ISAIA 62
62
1സീയോനെപ്രതി ഞാൻ മൗനമവലംബിക്കുകയില്ല. അതേ യെരൂശലേമിന്റെ കാര്യത്തിൽ ഞാൻ അടങ്ങിയിരിക്കുകയില്ല. അവളുടെ നിരപരാധിത്വം പകൽ വെളിച്ചംപോലെയും അവളുടെ രക്ഷ തീപ്പന്തംപോലെയും പ്രകാശിക്കുന്നതുവരെ ഞാൻ അടങ്ങിയിരിക്കയില്ല. 2ജനതകൾ നിന്റെ നീതിയും രാജാക്കന്മാർ നിന്റെ മഹത്ത്വവും ദർശിക്കും. 3സർവേശ്വരൻ നല്കുന്ന പുതിയ പേരിൽ നീ അറിയപ്പെടും. നീ അവിടുത്തെ കരത്തിൽ സുന്ദരമായ കിരീടവും അവിടുത്തെ കൈയിൽ രാജകീയ മകുടവും ആയിരിക്കും. 4ഇനിമേൽ പരിത്യക്ത എന്നു നീ വിളിക്കപ്പെടുകയില്ല. ശൂന്യപ്രദേശം എന്നു നിന്നെ ഇനി വിശേഷിപ്പിക്കുകയില്ല. ദൈവത്തിനു പ്രിയപ്പെട്ടവൾ എന്നായിരിക്കും ഇനി നിന്റെ നാമം. നിന്റെ ദേശം ഭർത്തൃമതി എന്നു വിളിക്കപ്പെടും. സർവേശ്വരൻ നിന്നിൽ ആനന്ദംകൊള്ളുന്നതിനാൽ നിന്റെ ദേശം വിവാഹിതയാകും. 5യുവാവ് കന്യകയെ എന്നപോലെ നിന്റെ പുനരുദ്ധാരകൻ നിന്നെ പരിണയിക്കും. മണവാളൻ മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നിൽ ആനന്ദിക്കും.
6യെരൂശലേമേ, നിന്റെ മതിലുകൾക്കു ഞാൻ കാവല്ക്കാരെ നിയോഗിച്ചിരിക്കുന്നു. രാവും പകലും അവർ നിശ്ശബ്ദരായിരുന്നുകൂടാ. അവിടുത്തെ വാഗ്ദാനങ്ങൾ അനുസ്മരിപ്പിക്കുന്നവരേ, നിങ്ങൾ വിശ്രമിക്കരുത്. 7യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുകയും ലോകമെങ്ങും അവൾ പ്രശംസിക്കപ്പെടുകയും ചെയ്യുന്നതുവരെ അവർ വിശ്രമിച്ചുകൂടാ. ദൈവത്തിനു വിശ്രമം നല്കാതെ അക്കാര്യം അവിടുത്തെ അനുസ്മരിപ്പിച്ചുകൊണ്ടിരിക്കണം. സർവേശ്വരൻ തന്റെ ബലിഷ്ഠമായ വലങ്കൈ ഉയർത്തി സത്യം ചെയ്തിരിക്കുന്നു. 8നിന്റെ ശത്രുക്കൾ ഇനിമേൽ നിങ്ങളുടെ ധാന്യം ഭക്ഷിക്കുകയില്ല. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് വിദേശികൾ കുടിക്കുകയില്ല. 9വിതയ്ക്കുകയും കൊയ്യുകയും ചെയ്ത നിങ്ങൾതന്നെ അതു ഭക്ഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യും. നിങ്ങൾ നട്ടുവളർത്തിയ മുന്തിരിയിൽനിന്നു സംഭരിച്ച വീഞ്ഞ്, എന്റെ വിശുദ്ധമന്ദിരത്തിന്റെ തിരുമുറ്റത്തുവച്ചു നിങ്ങൾ പാനം ചെയ്യും.
10യെരൂശലേംനിവാസികളേ, പ്രവേശിക്കുവിൻ, വാതിലുകളിലൂടെ പ്രവേശിക്കുവിൻ! എന്റെ ജനത്തിനുവേണ്ടി പാത ഒരുക്കുവിൻ. വഴിയിലെ കല്ലുകൾ നീക്കി ജനപദങ്ങൾക്കുവേണ്ടി രാജപാത പണിയുവിൻ. കൊടി ഉയർത്തുവിൻ. 11ഇതാ, ഭൂമിയുടെ അറുതിവരെ സർവേശ്വരൻ വിളംബരം ചെയ്യുന്നു; സീയോൻപുത്രിയോടു പറയുക: നിന്റെ രക്ഷകൻ ഇതാ വരുന്നു. പ്രതിഫലവുമായി അവിടുന്നു വരുന്നു. സമ്മാനം അവിടുത്തെ കൈയിലുണ്ട്. 12സർവേശ്വരൻ വീണ്ടെടുക്കുന്ന വിശുദ്ധജനം എന്ന് അവർ വിളിക്കപ്പെടും. അന്വേഷിക്കപ്പെട്ടവൾ എന്നും പരിത്യജിക്കപ്പെടാത്ത നഗരം എന്നും നീ അറിയപ്പെടും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 62: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: