ISAIA 66
66
സർവേശ്വരന്റെ ന്യായവിധി
1സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ആകാശം എന്റെ സിംഹാസനം, ഭൂമി എന്റെ പാദപീഠം. എനിക്കുവേണ്ടി എന്തു മന്ദിരമാണു നിങ്ങൾ നിർമിക്കുക; ഏതു വിശ്രമസ്ഥലമാണ് ഒരുക്കുക? 2പ്രപഞ്ചം മുഴുവനും ഞാനാണ് സൃഷ്ടിച്ചത്. അതിനാൽ ഇവയെല്ലാം എൻറേതാണ്. വിനയവും അനുതാപവും ഉള്ളവനും എന്റെ വചനം കേൾക്കുമ്പോൾ ഭയപ്പെടുന്നവനുമായ മനുഷ്യനെയാണു ഞാൻ കടാക്ഷിക്കുന്നത്.” മനുഷ്യർ തങ്ങൾക്കു ബോധിച്ചതുപോലെ പ്രവർത്തിക്കുന്നു.
3യാഗത്തിനായി കാളയെ കൊല്ലുകയോ മനുഷ്യനെ കുരുതി കഴിക്കുകയോ ചെയ്യുന്നതും, ആട്ടിൻകുട്ടിയെ യാഗം കഴിക്കുകയോ പട്ടിയെ കഴുത്തു ഞെരിച്ചു കൊല്ലുകയോ ചെയ്യുന്നതും ധാന്യബലി അർപ്പിക്കുകയോ പന്നിയുടെ രക്തം അർപ്പിക്കുകയോ ചെയ്യുന്നതും അനുസ്മരണാർച്ചനയായി ധൂപം അർപ്പിക്കുകയോ വിഗ്രഹത്തോടു പ്രാർഥിക്കുകയോ ചെയ്യുന്നതും എല്ലാം അവന് ഒരുപോലെയാണ്. അവരുടെ ഹൃദയം തങ്ങളുടെ മ്ലേച്ഛതയിൽ സന്തോഷിക്കുന്നു. 4അതുകൊണ്ട് ഞാൻ അവർക്കായി കഷ്ടതകൾ തിരഞ്ഞെടുത്ത് അവരുടെമേൽ വരുത്തും. കാരണം ഞാൻ വിളിച്ചപ്പോൾ ആരും വിളികേട്ടില്ല. ഞാൻ സംസാരിച്ചപ്പോൾ അവർ ശ്രദ്ധിച്ചുമില്ല. എന്നാൽ എന്റെ ദൃഷ്ടിയിൽ തിന്മയായത് അവർ ചെയ്തു. എനിക്ക് അനിഷ്ടമായത് അവർ തിരഞ്ഞെടുത്തു.
5സർവേശ്വരന്റെ ഭക്തന്മാരേ, അവിടുത്തെ വചനം ശ്രദ്ധിക്കുക. നിങ്ങൾ എന്നോടു വിശ്വസ്തരായിരിക്കുന്നതിനാൽ സ്വജനങ്ങൾതന്നെ നിങ്ങളെ വെറുക്കുകയും പുറന്തള്ളുകയും ചെയ്യുന്നു. “ദൈവത്തിന്റെ മഹത്ത്വം വെളിപ്പെടട്ടെ. തന്മൂലം നിങ്ങൾ ആനന്ദിക്കുന്നതു ഞങ്ങൾ കാണട്ടെ’ എന്ന് അവർ പരിഹാസപൂർവം പറയുന്നു. എന്നാൽ അവരായിരിക്കും ലജ്ജിതരായിത്തീരുക. 6ഇതാ, നഗരത്തിൽ ഒരു ശബ്ദകോലാഹലം കേൾക്കുന്നു. ദേവാലയത്തിൽ നിന്നൊരു ശബ്ദം, ശത്രുക്കളോടു പ്രതികാരം ചെയ്യുന്ന സർവേശ്വരന്റെ ശബ്ദം.
7“നോവെടുക്കും മുമ്പ് അവൾ പ്രസവിച്ചു. പ്രസവവേദന കൂടാതെ പുത്രൻ പിറന്നു.” 8ഇങ്ങനെ ഒരു സംഭവം ആരെങ്കിലും കേട്ടിട്ടുണ്ടോ, കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത ആവിർഭവിക്കുമോ? 9ഈറ്റുനോവിന്റെ ആരംഭത്തിൽതന്നെ സീയോൻ അവളുടെ പുത്രന്മാരെ പ്രസവിച്ചു. പ്രസവംവരെ എത്തിച്ചശേഷം ഞാൻ പ്രസവിപ്പിക്കാതിരിക്കുമോ? ജന്മം നല്കുന്ന ഞാൻ ഗർഭപാത്രം അടച്ചുകളയുമോ? സർവേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.
10യെരൂശലേമിനെ സ്നേഹിക്കുന്ന നിങ്ങൾ അവളോടൊത്ത് ആനന്ദിക്കുക. അവളെക്കുറിച്ചു വിലപിച്ചിരുന്ന നിങ്ങൾ അവളോടൊത്ത് അത്യന്തം ആനന്ദിക്കുവിൻ. 11ആശ്വാസം നല്കുന്ന അവളുടെ മുലപ്പാൽ കുടിച്ചു നിങ്ങൾ സംതൃപ്തരാകുവിൻ. അവളുടെ സമൃദ്ധി നുകർന്നു തൃപ്തിയടയുവിൻ. 12സർവേശ്വരൻ ഇതരുളിച്ചെയ്യുന്നു: നദിപോലെ ഐശ്വര്യവും കരകവിഞ്ഞൊഴുകുന്ന അരുവിപോലെ ജനതകളുടെ സമ്പത്തും ഞാനവളിലേക്കൊഴുക്കും. അവൾ നിങ്ങളെ പാലൂട്ടും. എളിയിലെടുത്തു നടക്കുകയും മടിയിൽവച്ചു ലാളിക്കുകയും ചെയ്യും. 13അമ്മ കുഞ്ഞിനെയെന്നപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. യെരൂശലേമിൽ നിങ്ങൾക്കു സാന്ത്വനം ലഭിക്കും. 14ഇതു കാണുമ്പോൾ നിങ്ങളുടെ ഹൃദയം ആനന്ദിക്കും. തഴച്ചു വളരുന്ന പുല്ലുപോലെ നിങ്ങളുടെ അസ്ഥികൾ പുഷ്ടിപ്പെടും. സർവേശ്വരന്റെ കരം തന്റെ ദാസരോടുകൂടെയും അവിടുത്തെ രോഷം ശത്രുക്കൾക്കു നേരെയും ആണെന്നു വെളിപ്പെടും.
15അവിടുന്ന് അഗ്നിയിൽ എഴുന്നള്ളും. കൊടുങ്കാറ്റായിരിക്കും അവിടുത്തെ രഥം. അവിടുത്തെ ഉഗ്രരോഷം ആളിക്കത്തും. തീനാളംകൊണ്ട് അവിടുന്ന് അവരെ ഭർത്സിക്കും. 16സർവേശ്വരൻ അഗ്നികൊണ്ടും വാളുകൊണ്ടും എല്ലാവരുടെയുംമേൽ ന്യായവിധി നടത്തും. അസംഖ്യം പേർ വധിക്കപ്പെടും. 17വിഗ്രഹപൂജയ്ക്കായി സ്വയം ശുദ്ധീകരിക്കുന്നവരും കൂട്ടംചേർന്നു കാവുകളിൽ ആരാധനയ്ക്കായി പ്രവേശിക്കുന്നവരും പന്നി, ചുണ്ടെലി, ഇഴജന്തുക്കൾ മുതലായവയുടെ മ്ലേച്ഛമാംസം തിന്നുന്നവരും ഒന്നടങ്കം നശിക്കും.
18സർവേശ്വരനായ ഞാനാണ് ഇതരുളിച്ചെയ്യുന്നത്. കാരണം അവരുടെ പ്രവൃത്തികളും ചിന്തകളും ഞാനറിയുന്നു. എല്ലാ രാജ്യക്കാരെയും ഭാഷക്കാരെയും ഒരുമിച്ചുകൂട്ടാൻ ഞാൻ വരുന്നു. അവർ എന്റെ മഹത്ത്വം ദർശിക്കും. 19അവരുടെ ഇടയിൽ ഞാൻ ഒരു അടയാളം വയ്ക്കും. അവരിൽ അതിജീവിക്കുന്നവരെ തർശ്ശീശ്, വില്ലാളികളായ പൂൽ, ലൂദ്, തൂബാൽ, യാവാൻ, വിദൂരത്തുള്ള തീരദേശങ്ങൾ എന്നിങ്ങനെ, എന്റെ കീർത്തി കേൾക്കുകയോ എന്റെ മഹത്ത്വം ദർശിക്കുകയോ ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് ഞാൻ അയയ്ക്കും. അവർ എന്റെ മഹത്ത്വം ജനതകളുടെ ഇടയിൽ പ്രഖ്യാപിക്കും. 20ഇസ്രായേല്യർ സർവേശ്വരന്റെ ആലയത്തിലേക്ക് ശുചിയായ പാത്രത്തിൽ ധാന്യവഴിപാടുകൊണ്ടുവരുന്നതുപോലെ അവർ സർവേശ്വരന് വഴിപാടായി സർവ ജനതകളുടെ ഇടയിൽനിന്നു നിങ്ങളുടെ എല്ലാ സഹോദരന്മാരെയും, കുതിരകൾ, രഥങ്ങൾ, പല്ലക്കുകൾ, കോവർകഴുതകൾ, ഒട്ടകങ്ങൾ എന്നിവയുടെ പുറത്തു കയറ്റി, എന്റെ വിശുദ്ധപർവതമായ യെരൂശലേമിലേക്കു കൊണ്ടുവരും എന്നു സർവേശ്വരൻ അരുളിചെയ്യുന്നു. 21അവരിൽ നിന്നും ചിലരെ ഞാൻ പുരോഹിതന്മാരായും ലേവ്യരായും എടുക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
22ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പിൽ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ പിൻതലമുറക്കാരും നിങ്ങളുടെ നാമവും നിലനില്ക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 23അമാവാസിതോറും ശബത്തുതോറും സകല ജഡവും എന്നെ ആരാധിക്കാൻ എന്റെ സന്നിധിയിൽ വരും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 24അവർ പുറപ്പെട്ടു ചെന്നു എന്നോട് എതിർത്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകുന്നില്ല, അവരുടെ തീ കെടുന്നില്ല; അവർ സകല ജഡത്തിനും അറപ്പായിരിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 66: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: