JEREMIA 14
14
കൊടിയ വരൾച്ച
1വരൾച്ചയെക്കുറിച്ചു സർവേശ്വരനിൽനിന്നു യിരെമ്യാക്കുണ്ടായ അരുളപ്പാട്: 2“യെഹൂദാ വിലപിക്കുന്നു; അവളുടെ നഗരവാതിലുകൾ ദുർബലമായിരിക്കുന്നു; ജനം നിലത്തിരുന്നു കരയുന്നു; യെരൂശലേമിന്റെ രോദനം ഉയരുന്നു. 3അവളുടെ പ്രഭുക്കന്മാർ ജലത്തിനുവേണ്ടി സേവകരെ അയയ്ക്കുന്നു; അവർ കിണറ്റുകരയിൽ എത്തുന്നുവെങ്കിലും ഒഴിഞ്ഞ പാത്രങ്ങളുമായി മടങ്ങുന്നു; അവർ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു. 4മഴയില്ലാത്തതിനാൽ നിലം വരണ്ടിരിക്കുന്നു. കർഷകർ ആകുലരായി തല മൂടുന്നു. 5പുല്ലില്ലായ്കയാൽ വയലിലെ മാൻപേടപോലും പെറ്റുവീണ കുട്ടിയെ വിട്ട് ഓടിപ്പോകുന്നു. 6കാട്ടുകഴുതകൾ മൊട്ടക്കുന്നുകളിൽനിന്ന് കുറുനരികളെപോലെ കിതയ്ക്കുന്നു. തീറ്റ ഇല്ലായ്കയാൽ അവയുടെ കണ്ണു മങ്ങുന്നു.
7ഞങ്ങളുടെ ദുഷ്കൃത്യങ്ങൾ ഞങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കുന്നെങ്കിലും അവിടുത്തെ നാമം നിമിത്തം അവിടുന്നു പ്രവർത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങൾ അസംഖ്യമാണ്; അങ്ങേക്കെതിരെ ഞങ്ങൾ പാപം ചെയ്തിരിക്കുന്നു. 8ഇസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്ത് അതിന്റെ രക്ഷകനുമായ സർവേശ്വരാ, അവിടുന്ന് ഈ ദേശത്ത് പരദേശിയെപ്പോലെയും രാപാർക്കാൻ ഉദ്ദേശിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്? 9പരിഭ്രാന്തനായവനെപ്പോലെയും രക്ഷിക്കാൻ കഴിവില്ലാത്ത യോദ്ധാവിനെപ്പോലെയും അങ്ങ് ആയിരിക്കുന്നത് എന്തുകൊണ്ട്? എന്നാലും സർവേശ്വരാ, അങ്ങു ഞങ്ങളുടെ മധ്യേ ഉണ്ട്; അവിടുത്തെ നാമത്താൽ ഞങ്ങൾ അറിയപ്പെടുന്നു; ഞങ്ങളെ കൈവിടരുതേ.”
10ഈ ജനത്തെക്കുറിച്ചു സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അവർ അലഞ്ഞു നടക്കാനാണ് ഇഷ്ടപ്പെടുന്നത്. അവരുടെ കാലുകളെ അവർ നിയന്ത്രിക്കുന്നില്ല; അതുകൊണ്ട് അവിടുന്ന് അവരെ സ്വീകരിക്കുന്നില്ല; അവരുടെ അകൃത്യങ്ങൾ നിമിത്തം അവിടുന്ന് ഇപ്പോൾ അവരുടെ പാപങ്ങൾക്കു ശിക്ഷ നല്കും.” 11സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “ഈ ജനത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രാർഥിക്കരുത്. 12അവർ ഉപവസിച്ചാലും അവരുടെ നിലവിളി ഞാൻ കേൾക്കുകയില്ല; അവർ ഹോമയാഗവും ധാന്യയാഗവും അർപ്പിച്ചാലും ഞാൻ സ്വീകരിക്കുകയില്ല; യുദ്ധവും ക്ഷാമവും പകർച്ചവ്യാധിയുംകൊണ്ടു ഞാൻ അവരെ നശിപ്പിക്കും.”
13അപ്പോൾ ഞാൻ പറഞ്ഞു: “നിങ്ങൾ യുദ്ധം കാണുകയില്ല; നിങ്ങൾക്കു ക്ഷാമമുണ്ടാകുകയില്ല; നിങ്ങളുടെ ദേശത്തു സുസ്ഥിരമായ സമാധാനം ഞാൻ നല്കും എന്നാണല്ലോ സർവേശ്വരനായ ദൈവമേ, പ്രവാചകന്മാർ അവരോടു പറയുന്നത്.” 14അവിടുന്ന് അരുളിച്ചെയ്തു: “പ്രവാചകന്മാർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു; ഞാൻ അവരെ അയയ്ക്കുകയോ കല്പിക്കുകയോ ചെയ്തിട്ടില്ല; ഞാൻ അവരോടു സംസാരിച്ചിട്ടുമില്ല. വ്യാജദർശനവും ഭാവിയെക്കുറിച്ചുള്ള വ്യർഥമായ പ്രവചനവും അവരുടെ ഹൃദയത്തിലെ വഞ്ചനയുമാണ് അവർ നിങ്ങളോടു പറയുന്നത്. 15എന്റെ നാമത്തിൽ പ്രവചിക്കുന്ന അവരെക്കുറിച്ചു ഞാൻ പറയുന്നു: അവരെ ഞാൻ അയച്ചിട്ടില്ലെങ്കിലും ‘ക്ഷാമവും യുദ്ധവും ഈ ദേശത്ത് ഉണ്ടാകുകയില്ല’ എന്നവർ പറയുന്നു. അതുകൊണ്ട് ഞാൻ അവരെ വാളും ക്ഷാമവുംകൊണ്ടു നശിപ്പിക്കും. 16അവർ ആരോടു പ്രവചിച്ചുവോ അവർ വാളിനും ക്ഷാമത്തിനും ഇരയായി യെരൂശലേമിന്റെ വീഥികളിൽ വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും സംസ്കരിക്കാൻ ആരും ഉണ്ടായിരിക്കയില്ല; അവരുടെ ദുഷ്കർമങ്ങൾ അവരുടെ മേൽത്തന്നെ ഞാൻ ചൊരിയും.
17ഈ വചനം നീ അവരോടു പറയണം: “എന്റെ കണ്ണുകളിൽനിന്നു കണ്ണുനീർ രാവും പകലും നിലയ്ക്കാതെ ഒഴുകട്ടെ; കാരണം എന്റെ ജനത്തിനു വലിയ അടിയേറ്റിരിക്കുന്നു. അവർക്കു കഠിനമായി ക്ഷതം പറ്റിയിരിക്കുന്നു. 18ഞാൻ വയലിൽ ചെന്നാൽ വാളിനിരയായവരെയും പട്ടണത്തിൽ കടന്നാൽ ക്ഷാമത്തിന്റെ ഫലമായി രോഗികളായവരെയും കാണുന്നു. പ്രവാചകനും പുരോഹിതനും നാടുനീളെ അലയുന്നു. അവർക്കു വിശ്രമമില്ല.
ജനത്തിന്റെ അഭയയാചന
19യെഹൂദായെ അങ്ങു നിശ്ശേഷം പരിത്യജിച്ചു കളഞ്ഞുവോ? സീയോനോട് അങ്ങേക്കു വെറുപ്പു തോന്നുന്നുവോ? സൗഖ്യമാകാത്തവിധം, അവിടുന്ന് ഞങ്ങളെ എന്തിനു പ്രഹരിച്ചു? ഞങ്ങൾ സമാധാനം അന്വേഷിച്ചു; പക്ഷേ ഫലമുണ്ടായില്ല; രോഗശാന്തിക്കുവേണ്ടി കാത്തിരുന്നു; ലഭിച്ചതോ കൊടുംഭീതി. 20സർവേശ്വരാ, ഞങ്ങളുടെ ദുഷ്കൃത്യങ്ങളും ഞങ്ങളുടെ പിതാക്കന്മാരുടെ അപരാധങ്ങളും ഞങ്ങൾ ഏറ്റുപറയുന്നു; ഞങ്ങൾ അങ്ങേക്കു വിരോധമായി പാപം ചെയ്തിരിക്കുന്നു. 21അങ്ങയുടെ നാമത്തെ ഓർത്തു ഞങ്ങളെ തള്ളിക്കളയരുതേ; അവിടുത്തെ മഹത്ത്വമുള്ള സിംഹാസനത്തെ അപമാനിക്കരുതേ; ഞങ്ങളോടുള്ള അവിടുത്തെ ഉടമ്പടി ഓർക്കണമേ; അതു ലംഘിക്കരുതേ. 22മറ്റു ജനതകളുടെ വ്യാജദേവന്മാർക്കിടയിൽ മഴ പെയ്യിക്കാൻ കഴിവുള്ള ആരെങ്കിലുമുണ്ടോ? മഴ ചൊരിയാൻ ആകാശത്തിനു സ്വയം കഴിയുമോ? ഞങ്ങളുടെ ദൈവമായ സർവേശ്വരാ, മഴ നല്കുന്നത് അവിടുന്നാണല്ലോ. അതുകൊണ്ടു ഞങ്ങൾ അങ്ങയിൽ പ്രത്യാശവയ്ക്കുന്നു. അവിടുന്നാണല്ലോ ഇവയെല്ലാം ചെയ്യുന്നത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JEREMIA 14: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: