JEREMIA 2
2
ദൈവത്തിന്റെ കരുതൽ
1സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2“നീ യെരൂശലേമിൽ ചെന്ന് എല്ലാവരും കേൾക്കെ വിളിച്ചു പറയുക; സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിന്റെ യൗവനത്തിലെ വിശ്വസ്തതയും മണവാട്ടി എന്ന നിലയിലുള്ള നിന്റെ സ്നേഹവും ഞാൻ ഓർക്കുന്നു; കൃഷിക്ക് ഉപയുക്തമല്ലാത്ത മരുഭൂമിയിൽ കൂടി നീ എന്നെ അനുഗമിച്ചു. 3ഇസ്രായേൽ സർവേശ്വരന്റെ വിശുദ്ധജനവും അവിടുത്തെ ആദ്യഫലവും ആയിരുന്നു. അവരെ ആക്രമിച്ചവരെല്ലാം കുറ്റക്കാരായി; വിനാശം അവരുടെമേൽ നിപതിച്ചു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.”
പൂർവികരുടെ പാപം
4യാക്കോബ്ഗൃഹമേ, ഇസ്രായേൽഗൃഹത്തിലെ സർവകുടുംബങ്ങളേ, സർവേശ്വരന്റെ അരുളപ്പാടു കേൾക്കുവിൻ. 5അവിടുന്നു ചോദിക്കുന്നു: “നിങ്ങളുടെ പിതാക്കന്മാർ എന്നിൽ എന്തുകുറ്റം കണ്ടിട്ടാണ് എന്നെ ഉപേക്ഷിച്ചത്? വ്യർഥമായതിന്റെ പിന്നാലെ പോയി അവരും വ്യർഥരായിത്തീർന്നില്ലേ? 6ഈജിപ്തിൽനിന്നു നമ്മെ മോചിപ്പിച്ച്, മരുപ്രദേശങ്ങളും കുഴികളും നിറഞ്ഞ വിജനപ്രദേശത്ത് അന്ധകാരാവൃതവും ആരും കടന്നു പോകാത്തതും ജനവാസമില്ലാത്തതുമായ ദേശത്ത് നമ്മെ നയിച്ച സർവേശ്വരൻ എവിടെ” എന്നവർ ചോദിച്ചില്ല. 7ഫലപുഷ്ടിയുള്ള ഒരു ദേശത്തേക്ക് അതിന്റെ ഫലങ്ങളും നന്മകളും ആസ്വദിക്കാൻ ഞാൻ നിങ്ങളെ കൊണ്ടുവന്നു; അവിടെ വന്നു കഴിഞ്ഞപ്പോൾ നിങ്ങൾ എന്റെ ദേശത്തെ മലിനമാക്കുകയും എന്റെ അവകാശത്തെ മ്ലേച്ഛമാക്കുകയും ചെയ്തു. 8‘സർവേശ്വരൻ എവിടെ’ എന്നു പുരോഹിതന്മാർ ചോദിച്ചില്ല; വേദപണ്ഡിതർ എന്നെ അറിഞ്ഞില്ല; ഭരണാധികാരികൾ എന്നോട് അതിക്രമം കാട്ടി; പ്രവാചകർ ബാൽദേവന്റെ നാമത്തിൽ പ്രവചിച്ചു; അവർ പ്രയോജനരഹിതരായ ദേവന്മാരുടെ പിന്നാലെ പോയി.”
ദൈവത്തിന്റെ വ്യവഹാരം
9“അതുകൊണ്ടു ഞാൻ നിങ്ങൾക്ക് എതിരെ വ്യവഹാരം നടത്തും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാൻ വാദിക്കും” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 10സൈപ്രസ് ദ്വീപുകളിലേക്കു പോയി നോക്കുവിൻ; അല്ലെങ്കിൽ കേദാറിലേക്ക് ആളയച്ചു ശ്രദ്ധാപൂർവം അന്വേഷിക്കുവിൻ, ഇതുപോലെ എന്തെങ്കിലും അവിടെ സംഭവിച്ചിട്ടുണ്ടോ? 11ഏതെങ്കിലും ഒരു ജനത അവരുടെ ദേവന്മാരെ, അവർ ദേവന്മാർ അല്ലാതിരുന്നിട്ടുപോലും മാറ്റിയിട്ടുണ്ടോ? എന്റെ ജനം വ്യർഥമായതിനുവേണ്ടി തങ്ങളുടെ മഹത്ത്വത്തെ കൈമാറ്റം ചെയ്തിരിക്കുന്നു. 12ആകാശമേ, ഭയപ്പെട്ടു നടുങ്ങുക, സംഭ്രമിച്ചു ഞെട്ടി വിറയ്ക്കുക; സർവേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. 13എന്റെ ജനം രണ്ടു പാപം ചെയ്തിരിക്കുന്നു; ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു; വെള്ളം ഇല്ലാത്ത പൊട്ടക്കിണറുകൾ അവർ കുഴിച്ചു.”
അവിശ്വസ്തതയുടെ ഫലം
14“ഇസ്രായേൽ അടിമയാണോ? അടിമയായി ജനിച്ചതാണോ? അല്ലെങ്കിൽ പിന്നെന്തിന് ഇസ്രായേൽ ശത്രുക്കൾക്ക് ഇരയായിത്തീർന്നിരിക്കുന്നു? 15സിംഹങ്ങൾ അവന്റെ നേരേ ഗർജിച്ചു; അവ അത്യുച്ചത്തിൽ അലറി; അവ അവന്റെ ദേശം ശൂന്യമാക്കി; അവന്റെ പട്ടണങ്ങൾ ജനവാസമില്ലാതെ നശിച്ചുകിടക്കുന്നു. 16മാത്രമല്ല, മെംഫിസിലെയും തഹ്പനേസിലെയും ജനങ്ങൾ നിന്റെ ശിരസ്സിലെ കിരീടം തകർത്തുകളഞ്ഞു. 17നിനക്കു മാർഗദർശനം നല്കിയ നിന്റെ ദൈവമായ സർവേശ്വരനെ ഉപേക്ഷിച്ചു സ്വയം വരുത്തിവച്ച വിനയല്ലേ ഇത്? 18എന്തു നേടാനാണ് ഈജിപ്തിലേക്കു നീ പോകുന്നത്? നൈൽനദിയിലെ വെള്ളം കുടിക്കാനോ? എന്തു നേടാനാണ് അസ്സീറിയായിലേക്കു പോകുന്നത്? യൂഫ്രട്ടീസ് നദിയിലെ വെള്ളം കുടിക്കാനാണോ? 19നിന്റെ ദുഷ്ടത നിന്നെ ശിക്ഷിക്കും; നിന്റെ അവിശ്വസ്തത നിന്നെ കുറ്റം വിധിക്കും; നിന്റെ ദൈവമായ സർവേശ്വരനെ ഉപേക്ഷിക്കുന്നതും അവിടുത്തെ ഭയപ്പെടാതിരിക്കുന്നതും തിന്മയും കയ്പും നിറഞ്ഞതാണെന്നു നീ അനുഭവിച്ചറിയും” എന്നു സർവശക്തിയുള്ള കർത്താവ് അരുളിച്ചെയ്യുന്നു.
ഇസ്രായേൽ സർവേശ്വരനെ ആരാധിക്കുന്നില്ല
20ദൈവം നിന്റെ കഴുത്തിൽവച്ച നുകം വളരെ മുമ്പുതന്നെ നീ തകർത്തു; നിന്റെ കയറു പൊട്ടിച്ചുകളഞ്ഞു; ‘ഞാൻ അടിമവേല ചെയ്യുകയില്ല’ എന്നു നീ പറഞ്ഞു; എന്നിട്ട് ഓരോ കുന്നിന്റെ മുകളിലും, ഓരോ പച്ചമരത്തിന്റെ ചുവട്ടിലും നീ വേശ്യാവൃത്തി നടത്തി.
21തിരഞ്ഞെടുക്കപ്പെട്ട മുന്തിരിവള്ളിയായി ഞാൻ നിന്നെ നട്ടു; പിന്നെ എങ്ങനെ നീ ദുഷിച്ച് കാട്ടുമുന്തിരിവള്ളി ആയിത്തീർന്നു. 22എത്ര വളരെ കാരവും സോപ്പുംകൊണ്ടു കഴുകിയാലും നിന്റെ പാപക്കറ എന്റെ മുമ്പിൽനിന്നു മായുകയില്ല എന്നു ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. 23ഞാൻ മലിനയായിട്ടില്ല, ബാൽദേവന്റെ പുറകേ പോയിട്ടില്ല എന്നു നിനക്ക് എങ്ങനെ പറയാൻ കഴിയും? താഴ്വരയിലെ നിന്റെ മാർഗത്തിലേക്കു നോക്കി നീ ചെയ്തത് എന്തെന്നു മനസ്സിലാക്കുക; വഴിയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന പെണ്ണൊട്ടകം പോലെ ആയിരുന്നില്ലേ നീ? 24കാമാസക്തി പൂണ്ടു, മരുഭൂമിയിൽ കാറ്റിന്റെ മണം പിടിച്ച് ഓടിനടന്ന കാട്ടുകഴുതയായിരുന്നു അവൾ; അവളുടെ കാമാവേശത്തെ നിയന്ത്രിക്കാൻ ആർക്കു കഴിയും? അവളെ അന്വേഷിച്ച് ആരും ക്ഷീണിക്കേണ്ടിവരികയില്ല; മൈഥുനമാസത്തിൽ അവൾ അവരുടെ മുമ്പിൽ ഉണ്ടായിരിക്കും. 25നിന്റെ ചെരുപ്പു തേഞ്ഞു പോകാതെയും നിന്റെ തൊണ്ട വരണ്ടു പോകാതെയും സൂക്ഷിക്കുക; എന്നാൽ നീ പറഞ്ഞു: “അതു സാധ്യമല്ല; ഞാൻ അന്യദേവന്മാരെ സ്നേഹിച്ചുപോയി; അവരുടെ പിന്നാലെ ഞാൻ പോകും.”
ശിക്ഷ അർഹിക്കുന്ന ഇസ്രായേൽ
26കണ്ടുപിടിക്കപ്പെടുമ്പോൾ കള്ളൻ ലജ്ജിക്കുന്നതുപോലെ, ഇസ്രായേൽഗൃഹം ലജ്ജിക്കും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ലജ്ജിതരാകും. 27മരത്തോടു ‘നീ എന്റെ പിതാവാകുന്നു’ എന്നും, കല്ലിനോട് ‘മാതാവാകുന്നു’ എന്നും അവർ പറയുന്നു; അവർ മുഖമല്ല പുറമാണ് എന്റെ നേരേ തിരിക്കുന്നത്; എന്നാൽ കഷ്ടകാലം വരുമ്പോൾ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കണമേ എന്ന് അവർ എന്നോടു പറയുന്നു. 28നിങ്ങൾ നിർമിച്ച ദേവന്മാരെവിടെ? കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കാൻ അവർക്കു കഴിയുമെങ്കിൽ എഴുന്നേറ്റു വരട്ടെ, യെഹൂദ്യയേ, നിങ്ങളുടെ പട്ടണത്തിന്റെ എണ്ണത്തിനൊപ്പം ദേവന്മാർ നിങ്ങൾക്കുണ്ടല്ലോ.
29എനിക്കെതിരെ നിങ്ങൾ എന്തിനു പരാതിപ്പെടുന്നു. നിങ്ങൾ എല്ലാവരും എന്നോടു മത്സരിച്ചിരുന്നവരല്ലേ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 30ഞാൻ നിങ്ങളുടെ മക്കളെ ശിക്ഷിച്ചതുകൊണ്ടു ഫലമുണ്ടായില്ല; അവർ തെറ്റു തിരുത്തിയില്ല; ആർത്തിപൂണ്ട സിംഹത്തെപ്പോലെ, നിങ്ങളുടെ വാൾ നിങ്ങളുടെ പ്രവാചകരെ സംഹരിച്ചു. 31ഇസ്രായേൽജനമേ, നിങ്ങൾ സർവേശ്വരന്റെ വാക്കു ശ്രദ്ധിക്കുവിൻ; ഞാൻ ഇസ്രായേലിനു മരുഭൂമിയോ അന്ധകാരപ്രദേശമോ ആയിരുന്നോ? പിന്നെ എന്തുകൊണ്ടാണു ഞങ്ങൾ സ്വതന്ത്രരാണെന്നും നിന്റെ അടുക്കൽ ഞങ്ങൾ വരികയില്ല എന്നും എന്റെ ജനം പറയുന്നത്? 32കന്യകയ്ക്കു തന്റെ ആഭരണങ്ങളോ, മണവാട്ടിക്കു തന്റെ വസ്ത്രാലങ്കാരങ്ങളോ വിസ്മരിക്കാൻ കഴിയുമോ? എന്നാലും എന്റെ ജനം ഏറെനാളുകളായി എന്നെ മറന്നിരിക്കുന്നു.
33കാമുകരെ തേടാൻ നീ നിന്റെ വഴി എത്ര നന്നായി ഒരുക്കുന്നു. ദുർവൃത്തരായ സ്ത്രീകൾ പോലും നിന്നിൽനിന്നു പാഠങ്ങൾ പഠിക്കും. 34നിന്റെ വസ്ത്രങ്ങളുടെ വിളുമ്പുകളിൽ നിരപരാധികളായ സാധുക്കളുടെ ജീവരക്തമുണ്ട്; അവരാരും ഭവനഭേദനം നടത്തുന്നതായി നീ കണ്ടില്ല. 35ഇതെല്ലാമായിട്ടും നീ പറയുന്നു: “ഞാൻ കുറ്റമൊന്നും ചെയ്തിട്ടില്ല; അവിടുത്തെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു”. ഞാൻ പാപം ചെയ്തിട്ടില്ല എന്നു നീ പറയുന്നതുകൊണ്ട് ഞാൻ നിന്നെ കുറ്റം വിധിക്കും. 36എത്ര ലാഘവത്തോടെ നിന്റെ വഴിവിട്ടു നീ അലഞ്ഞു നടക്കുന്നു; അസ്സീറിയാ നിന്നെ അപമാനിച്ചതുപോലെ ഈജിപ്തും നിന്നെ അപമാനിക്കും. 37തലയിൽ കൈവച്ചുകൊണ്ട് നീ ഈജിപ്തിൽനിന്നു മടങ്ങിവരും; നീ ആശ്രയിക്കുന്നവരെ സർവേശ്വരൻ തിരസ്കരിച്ചിരിക്കുന്നു; അവരിലൂടെ നിനക്ക് ഒരു നന്മയും ഉണ്ടാകുകയില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JEREMIA 2: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: