JOSUA 12
12
കീഴടക്കിയ രാജാക്കന്മാർ
1യോർദ്ദാനു കിഴക്ക് അർന്നോൻ താഴ്വരമുതൽ ഹെർമ്മോൻ മലവരെയുള്ള പ്രദേശം ഇസ്രായേൽജനം ആക്രമിച്ച് കൈവശപ്പെടുത്തി. ആ പ്രദേശങ്ങളിലെ രാജാക്കന്മാരെ തോല്പിക്കുകയും ചെയ്തു. 2അവരിൽ ഒരാളാണ് ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോൻ. അർന്നോൻ താഴ്വരയുടെ അതിരിലുള്ള അരോവേർ കേന്ദ്രമാക്കി അദ്ദേഹം ഭരിച്ചു; ആ താഴ്വരയുടെ മധ്യഭാഗം മുതൽ യബ്ബോക്ക് നദിവരെയുള്ള ഗിലെയാദിന്റെ പകുതിഭാഗം-അമ്മോന്യരുടെ അതിർത്തിവരെ-സീഹോൻ ഭരിച്ചിരുന്നു. 3കിന്നെരോത്ത് കടൽ മുതൽ അരാബാക്കടൽവരെയും ബേത്ത്-യെശീമോത്തുവരെയും ഉള്ള കിഴക്കൻ അരാബായും പിസ്ഗാ മലഞ്ചരിവിന്റെ തെക്കുഭാഗവും അതിൽ ഉൾപ്പെട്ടിരുന്നു. 4രെഫായീമ്യരുടെ കൂട്ടത്തിൽ ശേഷിച്ചിരുന്നവരിൽ ഒരാളായ ബാശാനിലെ ഓഗ്രാജാവിനെയും അവർ പരാജയപ്പെടുത്തി. രെഫായീമ്യർ അസ്താരോത്തിലും എദ്രെയിലും പാർത്തിരുന്നു. 5ഹെർമ്മോൻ പർവതവും സൽക്കയും ബാശാൻദേശം മുഴുവനും ഗെശൂര്യർ, മാഖാത്യർ എന്നിവരുടെ ദേശവും ഗിലെയാദിന്റെ പകുതിഭാഗവും ഹെശ്ബോനിലെ സീഹോൻരാജാവിന്റെ രാജ്യത്തിന്റെ അതിർവരെയുള്ള സ്ഥലങ്ങളും ഉൾപ്പെടുന്ന പ്രദേശം ഓഗിന്റെ ഭരണത്തിൻ കീഴിലായിരുന്നു. 6സർവേശ്വരന്റെ ദാസനായ മോശയും ഇസ്രായേൽജനവും കൂടി അവരെ പരാജയപ്പെടുത്തി; അവരുടെ ദേശമെല്ലാം രൂബേൻ, ഗാദ് ഗോത്രക്കാർക്കും മനശ്ശെയുടെ പകുതിഗോത്രക്കാർക്കും അവകാശമായി മോശ നല്കിയിരുന്നു.
7യോശുവയും ഇസ്രായേൽജനവും ലെബാനോന്റെ താഴ്വരയിലെ ബാൽ-ഗാദ്മുതൽ സേയീർ കയറ്റത്തിലെ ഹാലാക്മലവരെയുള്ള പ്രദേശം പിടിച്ചടക്കി. ആ പ്രദേശം ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശമായി യോശുവ വിഭജിച്ചു കൊടുത്തു. 8മലനാട്, പടിഞ്ഞാറൻ താഴ്വര, യോർദ്ദാൻ താഴ്വര, കിഴക്കേ ചരിവ്, നെഗെബ് എന്നീ സ്ഥലങ്ങളിലുണ്ടായിരുന്ന ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ജനതകളുടെ രാജാക്കന്മാരെ യോശുവയും ഇസ്രായേല്യരും കൂടി പരാജയപ്പെടുത്തി. 9യെരീഹോ, ബേഥേലിനു സമീപമുള്ള ഹായി, 10യെരൂശലേം, ഹെബ്രോൻ, യർമൂത്ത്, 11-12ലാഖീശ്, എഗ്ലോൻ, ഗേസെർ, ദെബീർ, 13-14ഗേദെർ, ഹോർമ്മാ, ആരാദ്, ലിബ്നാ, അദുല്ലാം, 15-16മക്കേദാ, ബേഥേൽ, തപ്പൂഹാ, ഹേഫെർ, 17-18അഫേക്, ലാശറോൻ, മാദോൻ, ഹാസോർ, 19-20ശിമ്രോൻ-മെരോൻ, ആക്ശാഫ്, താനാക്, 21-22മെഗിദ്ദോ, കാദേശ്, കർമ്മേലിലെ യോക്നെയാം, 23കടൽത്തീരത്തുള്ള ദോർ, ഗില്ഗാൽ (ഗോയീം രാജാവ്), 24തിർസാ, എന്നീ മുപ്പത്തൊന്നു പട്ടണങ്ങളിലെ രാജാക്കന്മാരെയും ഇസ്രായേൽജനം കീഴടക്കി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JOSUA 12: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: