JEREMIA 29
29
യിരെമ്യായുടെ കത്ത്
1നെബുഖദ്നേസർ യെരൂശലേമിൽനിന്നു ബാബിലോണിലേക്കു പ്രവാസികളായി പിടിച്ചുകൊണ്ടുപോയ ജനപ്രമുഖന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ജനങ്ങൾക്കും യെരൂശലേമിൽനിന്നു യിരെമ്യാപ്രവാചകൻ അയച്ചു കൊടുത്ത കത്ത്: 2യെഹോയാഖീൻ രാജാവ്, രാജമാതാവ്, കൊട്ടാര ഉദ്യോഗസ്ഥന്മാർ, യെഹൂദ്യയിലെയും യെരൂശലേമിലെയും പ്രഭുക്കന്മാർ, കരകൗശലോഹപ്പണിക്കാർ എന്നിവർ യെരൂശലേം വിട്ടു പോയതിനു ശേഷമാണ് ഈ കത്ത് എഴുതിയത്. 3യെഹൂദാരാജാവായ സിദെക്കീയ ബാബിലോൺരാജാവായ നെബുഖദ്നേസറിന്റെ അടുക്കലേക്ക് അയച്ച ശാഫാന്റെ പുത്രൻ എലാസാ, ഹില്ക്കീയായുടെ പുത്രൻ ഗെമര്യാ എന്നിവർ വഴി കത്ത് ബാബിലോണിലേക്കു കൊടുത്തയച്ചു. കത്തിൽ ഇപ്രകാരം എഴുതിയിരുന്നു: 4“ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ യെരൂശലേമിൽനിന്നു ബാബിലോണിലേക്ക് അയച്ച പ്രവാസികളോട് അരുളിച്ചെയ്യുന്നു. 5നിങ്ങൾ വീടുകൾ നിർമിച്ച് അവയിൽ പാർക്കുവിൻ, തോട്ടങ്ങളുണ്ടാക്കി അവയുടെ ഫലം അനുഭവിക്കുവിൻ. 6വിവാഹം കഴിച്ചു പുത്രീപുത്രന്മാർക്കു ജന്മം നല്കുവിൻ; പുത്രന്മാർക്കു ഭാര്യമാരെ സ്വീകരിക്കയും പുത്രിമാരെ വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യുവിൻ, അവർക്കും പുത്രീപുത്രന്മാരുണ്ടായി നിങ്ങൾ പെരുകട്ടെ; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്. 7പ്രവാസികളായി ഞാൻ നിങ്ങളെ അയച്ചിരിക്കുന്ന ദേശത്തിന്റെ ക്ഷേമം അന്വേഷിക്കുവിൻ; അതിനുവേണ്ടി സർവേശ്വരനോടു പ്രാർഥിക്കുവിൻ; നിങ്ങളുടെ ക്ഷേമം അതിനെ ആശ്രയിച്ചാണല്ലോ ഇരിക്കുന്നത്. 8ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ വഞ്ചിക്കാൻ ഇടയാകരുത്; അവരുടെ സ്വപ്നങ്ങളെ നിങ്ങൾ ശ്രദ്ധിക്കരുത്; 9എന്റെ നാമത്തിൽ അവർ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജമാണ്; ഞാൻ അവരെ അയച്ചിട്ടില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.”
10സർവേശ്വരൻ ഇങ്ങനെ അരുളിച്ചെയ്യുന്നു: ബാബിലോൺ രാജ്യത്തിന് എഴുപതു വർഷം തികയുമ്പോൾ ഞാൻ നിങ്ങളെ സന്ദർശിക്കും. ഈ സ്ഥലത്തേക്ക് നിങ്ങളെ മടക്കിക്കൊണ്ടു വരികയും അങ്ങനെ നിങ്ങളോടു ചെയ്തിരുന്ന വാഗ്ദാനം നിറവേറ്റുകയും ചെയ്യും. 11നിങ്ങൾക്കുവേണ്ടി ഞാൻ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്; തിന്മയ്ക്കല്ല ക്ഷേമത്തിനു വേണ്ടി, നിങ്ങൾക്കൊരു ശുഭഭാവിയും പ്രത്യാശയും ഉണ്ടാകുന്നതിനുവേണ്ടിതന്നെ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 12അപ്പോൾ നിങ്ങൾ എന്നെ വിളിച്ചു പ്രാർഥിക്കും; ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കും. 13നിങ്ങൾ എന്നെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യും; നിങ്ങൾ എന്നെ പൂർണഹൃദയത്തോടുകൂടി അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കാണും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; 14നിങ്ങൾക്കു ഞാൻ വീണ്ടും ഐശ്വര്യസമൃദ്ധി നല്കും; നിങ്ങളെ ഓടിച്ച എല്ലാ സ്ഥലങ്ങളിൽനിന്നും എല്ലാ ജനതകളിൽനിന്നും ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടും എന്നും സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഏതു സ്ഥലത്തുനിന്നു നിങ്ങളെ പ്രവാസികളായി അയച്ചുവോ അവിടേക്കു ഞാൻ നിങ്ങളെ മടക്കിവരുത്തും.
15“സർവേശ്വരൻ ഞങ്ങൾക്കുവേണ്ടി ബാബിലോണിൽ പ്രവാചകന്മാരെ ഉയർത്തിയിരിക്കുന്നു” എന്നു നിങ്ങൾ പറയുന്നുവല്ലോ. 16ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും നിങ്ങളോടുകൂടി പ്രവാസത്തിലേക്കു പോകാത്ത നിങ്ങളുടെ സ്വജനത്തെക്കുറിച്ചും സർവേശ്വരൻ അരുളിച്ചെയ്യുന്നു.
17ഇതാ, ഞാൻ വാളും ക്ഷാമവും മഹാമാരിയും അയയ്ക്കുന്നു; ഞാൻ അവരെ തിന്നാൻ കൊളളാത്തവിധം ചീത്തയായിരിക്കുന്ന അത്തിപ്പഴത്തിനു തുല്യമാക്കും- സർവേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്. 18വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു ഞാൻ അവരെ വേട്ടയാടും. ഭൂമിയിലെ സകല രാജ്യങ്ങൾക്കും അവർ ഭയഹേതു ആയിത്തീരും; ഞാൻ ചിതറിച്ച സ്ഥലങ്ങളിലെല്ലാം അവർ ശാപവും ഭീതിയും പരിഹാസവിഷയവും അവജ്ഞാപാത്രവുമായിത്തീരും. 19കാരണം എന്റെ ദാസന്മാരായ പ്രവാചകരിലൂടെ തുടർച്ചയായി ഞാൻ അയച്ചുകൊടുത്ത എന്റെ വചനം അവർ ശ്രദ്ധിച്ചില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 20യെരൂശലേമിൽനിന്നു ബാബിലോണിലേക്കു ഞാൻ അയച്ച പ്രവാസികളായ നിങ്ങൾ എല്ലാവരും സർവേശ്വരന്റെ വാക്കു കേൾക്കുവിൻ. 21കോലായായുടെ പുത്രൻ ആഹാബും മയസെയായുടെ പുത്രൻ സിദെക്കീയായും എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു. അവരെക്കുറിച്ച് ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: 22ബാബിലോൺരാജാവായ നെബുഖദ്നേസറിന്റെ കൈയിൽ ഞാൻ അവരെ ഏല്പിക്കും; നിങ്ങളുടെ കൺമുമ്പിൽ വച്ച് അയാൾ അവരെ വധിക്കും. ‘ബാബിലോൺരാജാവ് തീയിൽ ഇട്ടു ചുട്ട സിദെക്കീയായെയും ആഹാബിനെയും പോലെ സർവേശ്വരൻ നിങ്ങളെ ആക്കട്ടെ’ എന്നൊരു ശാപവാക്യം യെഹൂദായിൽനിന്നു ബാബിലോണിലേക്കു പ്രവാസികളായി പോയവരുടെ ഇടയിൽ പ്രചാരത്തിൽ വരും. 23അയൽക്കാരുടെ ഭാര്യമാരുമായി വ്യഭിചാരത്തിൽ ഏർപ്പെടുകയും ഞാൻ കല്പിക്കാതെ എന്റെ നാമത്തിൽ പ്രവചിക്കുകയും ചെയ്ത് അവർ ഇസ്രായേലിൽ തിന്മ പ്രവർത്തിച്ചുവല്ലോ; ഞാൻ അത് അറിയുന്നു; ഞാൻ തന്നെയാണ് അതിനു സാക്ഷി എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
ശെമയ്യായുടെ പ്രതികരണം
24നെഹലാമ്യനായ ശെമയ്യായോടു പറയണം: 25ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിന്റെ പേരിൽ യെരൂശലേമിലുള്ള സകല ജനത്തിനും മയസ്യായുടെ പുത്രൻ സെഫന്യാക്കും എല്ലാ പുരോഹിതർക്കും നീ ഇപ്രകാരം കത്തുകൾ എഴുതി. 26പ്രവചിക്കുന്ന ഏതു ഭ്രാന്തനെയും ആമത്തിലിടാനും വിലങ്ങുവയ്ക്കാനുമായി യെഹോയാദാ പുരോഹിതനു പകരം സർവേശ്വരൻ നിന്നെ പുരോഹിതനാക്കി. 27അങ്ങനെയിരിക്കെ, നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തിലെ യിരെമ്യായെ നീ എന്തുകൊണ്ടാണ് ശാസിക്കാത്തത്? 28അയാൾ ബാബിലോണിൽ ഞങ്ങളുടെ അടുക്കൽ ആളയച്ചു പറയുന്നു: നിങ്ങളുടെ പ്രവാസം ദീർഘമായിരിക്കും; വീടു പണിയിച്ച് അവയിൽ പാർക്കുക; തോട്ടങ്ങൾ നട്ടുണ്ടാക്കി ഫലം അനുഭവിക്കുക.
29യിരെമ്യാപ്രവാചകൻ കേൾക്കെ സെഫന്യാപുരോഹിതൻ ഈ കത്തു വായിച്ചു. 30അപ്പോൾ യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി. 31“പ്രവാസികളുടെയെല്ലാം അടുക്കൽ ആളയച്ചു പറയുക: നെഹലാമ്യനായ ശെമയ്യായെക്കുറിച്ചു സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ അയയ്ക്കാതെ ശെമയ്യാ പ്രവചിക്കുകയും നിങ്ങളെ അസത്യത്തിൽ ആശ്രയിക്കുമാറാക്കുകയും ചെയ്തതുകൊണ്ട് അവിടുന്ന് അരുളിച്ചെയ്യുന്നു: 32നെഹെലാമ്യനായ ശെമയ്യായെയും അവന്റെ സന്തതികളെയും ഞാൻ ശിക്ഷിക്കും; എന്റെ ജനത്തിന് ഞാൻ വരുത്താൻ പോകുന്ന നന്മ കാണാൻ അവന്റെ കൂട്ടത്തിൽ ആരും ശേഷിക്കയില്ല; അവൻ സർവേശ്വരനെതിരായി സംസാരിച്ചിരിക്കുന്നുവല്ലോ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JEREMIA 29: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: