JEREMIA 48
48
മോവാബിന്റെ നാശം
1ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ മോവാബിനെക്കുറിച്ച് അരുളിച്ചെയ്യുന്നു: “നെബോയ്ക്കു ഹാ ദുരിതം! അതു ശൂന്യമാക്കപ്പെട്ടിരിക്കുന്നു; കിര്യത്തയീം ലജ്ജിതയായി, അതിന്റെ ഉയർന്ന കോട്ടകൾ അപമാനിതയായി, അതു തകർക്കപ്പെട്ടിരിക്കുന്നു. 2മോവാബിന്റെ കീർത്തി അസ്തമിച്ചിരിക്കുന്നു; ഹെശ്ബോനിൽ അതിനെതിരെ ശത്രുക്കൾ അനർഥം നിരൂപിച്ചു; വരിക, ഒരു ജനതയല്ലാതായിത്തീരുംവിധം അതിനെ നശിപ്പിക്കാം എന്നവർ പറയുന്നു. മദ്മേനേ, നീയും നിശ്ശബ്ദമാകും; വാൾ നിന്നെ പിന്തുടരും. 3‘ശൂന്യത! മഹാനാശം!’ എന്ന നിലവിളി ഹോരോനയീമിൽനിന്നു കേൾക്കുന്നു. 4മോവാബ് നശിച്ചു; സോവാർ വരെ അതിന്റെ നിലവിളി കേൾക്കുന്നു. 5അവർ ലൂഹീതിലേക്കുള്ള കയറ്റത്തിലൂടെ വിലപിച്ചുകൊണ്ടു കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തിൽ വിനാശത്തിന്റെ കരച്ചിൽ കേൾക്കും. 6ഓടിപ്പോക, നിന്നെത്തന്നെ രക്ഷിക്കുക; മരുഭൂമിയിലെ കാട്ടുകഴുതയെപ്പോലെ ഓടുക. 7ധനത്തിലും കോട്ടകളിലും നിങ്ങൾ ആശ്രയിച്ചു; അതുകൊണ്ട് നിങ്ങളും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരുമൊന്നിച്ചു പ്രവാസത്തിലേക്കു പോകും. 8സംഹാരകൻ എല്ലാ നഗരങ്ങളിലും വരും; ഒരു നഗരവും രക്ഷപെടുകയില്ല; സർവേശ്വരൻ അരുളിച്ചെയ്തതുപോലെ, താഴ്വര നശിക്കും; സമതലം ശൂന്യമായിത്തീരും. 9മോവാബിനു ചിറകു നല്കുവിൻ; അവൾ പറന്നുപോകട്ടെ; അവളുടെ നഗരങ്ങൾ ജനവാസമില്ലാതെ ശൂന്യമായിത്തീരും. 10സർവേശ്വരന്റെ വേലയിൽ അലസത കാട്ടുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ സൂക്ഷിച്ചുവയ്ക്കുന്നവനും ശപിക്കപ്പെട്ടവൻ.
മോവാബ്യനഗരങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു
11-12മോവാബ് ബാല്യം മുതൽ സുരക്ഷിതമായിരുന്നു; അവൻ പ്രവാസത്തിലേക്കു പോയിട്ടില്ല, മട്ട് അടിയാൻ വച്ച വീഞ്ഞുപോലെ ആയിരുന്നു മോവാബ്. ഒരു പാത്രത്തിൽ നിന്നു മറ്റൊരു പാത്രത്തിലേക്ക് അതു പകർന്നിട്ടില്ല. അതിന്റെ രുചിക്കോ മണത്തിനോ മാറ്റം വന്നിട്ടില്ല. വീഞ്ഞ് ഊറ്റി എടുക്കുന്നവരുടെ കൈയിൽ ഞാൻ മോവാബിനെ ഏല്പിക്കും. അവർ അവനെ ഊറ്റിക്കളയും. മോവാബിന്റെ ഭരണികൾ ശൂന്യമാക്കും. അവന്റെ പാത്രങ്ങൾ ഉടച്ചുകളയും. 13തങ്ങൾ വിശ്വാസമർപ്പിച്ചിരുന്ന ബേഥേലിനെക്കുറിച്ച് ഇസ്രായേൽ ലജ്ജിച്ചതുപോലെ കെമോശിനെക്കുറിച്ചു മോവാബും ലജ്ജിക്കും.
14‘ഞങ്ങൾ വീരന്മാരും ശക്തരുമായ യോദ്ധാക്കളാണ്’ എന്നു നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? 15മോവാബിന്റെയും അതിലെ നഗരങ്ങളുടെയും സംഹാരകൻ എത്തിക്കഴിഞ്ഞു; അവരുടെ വീരയോദ്ധാക്കളായ യുവാക്കൾ വധിക്കപ്പെടാനുള്ള സ്ഥലത്തേക്കു നീങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നു സർവശക്തനായ സർവേശ്വരൻ എന്നു നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു. 16മോവാബിന്റെ വിനാശം അടുത്തിരിക്കുന്നു; അതിന്റെ അനർഥം പാഞ്ഞടുക്കുകയാണ്. 17മോവാബിന് ചുറ്റുമുള്ളവരും അതിന്റെ നാമം അറിയുന്നവരും അതിനുവേണ്ടി വിലപിക്കട്ടെ; അവന്റെ ശക്തമായ ചെങ്കോലും മഹത്ത്വത്തിന്റെ വടിയും ഒടിഞ്ഞല്ലോ. 18ദീബോൻനിവാസികളേ, നിങ്ങളുടെ പ്രതാപമെല്ലാം ഉപേക്ഷിച്ച് ഉണങ്ങിയ നിലത്ത് ഇരിക്കുവിൻ, മോവാബിന്റെ സംഹാരകൻ നിന്റെ നേരെ വരുന്നു; നിന്റെ ബലമുള്ള കോട്ടകൾ അവൻ തകർത്തുവല്ലോ. 19അരോവേർനിവാസികളേ, വഴിയിൽ നിന്നുകൊണ്ട് ചുറ്റുപാടും ശ്രദ്ധിക്കുവിൻ, എന്താണു സംഭവിച്ചതെന്ന് ഓടിപ്പോകുന്നവനോടും രക്ഷപെടുന്നവളോടും ചോദിക്കുക. മോവാബു ലജ്ജിതയായിരിക്കുന്നു; അതു തകർന്നുപോയി; അതുകൊണ്ടു വിലപിച്ചുകരയുക. 20മോവാബ് ശൂന്യമായിപ്പോയി എന്നു അർന്നോനിൽ പ്രസിദ്ധമാക്കുക. 21സമതലപ്രദേശങ്ങളിലെല്ലാം ന്യായവിധി എത്തിക്കഴിഞ്ഞു; ഹോലോൻ, യഹ്സെ, 22മെഫാഥ്, ദീബോൻ, നെബോ, ബേത്-ദിബ്ലാത്തയിം, 23കിര്യത്തയീം, ബേത്-ഗാമൂൽ, ബേത്ത്- മെയോൻ കെരിയോത്ത്, 24ബൊസ്ര എന്നിവയിലും അടുത്തും അകലെയുമുള്ള സകല മോവാബ്യനഗരങ്ങളിലും തന്നെ. 25മോവാബിന്റെ കൊമ്പ് ഒടിഞ്ഞു. ഭുജം തകർന്നിരിക്കുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
മോവാബ് ലജ്ജിതനാകും
26മോവാബ് സർവേശ്വരനെതിരെ തന്നെത്തന്നെ ഉയർത്തിയതുകൊണ്ട് അവനെ കുടിപ്പിച്ചു മത്തനാക്കുക; അവൻ തന്റെ ഛർദിയിൽ കിടന്നുരുളട്ടെ; അങ്ങനെ അവൻ ലജ്ജിതനായിത്തീരട്ടെ. 27ഇസ്രായേൽ നിനക്കു ലജ്ജിതനായിരുന്നല്ലോ? അവനെക്കുറിച്ചു സംസാരിക്കുമ്പോഴെല്ലാം പരിഹസിച്ചു തലയാട്ടാൻ അവൻ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടവനായിരുന്നുവോ? 28മോവാബു നിവാസികളേ, നഗരങ്ങൾ വിട്ടു പാറക്കെട്ടുകളിൽ പോയി പാർക്കുവിൻ. ഗുഹാമുഖത്തിന്റെ വശങ്ങളിൽ കൂടു കെട്ടിക്കഴിയുന്ന പ്രാക്കളെപ്പോലെ ആകുവിൻ. 29മോവാബിന്റെ അഹങ്കാരം! എന്തൊരു അഹന്ത! അവന്റെ ഗർവിനെയും ഡംഭത്തെയും അഹങ്കാരത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടുണ്ട്. അവന്റെ ഔദ്ധത്യം ഞാൻ അറിയുന്നു എന്നും സർവേശ്വരൻ അരുളിച്ചെയ്യുന്നു. 30അവന്റെ വീരവാദവും പ്രവൃത്തികളും വ്യാജമാണ്. അതുകൊണ്ട് മോവാബിനെ ഓർത്തു ഞാൻ വിലപിക്കുന്നു; 31സകല മോവാബ്യരെയും ഓർത്തു ഞാൻ നിലവിളിക്കുന്നു; കീർഹോരെസിലെ ജനങ്ങളെക്കുറിച്ചു ഞാൻ അലമുറയിടുന്നു. 32സിബ്മാ മുന്തിരിവള്ളിയേ, യാസേരിനെക്കുറിച്ചു കരയുന്നതിലുമധികം ഞാൻ നിന്നെക്കുറിച്ചു കരയുന്നു; നിന്റെ വള്ളികൾ കടൽകടന്നു യാസേർവരെ എത്തിയിരിക്കുന്നു. നിന്റെ വേനൽക്കാലഫലങ്ങളുടെയും നിന്റെ മുന്തിരിഫലങ്ങളുടെയുംമേൽ സംഹാരകൻ ചാടി വീണിരിക്കുന്നു. 33ഫലപുഷ്ടിയുള്ള മോവാബിൽനിന്ന് ഉല്ലാസവും സന്തോഷവും നീക്കപ്പെട്ടിരിക്കുന്നു; മുന്തിരിച്ചക്കിൽനിന്നു വീഞ്ഞ് ഇനി ഒഴുകുകയില്ല; സന്തോഷാരവത്തോടുകൂടി ആരും അതു ചവിട്ടുകയില്ല; ആർപ്പുവിളി സന്തോഷത്തിൻറേതായിരിക്കുകയില്ല. 34ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ നിലവിളി യഹ്സേവരെയും സോവാർമുതൽ ഹോരോനയിമും എഗ്ലത്ത്-ശെലീശിയമും വരെയും കേൾക്കുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിരിക്കുന്നു. 35മോവാബിലെ പൂജാഗിരികളിൽ യാഗം കഴിക്കുന്നവരെയും ദേവന്മാർക്കു ധൂപം അർപ്പിക്കുന്നവരെയും ഞാൻ ഇല്ലാതാക്കുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 36ഓടക്കുഴലെന്നവിധം എന്റെ ഹൃദയം മോവാബിനുവേണ്ടിയും കീർഹോരെസിലെ ജനങ്ങൾക്കുവേണ്ടിയും വിലാപസ്വരം ഉയർത്തുന്നു. അവർ സമ്പാദിച്ച ധനമെല്ലാം നശിച്ചുപോയല്ലോ.
37ദുഃഖസൂചകമായി എല്ലാവരും തല മുണ്ഡനം ചെയ്തും താടി ക്ഷൗരം ചെയ്തും ഇരിക്കുന്നു; അവരുടെ കൈകളിലും മുറിവുകളുണ്ട്. അവർ എല്ലാവരും അരയിൽ ചാക്ക് ഉടുത്തിരിക്കുന്നു. 38ആർക്കും ആവശ്യമില്ലാത്ത പാത്രംപോലെ മോവാബിനെ ഞാൻ ഉടച്ചിരിക്കയാണ്; അതുകൊണ്ട് എല്ലാ പുരമുകളിലും തെരുവീഥികളിലും വിലാപം കേൾക്കുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. മോവാബ് നിശ്ശേഷം തകർന്നിരിക്കുന്നു. 39അവർ അത്യധികം വിലപിക്കുന്നു. മോവാബ് ലജ്ജിച്ചു പുറംതിരിഞ്ഞിരിക്കുന്നു? അതു ചുറ്റുമുള്ളവർക്കു നിന്ദയും കൊടുംഭീതിയും ഉളവാക്കുന്നു.
മോവാബിന് ഇനി രക്ഷയില്ല
40സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇതാ, ഒരുവൻ കഴുകനെപ്പോലെ അതിവേഗം പറന്നു ചിറകുകൾ മോവാബിനെതിരെ വിരിക്കുന്നു. 41അവൻ നഗരങ്ങൾ പിടിച്ചടക്കും, കോട്ടകൾ കൈവശപ്പെടുത്തും; അന്നാളിൽ മോവാബിലെ യുദ്ധവീരന്മാരുടെ വേദന സ്ത്രീകളുടെ ഈറ്റുനോവുപോലെ ആയിരിക്കും. 42സർവേശ്വരനെതിരെ സ്വയം പുകഴ്ത്തിയതുകൊണ്ട് ഒരു ജനതയല്ലാതാകുംവിധം മോവാബ് നശിപ്പിക്കപ്പെടും. 43മോവാബു നിവാസികളേ, ഭീതിയും കുഴിയും കെണിയുമാണ് നിങ്ങളുടെ മുമ്പിലുള്ളതെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 44ഭീതിയിൽനിന്ന് ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; മോവാബിന്റെ ശിക്ഷാകാലത്ത് ഇതെല്ലാം അതിനു സംഭവിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
45ഓടിപ്പോയവർ ശക്തി ക്ഷയിച്ച് ഹെശ്ബോന്റെ നിഴലിൽ നില്ക്കുന്നു; ഹെശ്ബോനിൽനിന്ന് അഗ്നിയും സീഹോന്റെ ഗൃഹത്തിൽനിന്നു ജ്വാലയും പുറപ്പെട്ടു; അതു മോവാബിന്റെ നെറ്റിത്തടവും കലാപകാരികളുടെ ശിരസ്സും ദഹിപ്പിച്ചു.
46മോവാബേ, നിനക്കു ഹാ ദുരിതം! കെമോശിന്റെ ജനം നശിച്ചു, നിന്റെ പുത്രന്മാരെ ബദ്ധന്മാരാക്കുകയും നിന്റെ പുത്രിമാരെ പ്രവാസത്തിലേക്കു കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു.
47എങ്കിലും ഒടുവിൽ ഞാൻ മോവാബിന് ഐശ്വര്യസമൃദ്ധി നല്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. മോവാബിന്റെ ശിക്ഷ അന്നുവരെയാണ്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JEREMIA 48: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: