ബൂസ്യനായ ബറഖേലിന്റെ പുത്രൻ എലീഹൂ പറഞ്ഞു: “പ്രായംകൊണ്ട് ഞാൻ യുവാവും നിങ്ങൾ വൃദ്ധരുമാകുന്നു. അതുകൊണ്ട് എന്റെ അഭിപ്രായം തുറന്നുപറയാൻ എനിക്കു ഭയവും ശങ്കയുമുണ്ടായിരുന്നു. ‘പ്രായമുള്ളവർ സംസാരിക്കട്ടെ; വയോധികർ ജ്ഞാനം ഉപദേശിക്കട്ടെ’ എന്നു ഞാൻ വിചാരിച്ചു. എന്നാൽ മനുഷ്യനിലുള്ള ദിവ്യചൈതന്യം- സർവശക്തന്റെ ശ്വാസം-ആണ് അവനെ വിവേകിയാക്കുന്നത്. പ്രായമുള്ളവർ ജ്ഞാനികളോ, വയോധികർ ശരിയായുള്ളത് ഗ്രഹിക്കുന്നവരോ ആകണമെന്നില്ല.
JOBA 32 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOBA 32:6-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ