JOELA മുഖവുര

മുഖവുര
ബി.സി. നാലാം ശതകത്തിലോ അഞ്ചാം ശതകത്തിലോ എഴുതിയതായിരിക്കണം ഈ പുസ്‍തകം. പേർഷ്യൻസാമ്രാജ്യത്തിന്റെ പ്രതാപകാലമായിരുന്നു അത്. പ്രവാചകനെപ്പറ്റി ചരിത്രപരമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല.
വെട്ടുക്കിളിയുടെ വിനാശകരമായ ബാധയെക്കുറിച്ചും പലസ്തീൻനാട്ടിലെ അതികഠിനമായ വരൾച്ചയെക്കുറിച്ചും യോവേൽ വിവരിക്കുന്നു. തന്റെ നീതിപൂർവകമായ ഇച്ഛയെ എതിർക്കുന്നവരെ സർവേശ്വരൻ ശിക്ഷിക്കുന്ന ദിവസം ആഗതമാകുന്നതിന്റെ അടയാളം ആ കാലഘട്ടത്തിൽ പ്രവാചകൻ കാണുന്നു. “അനുതപിക്കുവിൻ” എന്ന സർവേശ്വരന്റെ ആഹ്വാനം പ്രവാചകൻ ജനത്തെ അറിയിക്കുന്നു. തന്റെ ജനത്തെ വീണ്ടെടുക്കുമെന്നും അനുഗ്രഹിക്കുമെന്നുമുള്ള ദൈവത്തിന്റെ വാഗ്ദാനം യോവേൽ ഇസ്രായേൽജനത്തെ അറിയിക്കുന്നു. സ്‍ത്രീയെന്നോ, പുരുഷനെന്നോ, യുവാവെന്നോ, വൃദ്ധനെന്നോ ഭേദംകൂടാതെ എല്ലാവരുടെയുംമേൽ തന്റെ ആത്മാവിനെ അയയ്‍ക്കുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനം പ്രത്യേകം ശ്രദ്ധേയമാണ്.
പ്രതിപാദ്യക്രമം
വെട്ടുക്കിളിയുടെ ബാധ 1:1-2:17
പുനരുദ്ധരിക്കുമെന്ന വാഗ്ദാനം 2:18-27
സർവേശ്വരന്റെ ദിവസം 2:28-3:21

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JOELA മുഖവുര: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക