അബ്രഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി: അബ്രഹാമിന്റെ പുത്രൻ ഇസ്ഹാക്ക്; ഇസ്ഹാക്കിന്റെ പുത്രൻ യാക്കോബ്; യാക്കോബിന്റെ പുത്രന്മാർ യെഹൂദയും സഹോദരന്മാരും; യെഹൂദയ്ക്ക് പാരെസും സാരഹും ജനിച്ചു; അവരുടെ അമ്മ താമാർ; പാരെസിന്റെ പുത്രൻ ഹെസ്രോൻ; ഹെസ്രോന്റെ പുത്രൻ അരാം; അരാമിന്റെ പുത്രൻ അമ്മീനാദാബ്; അമ്മീനാദാബിന്റെ പുത്രൻ നഹശോൻ; നഹശോന്റെ പുത്രൻ സല്മോൻ; സല്മോന്റെ പുത്രൻ ബോവസ്; ബോവസിന്റെ അമ്മ രാഹാബ്; ബോവസിന് രൂത്തിൽ ജനിച്ച പുത്രൻ ഓബേദ്; ഓബേദിന്റെ പുത്രൻ യിശ്ശായി; യിശ്ശായിയുടെ പുത്രൻ ദാവീദുരാജാവ്. ഊരിയായുടെ ഭാര്യയായിരുന്ന ബത്ത്-ശേബയിൽ ദാവീദിനു ജനിച്ച പുത്രൻ ശലോമോൻ; ശലോമോന്റെ പുത്രൻ രഹബയാം; രഹബയാമിന്റെ പുത്രൻ അബീയാ; അബീയായുടെ പുത്രൻ ആസാ; ആസായുടെ പുത്രൻ യോശാഫാത്ത്; യോശാഫാത്തിന്റെ പുത്രൻ യോരാം; യോരാമിന്റെ പുത്രൻ ഉസ്സീയാ; ഉസ്സീയായുടെ പുത്രൻ യോഥാം; യോഥാമിന്റെ പുത്രൻ ആഹാസ്; ആഹാസിന്റെ പുത്രൻ ഹിസ്കീയ; ഹിസ്കീയായുടെ പുത്രൻ മനശ്ശെ; മനശ്ശെയുടെ പുത്രൻ ആമോസ്; ആമോസിന്റെ പുത്രൻ യോശിയാ; യോശിയായ്ക്കു ബാബേൽ പ്രവാസകാലത്ത് യഖ്യൊന്യായും സഹോദരന്മാരും ജനിച്ചു. ബാബേൽപ്രവാസത്തിനുശേഷം യഖൊന്യയായ്ക്കു ശെയല്തിയേൽ എന്ന പുത്രൻ ജനിച്ചു; ശെയല്തിയേലിന്റെ പുത്രൻ സെരൂബ്ബാബേൽ; സെരൂബ്ബാബേലിന്റെ പുത്രൻ അബീഹൂദ്; അബീഹൂദിന്റെ പുത്രൻ എല്യാക്കീം; എല്യാക്കീമിന്റെ പുത്രൻ ആസോർ; ആസോരിന്റെ പുത്രൻ സാദോക്ക്; സാദോക്കിന്റെ പുത്രൻ ആഖീം; ആഖീമിന്റെ പുത്രൻ എലിഹൂദ്; എലിഹൂദിന്റെ പുത്രൻ എലിയാസർ; എലിയാസരുടെ പുത്രൻ മത്ഥാൻ; മത്ഥാന്റെ പുത്രൻ യാക്കോബ്; യാക്കോബിന്റെ പുത്രൻ യോസേഫ്; യോസേഫ് മറിയമിന്റെ ഭർത്താവായിരുന്നു; മറിയമിൽനിന്ന് ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു. ഇങ്ങനെ അബ്രഹാം മുതൽ ദാവീദുവരെ തലമുറകൾ ആകെ പതിനാലും ദാവീദു മുതൽ ബാബേൽ പ്രവാസംവരെ പതിനാലും ബാബേൽ പ്രവാസം മുതൽ ക്രിസ്തുവരെ പതിനാലും ആണ്.
MATHAIA 1 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MATHAIA 1:1-17
5 ദിവസം
നമുക്ക് കേട്ട് വളരെ പരിചയമുള്ള ഒരു പദമാണ് ദൈവത്തിന്റെ മഹത്വം എന്നത്, അപ്പോൾത്തന്നെ നമുക്ക് അതിനെക്കുറിച്ചുള്ള അറിവോ അല്ലെങ്കിൽ അടുപ്പമോ കാരണം നാം അതിനെ വളരെ ലാഘവത്തോടെയാണ് എടുക്കാറുള്ളത്. നിങ്ങൾക്ക് വളരെ പരിചിതമെന്നു നിങ്ങൾ കരുതുന്നതും അപ്പോൾ തന്നെ ദൈവത്തെക്കുറിച്ചുള്ള വളരെ തീവ്രവുമായ ഈ സത്യത്തെ നിങ്ങൾ ഈ ക്രിസ്മസ് കാലയളവിൽ പുനഃപരിശോധിയ്ക്കുമ്പോൾ തന്നെ നിങ്ങളുടെ ജീവിത്തിലെ ചില കാര്യങ്ങളെയോ അല്ലെങ്കിൽ നിങ്ങളുടെ ചിന്താഗതികളെ തന്നെ ഇതുമൂലം രൂപാന്തരപ്പെടുത്തുവാൻ നിങ്ങൾ അനുവദിയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ