഷവാന്മാരുടെ ഇടയിൽ ഞങ്ങൾ മൃതപ്രായരായിരിക്കുന്നു. 11കരടികളെപ്പോലെ ഞങ്ങൾ മുരളുന്നു. പ്രാക്കളെപ്പോലെ കുറുകുന്നു. നീതിക്കുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു. എന്നാൽ എങ്ങും അതില്ല. രക്ഷയ്ക്കുവേണ്ടി നോക്കിയിരിക്കുന്നു, എങ്കിലും അതു വിദൂരത്തിലാണ്. 12അവിടുത്തെ ദൃഷ്ടിയിൽ ഞങ്ങളുടെ അതിക്രമം വളരെയാണ്. ഞങ്ങളുടെ പാപം ഞങ്ങൾക്കെതിരെ സാക്ഷ്യം പറയുന്നു. ഞങ്ങളുടെ അതിക്രമം ഞങ്ങളുടെ കൂടെയുണ്ട്. ഞങ്ങളുടെ അകൃത്യം ഞങ്ങൾക്കറിയാം. 13ഞങ്ങൾ തിന്മ പ്രവർത്തിച്ച് സർവേശ്വരനെ നിഷേധിക്കുന്നു. നമ്മുടെ ദൈവത്തെ പിന്തുടരുന്നതിൽനിന്നു വ്യതിചലിക്കുന്നു. മർദനവും എതിർപ്പും പ്രസംഗിക്കുന്നു. ഹൃദയത്തിൽ രൂപംകൊള്ളുന്ന വ്യാജവചനങ്ങൾ ഉച്ചരിക്കുന്നു. 14നീതി പുറന്തള്ളപ്പെടുന്നു. ന്യായം അകറ്റപ്പെട്ടിരിക്കുന്നു. സത്യത്തിന് ഇവിടെ പ്രവേശനമില്ല. 15സത്യം എങ്ങും ഇല്ലാതെയായിരിക്കുന്നു. തിന്മ വിട്ടകലുന്നവൻ വേട്ടയാടപ്പെടുന്നു. അവിടുന്ന് അതു കണ്ടിരിക്കുന്നു. നീതിയുടെ അഭാവത്തിൽ അവിടുന്ന് അസുന്തഷ്ടനായിരിക്കുന്നു. 16മർദിതരെ സഹായിക്കാൻ ആരും അവിടെ ഇല്ലെന്നു കണ്ടപ്പോൾ സർവേശ്വരൻ അദ്ഭുതപ്പെട്ടു. അവിടുത്തെ കരം അവർക്കു വിജയം ഏകി. അവിടുത്തെ നീതി അവരെ താങ്ങിനിർത്തി. 17അവിടുന്നു നീതിയെന്ന കവചം മാറിലും രക്ഷ എന്ന പടത്തൊപ്പി തലയിലും അണിഞ്ഞു, പ്രതികാരം വസ്ത്രമായും ക്രോധം മേലങ്കിയായും ധരിച്ചു. 18അവരുടെ പ്രവൃത്തികൾക്കൊത്തവിധം അവിടുന്നു പ്രതിഫലം നല്കും. എതിരാളികൾക്കു ക്രോധവും ശത്രുക്കൾക്കു പ്രതികാരവും ലഭിക്കും. വിദൂരസ്ഥരോടും അവിടുന്നു പ്രതികാരം ചെയ്യും. 19കിഴക്കു മുതൽ പടിഞ്ഞാറുവരെയുള്ളവർ സർവേശ്വരന്റെ നാമത്തെയും അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും. അവിടുത്തെ നിശ്വാസത്താൽ ചിറമുറിഞ്ഞു പാഞ്ഞുവരുന്ന അരുവിപോലെ അവിടുന്നു വരും.
20സർവേശ്വരൻ ഇസ്രായേൽജനത്തോടരുളിച്ചെയ്യുന്നു: “അകൃത്യത്തിൽനിന്നു പിന്തിരിഞ്ഞ നിങ്ങളെ രക്ഷിക്കാനായി ഞാൻ യെരൂശലേമിലേക്കു വരും. 21നിങ്ങളിലുള്ള എന്റെ ആത്മാവും നിങ്ങളുടെ അധരങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന എന്റെ വചനങ്ങളും നിങ്ങളുടെയോ നിങ്ങളുടെ മക്കളുടെയോ അവരുടെ സന്താനങ്ങളുടെയോ നാവിൽനിന്നു വിട്ടുപോകയില്ലെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഇതാണ് നിങ്ങളുമായുള്ള എന്റെ ഉടമ്പടി.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 59: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: