JEREMIA 36
36
ബാരൂക്ക് ചുരുൾ വായിക്കുന്നു
1യെഹൂദാരാജാവായ യോശീയായുടെ പുത്രൻ യെഹോയാക്കീമിന്റെ നാലാം വർഷം സർവേശ്വരന്റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി: 2“നീ ഒരു പുസ്തകച്ചുരുൾ എടുത്തു യോശീയായുടെ കാലത്തു ഞാൻ നിന്നോടു സംസാരിക്കാൻ തുടങ്ങിയതുമുതൽ ഇന്നുവരെ ഇസ്രായേലിനെയും യെഹൂദായെയും സകല ജനതകളെയും സംബന്ധിച്ചു ഞാൻ പറഞ്ഞതെല്ലാം അതിൽ രേഖപ്പെടുത്തുക. 3ഞാൻ അവർക്കു വരുത്താനിരിക്കുന്ന അനർഥത്തെക്കുറിച്ചു യെഹൂദാഗൃഹം കേൾക്കുമ്പോൾ അവർ തങ്ങളുടെ ദുർമാർഗത്തിൽ നിന്നു പിന്തിരിഞ്ഞേക്കാം. അപ്പോൾ അവരുടെ അകൃത്യങ്ങളും പാപങ്ങളും ഞാൻ ക്ഷമിക്കും.”
4യിരെമ്യാ നേരിയായുടെ പുത്രൻ ബാരൂക്കിനെ വിളിച്ചു സർവേശ്വരൻ തന്നോട് അരുളിച്ചെയ്തതെല്ലാം പറഞ്ഞുകൊടുത്തു. ബാരൂക്ക് അവയെല്ലാം ഒരു പുസ്തകച്ചുരുളിൽ എഴുതി. 5പിന്നീട് യിരെമ്യാ ബാരൂക്കിനോടു പറഞ്ഞു: “ദേവാലയത്തിൽ പോകുന്നതിൽനിന്ന് എന്നെ വിലക്കിയിരിക്കയാണ്. 6അതുകൊണ്ട് ഉപവാസദിവസം നീ സർവേശ്വരന്റെ ആലയത്തിൽ ചെന്നു ഞാൻ പറഞ്ഞുതന്നു നീ പുസ്തകച്ചുരുളിൽ രേഖപ്പെടുത്തിയ അവിടുത്തെ വചനങ്ങൾ സകല ജനവും കേൾക്കെ വായിക്കണം; സ്വന്തം പട്ടണങ്ങളിൽനിന്നു വന്നിട്ടുള്ള സകല യെഹൂദന്മാരും കേൾക്കെത്തന്നെ നീ അതു വായിക്കണം. 7ഒരുപക്ഷേ അവരുടെ അപേക്ഷ സർവേശ്വരന്റെ അടുക്കൽ എത്തുകയും ഓരോരുത്തനും തന്റെ ദുർമാർഗത്തിൽനിന്നു പിന്തിരിയുകയും ചെയ്തേക്കാം; ഈ ജനത്തിനെതിരെ അവിടുന്ന് വലിയ കോപവും ക്രോധവുമാണല്ലോ പ്രഖ്യാപിച്ചിട്ടുള്ളത്. 8യിരെമ്യാപ്രവാചകൻ പറഞ്ഞതുപോലെ നേരിയായുടെ പുത്രൻ ബാരൂക്ക് ദേവാലയത്തിൽ ചെന്നു സർവേശ്വരന്റെ അരുളപ്പാട് രേഖപ്പെടുത്തിയ ചുരുൾ വായിച്ചു.
9യെഹൂദാരാജാവായ യോശീയായുടെ പുത്രൻ യെഹോയാക്കീമിന്റെ ഭരണത്തിന്റെ അഞ്ചാം വർഷം ഒമ്പതാംമാസം സർവ യെരൂശലേംനിവാസികളും യെഹൂദാനഗരങ്ങളിൽ നിന്നു യെരൂശലേമിൽ വന്ന എല്ലാവരും സർവേശ്വരന്റെ സന്നിധിയിൽ ഒരു ഉപവാസം പ്രഖ്യാപിച്ചു. 10അപ്പോൾ പുസ്തകച്ചുരുളിൽനിന്നു യിരെമ്യാ പറഞ്ഞുകൊടുത്ത വചനങ്ങളെല്ലാം ശാഫാന്റെ പുത്രനും ദേവാലയത്തിലെ കാര്യവിചാരകനുമായ ഗെമര്യായുടെ മുറിയിൽ വച്ചു സകല ജനവും കേൾക്കെ ബാരൂക്ക് വായിച്ചു; ആ മുറി ദേവാലയത്തിലെ പുതിയ വാതിലിനു സമീപം, മുകളിലത്തെ അങ്കണത്തിൽ ആയിരുന്നു. 11ഗെമര്യായുടെ പുത്രനും ശാഫാന്റെ പൗത്രനുമായ മീഖായാ ചുരുളിൽനിന്നു, ബാരൂക്ക് സർവേശ്വരന്റെ വചനങ്ങൾ വായിച്ചതു കേട്ടു.
12അപ്പോൾ അയാൾ കൊട്ടാരത്തിൽ കാര്യദർശിയുടെ മുറിയിലേക്കു കയറിച്ചെന്നു; പ്രഭുക്കന്മാരെല്ലാം അവിടെ ഇരിപ്പുണ്ടായിരുന്നു; കാര്യദർശിയായ എലീശാമാ, ശെമയ്യായുടെ പുത്രൻ ദലായാ, അഖ്ബോരിന്റെ പുത്രൻ എൽനാഥാൻ, ശാഫാന്റെ പുത്രൻ ഗെമര്യാ ഹനന്യായുടെ പുത്രൻ സിദെക്കീയാ തുടങ്ങിയ എല്ലാ പ്രഭുക്കന്മാരും ഉണ്ടായിരുന്നു. 13ചുരുളിൽനിന്നു സകല ജനവും കേൾക്കെ ബാരൂക്ക് വായിച്ചപ്പോൾ കേട്ട കാര്യങ്ങൾ മീഖായാ അവരോടു പറഞ്ഞു. 14പ്രഭുക്കന്മാർ എല്ലാവരും കൂടി നഥന്യായുടെ പുത്രനായ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു; നഥന്യാ ശെമല്യായുടെ പുത്രനും ശെമല്യാ കുശിയുടെ പുത്രനുമായിരുന്നു. യെഹൂദി ബാരൂക്കിനോടു ജനം കേൾക്കെ ദേവാലയത്തിൽ വച്ചു വായിച്ച ചുരുളുമെടുത്തു വരിക എന്നു പറഞ്ഞു; നേരിയായുടെ പുത്രൻ ബാരൂക്ക് ചുരുളുമെടുത്ത് അവരുടെ അടുക്കലേക്കു ചെന്നു. 15ഇവിടെ ഇരുന്നു വായിക്കാൻ അവർ അയാളോടാവശ്യപ്പെട്ടു; ബാരൂക്ക് അപ്രകാരം ചെയ്തു. 16ആ വചനങ്ങളെല്ലാം കേട്ടപ്പോൾ അവർ ഭയത്തോടെ പരസ്പരം നോക്കി; ഈ കാര്യങ്ങളെല്ലാം ഞങ്ങൾ രാജാവിനെ അറിയിക്കും എന്നവർ ബാരൂക്കിനോടു പറഞ്ഞു. 17അവർ ചോദിച്ചു: “ഇതെല്ലാം നീ എങ്ങനെ എഴുതി എന്നു പറയുക; യിരെമ്യാ പറഞ്ഞു തന്നതാണോ?” 18ബാരൂക്ക് അവരോടു പറഞ്ഞു: “ഈ വചനങ്ങളെല്ലാം അദ്ദേഹം എനിക്കു പറഞ്ഞു തന്നതാണ്; അവയെല്ലാം മഷികൊണ്ട് ഞാൻ ചുരുളിൽ രേഖപ്പെടുത്തി.” 19പ്രഭുക്കന്മാർ ബാരൂക്കിനോടു പറഞ്ഞു: “നീയും യിരെമ്യായും പോയി ഒളിക്കുക; നിങ്ങൾ എവിടെയാണെന്ന് ആരും അറിയരുത്.”
20ചുരുൾ കാര്യദർശിയായ എലീശാമായുടെ മുറിയിൽ വച്ചിട്ട് അവർ കൊട്ടാരത്തിൽ രാജാവിന്റെ അടുക്കൽ ചെന്ന് ഈ വിവരം അറിയിച്ചു. 21ചുരുൾ എടുത്തുകൊണ്ടു വരാൻ രാജാവ് യെഹൂദിയോടു കല്പിച്ചു; കാര്യദർശിയായ എലീശാമായുടെ മുറിയിൽനിന്ന് അയാൾ അത് എടുത്തുകൊണ്ടു വന്നു രാജാവിനെയും കൂടെ ഉണ്ടായിരുന്ന പ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു. 22അത് ഒമ്പതാം മാസമായിരുന്നു; ശീതകാലവസതിയിൽ ആയിരുന്ന രാജാവിന്റെ മുമ്പിൽ തീ കത്തിക്കൊണ്ടിരുന്ന നെരിപ്പോടുണ്ടായിരുന്നു. 23ചുരുളിൽനിന്ന് ഏതാനും ഭാഗങ്ങൾ യെഹൂദി വായിച്ചു കഴിയുമ്പോൾ അത്രയും ഭാഗം രാജാവ് കത്തികൊണ്ട് മുറിച്ചെടുത്ത് നെരിപ്പോടിൽ കത്തിക്കൊണ്ടിരുന്ന തീയിൽ ഇടും; അങ്ങനെ നെരിപ്പോടിലെ തീയിൽ ചുരുൾ മുഴുവൻ കത്തിത്തീർന്നു. 24രാജാവോ തന്റെ സേവകരോ ഇതെല്ലാം കേട്ടിട്ടും ഭയപ്പെടുകയോ, അനുതപിച്ചു തങ്ങളുടെ വസ്ത്രം കീറുകയോ ചെയ്തില്ല. 25“ചുരുൾ ചുട്ടുകളയരുതേ” എന്നു എൽനാഥാനും ദെലായാവും ഗെമര്യായും അപേക്ഷിച്ചുവെങ്കിലും രാജാവ് അതു കേട്ടില്ല. 26എഴുത്തുകാരനായ ബാരൂക്കിനെയും യിരെമ്യാപ്രവാചകനെയും പിടിച്ചുകൊണ്ടുവരാൻ രാജാവ് തന്റെ പുത്രനായ യെരഹ്മെയേൽ, അസ്രിയേലിന്റെ പുത്രൻ സെരായാ, അബ്ദേലിന്റെ പുത്രൻ ശെലെമ്യാ എന്നിവരോടു കല്പിച്ചു; എന്നാൽ സർവേശ്വരൻ യിരെമ്യായെയും ബാരൂക്കിനെയും ഒളിപ്പിച്ചു.
27യിരെമ്യാ പറഞ്ഞുകൊടുത്ത് ബാരൂക്ക് എഴുതിയ ചുരുൾ രാജാവ് കത്തിച്ചു കളഞ്ഞതിനുശേഷം സർവേശ്വരന്റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി. 28“മറ്റൊരു ചുരുളെടുത്ത് യെഹൂദാരാജാവായ യെഹോയാക്കീം കത്തിച്ചുകളഞ്ഞ ആദ്യത്തെ ചുരുളിലുണ്ടായിരുന്ന കാര്യങ്ങളെല്ലാം എഴുതുക. 29യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് ഇങ്ങനെ പറയണം: സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ബാബിലോൺരാജാവ് തീർച്ചയായും വന്ന് ഈ ദേശത്തെയും അതിലെ മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കുമെന്ന് എന്തിനെഴുതി എന്നു ചോദിച്ചുകൊണ്ട് നീ ചുരുൾ കത്തിച്ചു കളഞ്ഞുവല്ലോ. 30അതുകൊണ്ട് യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നതിന് അവന് ഒരു സന്തതിയും ഉണ്ടായിരിക്കയില്ല; അവന്റെ മൃതശരീരം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്ക്കുംവിധം വെളിയിലേക്ക് എറിയപ്പെടും. 31ഞാൻ അവനെയും അവന്റെ സന്തതികളെയും ദാസന്മാരെയും അവരുടെ അകൃത്യത്തിനു ശിക്ഷിക്കും; ഞാൻ അവർക്കെതിരെ പ്രഖ്യാപിച്ചതും അവർ അവഗണിച്ചതുമായ സകല അനർഥങ്ങളും അവരുടെമേലും യെരൂശലേംനിവാസികളുടെമേലും യെഹൂദ്യയിലെ ജനങ്ങളുടെമേലും വരുത്തും.”
32പിന്നീട് യിരെമ്യാ നേരിയായുടെ പുത്രനും എഴുത്തുകാരനുമായ ബാരൂക്കിന്റെ കൈയിൽ മറ്റൊരു ചുരുൾ കൊടുത്തു; യെഹൂദാരാജാവായ യെഹോയാക്കീം കത്തിച്ചു നശിപ്പിച്ച ചുരുളിലുണ്ടായിരുന്നതെല്ലാം യിരെമ്യാ പറഞ്ഞു കൊടുത്തു. അവ ബാരൂക്ക് അതിൽ എഴുതി; ആദ്യത്തേതിനു സദൃശമായ മറ്റു കാര്യങ്ങളും അതിൽ ചേർത്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JEREMIA 36: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: