RORELTUTE 20
20
ഇസ്രായേല്യർ യുദ്ധത്തിനൊരുങ്ങുന്നു
1ഗിലെയാദ്ദേശം ഉൾപ്പെടെ, ദാൻമുതൽ ബേർ-ശേബവരെയുള്ള ഇസ്രായേൽജനമെല്ലാം ഏകമനസ്സോടെ മിസ്പായിൽ സർവേശ്വരസന്നിധിയിൽ ഒന്നിച്ചുകൂടി. 2ഇസ്രായേൽഗോത്രങ്ങളിലെ എല്ലാ ജനനേതാക്കന്മാരും വാൾ ഏന്തിയ നാലു ലക്ഷം പേരുള്ള കാലാൾപ്പടയും ദൈവജനത്തിന്റെ ഈ സമ്മേളനത്തിൽ വന്നുകൂടി; 3ഇസ്രായേൽജനം മിസ്പായിലേക്കു പോയിരിക്കുന്ന വിവരം ബെന്യാമീൻഗോത്രക്കാർ അറിഞ്ഞു. ആ നീചപ്രവൃത്തി എങ്ങനെ സംഭവിച്ചു എന്നു ജനത്തോടു പറയാൻ ഇസ്രായേൽജനം ആവശ്യപ്പെട്ടു. 4കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ പറഞ്ഞു: “ഞാനും എന്റെ ഉപഭാര്യയും കൂടി ബെന്യാമീന്യരുടെ വകയായ ഗിബെയായിൽ രാപാർക്കാൻ ചെന്നു. 5ഗിബെയാനിവാസികൾ എനിക്കെതിരെ സംഘടിച്ചു. രാത്രിയിൽ വീടു വളഞ്ഞ് എന്നെ കൊല്ലാൻ ഭാവിച്ചു; അവർ എന്റെ ഉപഭാര്യയെ ബലാൽക്കാരം ചെയ്തു; അങ്ങനെ അവൾ മരിച്ചു. 6ഞാൻ അവളെ കഷണങ്ങളായി നുറുക്കി ഇസ്രായേൽജനത്തിന്റെ ദേശത്തെല്ലാം കൊടുത്തയച്ചു. തികച്ചും മ്ലേച്ഛമായ പ്രവൃത്തിയാണല്ലോ അവർ ചെയ്തത്. 7നിങ്ങളെല്ലാം ഇസ്രായേല്യരാണല്ലോ; ഇക്കാര്യത്തിൽ എന്താണ് ചെയ്യേണ്ടത്? നിങ്ങളുടെ അഭിപ്രായവും ഉപദേശവും അറിയിക്കുക.” 8അവിടെ കൂടിയിരുന്നവരെല്ലാം എഴുന്നേറ്റ് ഏകസ്വരത്തിൽ പറഞ്ഞു: “ഞങ്ങളിൽ ഒരാൾപോലും സ്വന്തം കൂടാരത്തിലേക്കോ വീട്ടിലേക്കോ തിരിച്ചുപോകുന്നില്ല. 9ഗിബെയായോട് നമുക്ക് ഇങ്ങനെ ചെയ്യാം; നറുക്കിട്ട് ഏതാനും പേരെ തിരഞ്ഞെടുക്കാം; അവർ അവരെ ആക്രമിക്കട്ടെ. 10ബെന്യാമീൻഗോത്രത്തിൽപ്പെട്ട ഗിബെയാക്കാർ പ്രവർത്തിച്ച നീചപ്രവൃത്തിക്കു പകരംവീട്ടാൻ അവർ പോകുമ്പോൾ അവർക്കുവേണ്ട ഭക്ഷണപദാർഥങ്ങൾ എത്തിച്ചുകൊടുക്കേണ്ടത് ഇസ്രായേലിലെ ഒരോ ഗോത്രത്തിൽനിന്നും നൂറിനു പത്ത്, ആയിരത്തിനു നൂറ്, പതിനായിരത്തിനു ആയിരം എന്ന ക്രമത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം. 11ഇസ്രായേൽജനമെല്ലാം ആ പട്ടണത്തിനെതിരെ ഒറ്റക്കെട്ടായി നിന്നു.
12പിന്നീട് ഇസ്രായേൽഗോത്രക്കാർ ബെന്യാമീൻഗോത്രക്കാരുടെ ഇടയിൽ ദൂതന്മാരെ അയച്ചു; അവരെ അറിയിച്ചു. “എത്ര ഹീനമായ പ്രവൃത്തിയാണു നിങ്ങളുടെ ഇടയിൽ നടന്നത്. 13ഗിബെയായിലെ ആ നീചന്മാരെ വിട്ടുതരിക; ഞങ്ങൾ അവരെ കൊന്ന് ഇസ്രായേലിൽനിന്ന് ഈ തിന്മ നീക്കിക്കളയട്ടെ.” എന്നാൽ ബെന്യാമീൻഗോത്രക്കാർ തങ്ങളുടെ സഹോദരരായ ഇസ്രായേൽജനത്തിന്റെ വാക്ക് അനുസരിച്ചില്ല. 14ഇസ്രായേൽജനത്തോടു യുദ്ധം ചെയ്യാൻ അവർ തങ്ങളുടെ സ്വന്തം പട്ടണങ്ങളിൽനിന്നു വന്നു ഗിബെയായിൽ ഒന്നിച്ചുകൂടി. 15ഗിബെയായിൽനിന്നുതന്നെ തിരഞ്ഞെടുത്ത സമർഥന്മാരായ എഴുനൂറു പേരെ കൂടാതെ ആയുധധാരികളായ ഇരുപത്തിയാറായിരം പേർ അവിടെ ഉണ്ടായിരുന്നു. 16അവരുടെ ഇടയിൽ ഉണ്ടായിരുന്ന ഇടതുകൈയന്മാരായ എഴുനൂറു സമർഥന്മാരിൽ ഓരോരുത്തനും തലനാരിഴക്കുപോലും ഉന്നം തെറ്റാത്ത കവണക്കാർ ആയിരുന്നു.
17ബെന്യാമീൻഗോത്രക്കാർ ഒഴികെയുള്ള ആയുധധാരികളായ ഇസ്രായേല്യർ നാലു ലക്ഷം പേർ ഉണ്ടായിരുന്നു.
ബെന്യാമീന്യർക്കെതിരെയുള്ള യുദ്ധം
18ബെന്യാമീന്യരോടു യുദ്ധം ചെയ്യാൻ തങ്ങളിൽ ആരാണ് ആദ്യം പുറപ്പെടേണ്ടത് എന്നതിനെപ്പറ്റി ദൈവത്തോട് അരുളപ്പാടു ചോദിക്കാൻ ഇസ്രായേൽജനം ബേഥേലിലേക്കുപോയി. ‘യെഹൂദാ ആദ്യം പുറപ്പെടട്ടെ’ എന്നു സർവേശ്വരൻ അരുളിച്ചെയ്തു. 19ഇസ്രായേൽജനം രാവിലെ എഴുന്നേറ്റു ഗിബെയായ്ക്ക് അഭിമുഖമായി പാളയമടിച്ചു. 20അവർ യുദ്ധസന്നദ്ധരായി ബെന്യാമീൻഗോത്രക്കാർക്കെതിരെ ഗിബെയായിൽ അണിനിരന്നു. 21ബെന്യാമീൻ ഗോത്രക്കാർ ഗിബെയായിൽനിന്നു പുറത്തു വന്നു; ഇസ്രായേൽജനത്തിൽ ഇരുപത്തീരായിരം പേരെ സംഹരിച്ചു. 22-23ഇസ്രായേൽജനം ധൈര്യം വീണ്ടെടുത്ത് ആദ്യം അണിനിരന്നിടത്ത് ചെന്നുനിന്നു. അവർ സർവേശ്വരന്റെ സന്നിധിയിൽ സന്ധ്യവരെ കരഞ്ഞു. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു യുദ്ധം ചെയ്യാൻ ഇനിയും പുറപ്പെടണമോ” എന്ന് അവർ സർവേശ്വരനോട് ചോദിച്ചു. “അവർക്കെതിരായി പോകുക” എന്ന് അവിടുന്ന് അരുളിച്ചെയ്തു;
24അങ്ങനെ അവർ ബെന്യാമീന്യരുടെ സൈന്യത്തിന് അഭിമുഖമായി രണ്ടാം ദിവസം അണിനിരന്നു. ബെന്യാമീന്യർ രണ്ടാം ദിവസവും ഗിബെയായിൽനിന്ന് പുറത്തുവന്നു. 25ഖഡ്ഗധാരികളായ പതിനെണ്ണായിരം ഇസ്രായേല്യരെ സംഹരിച്ചു. 26അപ്പോൾ ഇസ്രായേൽജനവും അവരുടെ എല്ലാ സൈനികരും ബേഥേലിലേക്കു ചെന്നു സർവേശ്വരസന്നിധിയിൽ കരഞ്ഞുകൊണ്ടു സന്ധ്യവരെ ഉപവസിച്ചു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുകയും ചെയ്തു. 27അവർ സർവേശ്വരന്റെ അരുളപ്പാട് എന്തെന്ന് അന്വേഷിച്ചു; അവിടുത്തെ ഉടമ്പടിപ്പെട്ടകം അവരുടെ മധ്യേ ഉണ്ടായിരുന്നു. 28അഹരോന്റെ പൗത്രനും എലെയാസാരിന്റെ പുത്രനുമായ ഫീനെഹാസ് ആയിരുന്നു അന്ന് പുരോഹിതശുശ്രൂഷ നിർവഹിച്ചിരുന്നത്. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഇനിയും യുദ്ധം ചെയ്യണമോ” എന്ന് അവർ ചോദിച്ചു. സർവേശ്വരൻ അരുളിച്ചെയ്തു: “പോകുക, നാളെ അവരെ ഞാൻ നിങ്ങളുടെ കൈയിൽ ഏല്പിക്കും.” 29ഇസ്രായേല്യർ ഗിബെയായ്ക്കു ചുറ്റും ആളുകളെ പതിയിരുത്തി.
30പിന്നീട് മൂന്നാം ദിവസവും ഇസ്രായേല്യർ ബെന്യാമീൻഗോത്രക്കാർക്കെതിരായി യുദ്ധത്തിന് അണിനിരന്നു. 31ഇസ്രായേല്യരോടു യുദ്ധം ചെയ്യുന്നതിനു ബെന്യാമീൻഗോത്രക്കാർ പട്ടണത്തിനു പുറത്തു വന്നു; ബേഥേലിലേക്കും ഗിബെയായിലേക്കും പോകുന്ന പെരുവഴികളിൽ വച്ചും വിജനപ്രദേശത്തു വച്ചും മുമ്പിലത്തെപ്പോലെ അവർ ഇസ്രായേല്യരെ സംഹരിക്കാൻ തുടങ്ങി. അവർ ഏകദേശം മുപ്പത് ഇസ്രായേല്യരെ വധിച്ചു. 32പഴയതുപോലെ ഇസ്രായേല്യർ തോറ്റോടി എന്നു ബെന്യാമീന്യർ പറഞ്ഞു. എന്നാൽ, “പിന്തിരിഞ്ഞോടി അവരെ പട്ടണത്തിൽനിന്നു പെരുവഴിയിലേക്കു നമുക്ക് ആകർഷിക്കാമെന്ന്” ഇസ്രായേൽജനം പറഞ്ഞു. 33ഇസ്രായേല്യരെല്ലാം പുറപ്പെട്ട് ബാൽ-താമാരിൽ അണിനിരന്നു. ഗിബെയായുടെ പടിഞ്ഞാറു വശത്തു പതിയിരുന്ന ഇസ്രായേല്യരും പുറത്തുവന്നു. 34സകല ഇസ്രായേല്യരിൽനിന്നുമായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം പേർ ഗിബെയായ്ക്ക് എതിരെ ചെന്നു; തുടർന്നുണ്ടായ യുദ്ധം കഠിനമായിരുന്നു. തങ്ങളുടെ നാശം അടുത്തിരിക്കുന്നു എന്ന് ബെന്യാമീന്യർ അറിഞ്ഞില്ല. 35സർവേശ്വരൻ ഇസ്രായേല്യർക്കു ബെന്യാമീന്യരുടെമേൽ വിജയം നല്കി. അന്ന് ഇസ്രായേല്യർ ബെന്യാമീന്യരിൽ ആയുധധാരികളായ ഇരുപത്തയ്യായിരത്തി ഒരുനൂറു പേരെ സംഹരിച്ചു. 36തങ്ങൾ പരാജിതരായി എന്ന് ബെന്യാമീൻഗോത്രക്കാർ മനസ്സിലാക്കി.
ഇസ്രായേല്യരുടെ വിജയം
ഗിബെയായ്ക്കു ചുറ്റും നിർത്തിയിരുന്ന പതിയിരുപ്പുകാരെ വിശ്വസിച്ചുകൊണ്ട് ഇസ്രായേല്യർ അവിടെനിന്നു പിൻവാങ്ങി. 37പതിയിരുപ്പുകാർ ഗിബെയായിലേക്കു തള്ളിക്കയറി; അവിടെയുള്ള സകലരെയും വാളിനിരയാക്കി. 38ഒരു അടയാളമായി പട്ടണത്തിൽനിന്ന് ഒരു വലിയ പുകപടലം ഉയർത്തണമെന്നും അതുകണ്ട് പിന്തിരിഞ്ഞോടിയ ഇസ്രായേല്യർ മടങ്ങിച്ചെല്ലുമെന്നും പതിയിരിപ്പുകാരും ഇസ്രായേല്യരും തമ്മിൽ പറഞ്ഞൊത്തിരുന്നു. 39ഇസ്രായേല്യർ പിൻവാങ്ങിക്കൊണ്ടിരിക്കെ ബെന്യാമീന്യർ അവരെ സംഹരിക്കാൻ തുടങ്ങിയിരുന്നു; ഏകദേശം മുപ്പതു പേരെ സംഹരിച്ചുകഴിഞ്ഞപ്പോൾ മുന്നവസരങ്ങളിലെപ്പോലെ അവർ ഇത്തവണയും തീർച്ചയായും പരാജയപ്പെടും എന്നു ബെന്യാമീന്യർ കരുതി. 40എന്നാൽ പട്ടണത്തിൽനിന്ന് കനത്ത പുക ഉയരാൻ തുടങ്ങിയപ്പോൾ ബെന്യാമീന്യർ തിരിഞ്ഞുനോക്കി; അപ്പോൾ പട്ടണം കത്തി പുക ആകാശത്തിലേക്ക് ഉയരുന്നതു കണ്ടു. 41പിന്തിരിഞ്ഞോടിയ ഇസ്രായേല്യർ തിരിഞ്ഞ് ബെന്യാമീന്യരുടെ നേരെ ചെന്നു. ബെന്യാമീന്യർ സംഭ്രാന്തരായി; തങ്ങളുടെ നാശം അടുത്തിരിക്കുന്നു എന്നവർ ഗ്രഹിച്ചു. 42ഇസ്രായേല്യരുടെ മുമ്പിൽനിന്ന് അവർ മരുഭൂമിയിലേക്ക് ഓടി; എങ്കിലും രക്ഷപെടാൻ കഴിഞ്ഞില്ല. അവർ ഇസ്രായേൽസൈന്യത്തിനും പട്ടണത്തിൽനിന്ന് വന്നവർക്കുമിടയിൽപ്പെട്ടതു നിമിത്തം വധിക്കപ്പെട്ടു. 43ഇസ്രായേല്യർ ബെന്യാമീൻ ഗോത്രക്കാരെ വളഞ്ഞു; നോഹാഹ് മുതൽ ഗിബെയാവരെ അവരെ പിന്തുടർന്ന് സംഹരിച്ചു. 44ബെന്യാമീൻഗോത്രക്കാരിൽ യുദ്ധവീരന്മാരായ പതിനെണ്ണായിരം പേർ കൊല്ലപ്പെട്ടു. 45ബെന്യാമീന്യർ തിരിഞ്ഞു വിജനപ്രദേശത്തുള്ള രിമ്മോൻ പാറ ലക്ഷ്യമാക്കി ഓടി; അവരിൽ അയ്യായിരം പേർകൂടി പെരുവഴിയിൽ വച്ചു സംഹരിക്കപ്പെട്ടു; ശേഷിച്ചവരെ ഇസ്രായേല്യർ ഗിദോംവരെ പിന്തുടർന്നു; അവരിൽ രണ്ടായിരം പേർ വധിക്കപ്പെട്ടു. 46അങ്ങനെ അന്നു ബെന്യാമീൻഗോത്രത്തിലെ ആയുധധാരികളായ ഇരുപത്തയ്യായിരം വീരയോദ്ധാക്കളാണു കൊല്ലപ്പെട്ടത്. 47എന്നാൽ അറുനൂറു പേർ വിജനപ്രദേശത്തുള്ള രിമ്മോൻ പാറയിലേക്ക് ഓടി രക്ഷപെട്ട് നാലു മാസം അവിടെ പാർത്തു. 48ഇസ്രായേല്യർ തിരിച്ചുവന്ന് ബെന്യാമീന്യരെ വീണ്ടും ആക്രമിച്ചു. മനുഷ്യരെയും മൃഗങ്ങളെയും കണ്ണിൽ കണ്ട സകലത്തെയും വാളിനിരയാക്കി; അവർ കണ്ട എല്ലാ പട്ടണങ്ങളും തീവച്ചു നശിപ്പിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
RORELTUTE 20: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: