MIKA മുഖവുര

മുഖവുര
ബി.സി. എട്ടാം നൂറ്റാണ്ടിൽ തെക്കേരാജ്യമായ യെഹൂദ്യയിൽ ജീവിച്ചിരുന്ന മീഖാപ്രവാചകൻ യെശയ്യാപ്രവാചകന്റെ സമകാലീനൻ ആയിരുന്നു. ഏതു കാരണത്താൽ ഉത്തരരാജ്യത്തിനു ദേശീയ വിപത്തുണ്ടാകുമെന്ന് ആമോസ്പ്രവാചകൻ മുന്നറിയിപ്പു നല്‌കിയോ അതേ കാരണത്താൽ യെഹൂദ്യക്കും ദേശീയ വിപത്ത് ഉണ്ടാകാൻ പോകുന്നു എന്നു മീഖാപ്രവാചകനു ബോധ്യമായി. ജനത്തിന്റെ അനീതി നിമിത്തം ദൈവം അവരെ ശിക്ഷിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എങ്കിലും ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സന്ദേശത്തിൽ പ്രത്യാശയുടെ സൂചന അടങ്ങിയിട്ടുണ്ട്.
പ്രത്യേകം ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ
1 ദൈവഭരണത്തിൻകീഴിൽ ഉണ്ടാകാൻ പോകുന്ന സാർവലൗകിക സമാധാനത്തിന്റെ ചിത്രം 4:1-4
2 ദേശത്തിനു സമാധാനം കൈവരുത്തുന്ന മഹാനായ ഒരു രാജാവ് ദാവീദിന്റെ വംശത്തിൽ ജനിക്കുമെന്നുള്ള പ്രവചനം 5:2-4
3 ശാശ്വതമായ സ്നേഹം പ്രകടിപ്പിക്കാൻ നീതി പ്രവർത്തിക്കുകയും ദൈവത്തോടുള്ള കൂട്ടായ്മയിൽ വിനീതരായി ജീവിക്കുകയുമാണ് ഇസ്രായേലിനു നല്‌കാനുള്ള സന്ദേശത്തിന്റെ സാരാംശം.
പ്രതിപാദ്യക്രമം
ഇസ്രായേലിന്റെയും യെഹൂദ്യയുടെയും മേലുള്ള ന്യായവിധി 1:1-3:12
സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നു 4:1-5:15
മുന്നറിയിപ്പിന്റെയും പ്രത്യാശയുടെയും സന്ദേശം 6:1-7:20

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

MIKA മുഖവുര: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക