MARKA 13
13
ദേവാലയത്തിന്റെ നാശത്തെക്കുറിച്ചു മുന്നറിയിപ്പ്
(മത്താ. 24:1-2; ലൂക്കോ. 21:5-6)
1യേശു ദേവാലയത്തിൽ നിന്നിറങ്ങിപ്പോകുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ അവിടുത്തോട്, “ഗുരോ, നോക്കുക! എത്ര മനോഹരമായ കല്ലുകൾ! എത്ര സുന്ദരമായ സൗധങ്ങൾ!” എന്നു പറഞ്ഞു.
2യേശു ആ ശിഷ്യനോട്, “നീ കാണുന്ന ഈ മഹാസൗധങ്ങളെല്ലാം കല്ലിന്മേൽ മറ്റൊരു കല്ലു ശേഷിക്കാതെ ഇടിച്ചു നിരത്തപ്പെടുകതന്നെ ചെയ്യും” എന്നു പറഞ്ഞു.
ദുരന്തങ്ങളുടെ ആരംഭം
(മത്താ. 24:3-14; ലൂക്കോ. 21:7-19)
3യേശു ഒലിവുമലയിൽവന്ന് ദേവാലയത്തിന് അഭിമുഖമായി ഇരിക്കുമ്പോൾ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയാസും രഹസ്യമായിവന്ന്, 4“ഇതൊക്കെയും എപ്പോഴാണു സംഭവിക്കുന്നത്? അത് അടുത്തിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന അടയാളമെന്തായിരിക്കുമെന്നു ഞങ്ങളോടു പറഞ്ഞാലും” എന്നു പറഞ്ഞു.
5അതിനു യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. 6ഞാനാകുന്നു എന്നു പറഞ്ഞുകൊണ്ട് എന്റെ നാമത്തിൽ പലരും വരും. അനേകമാളുകളെ അവർ വഴിതെറ്റിക്കും. 7യുദ്ധങ്ങളെയും യുദ്ധത്തെപ്പറ്റിയുള്ള കിംവദന്തികളെയും കുറിച്ചു കേൾക്കുമ്പോൾ നിങ്ങൾ പരിഭ്രമിക്കരുത്. അതു സംഭവിക്കേണ്ടതാണ്. 8എന്നാൽ അത് അന്ത്യമല്ല. ജനത ജനതയോടും രാഷ്ട്രം രാഷ്ട്രത്തോടും എതിർക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇവയെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്.
9“എന്നാൽ നിങ്ങൾ ജാഗ്രതയുള്ളവരായിരിക്കുക; എന്തെന്നാൽ അവർ നിങ്ങളെ പിടിച്ച് സന്നദ്രിംസംഘത്തിന് ഏല്പിച്ചുകൊടുക്കും. സുനഗോഗുകളിൽവച്ച് നിങ്ങളെ ചാട്ടവാറുകൊണ്ട് അടിക്കും. ഞാൻ നിമിത്തം ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുമ്പിൽ അവരോടു സാക്ഷ്യം വഹിക്കുന്നതിനായി നിങ്ങൾ നില്‌ക്കേണ്ടിവരും. 10അന്ത്യം വരുന്നതിനുമുമ്പ് എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടതാണ്. 11അവർ നിങ്ങളെ അറസ്റ്റുചെയ്ത് അധികാരികളെ ഏല്പിക്കുമ്പോൾ എന്തു പറയണമെന്നോർത്ത് ആകുലപ്പെടേണ്ടതില്ല. തത്സമയം നിങ്ങൾക്കു നല്‌കപ്പെടുന്നതെന്തോ അതു പറയുക. എന്തെന്നാൽ നിങ്ങളല്ല പരിശുദ്ധാത്മാവായിരിക്കും സംസാരിക്കുന്നത്. 12സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിനേല്പിക്കും. മക്കൾ മാതാപിതാക്കളോടെതിർത്ത് അവരെ കൊല്ലിക്കും. 13നിങ്ങൾ എന്റെ നാമം ധരിക്കുന്നതിനാൽ എല്ലാവരും നിങ്ങളെ വെറുക്കും. എന്നാൽ അവസാനത്തോളം സഹിച്ചു നില്‌ക്കുന്നവൻ രക്ഷപെടും.
അന്ത്യകാലത്തെ ദുരിതങ്ങൾ
(മത്താ. 24:15-28; ലൂക്കോ. 21:20-24)
14“വിനാശകരമായ മ്ലേച്ഛത കാണരുതാത്ത സ്ഥാനത്തു നിങ്ങൾ കാണുമ്പോൾ-വായിക്കുന്നവൻ മനസ്സിലാക്കിക്കൊള്ളട്ടെ-യെഹൂദ്യയിലുള്ളവർ മലമുകളിലേക്ക് ഓടിപ്പോകട്ടെ; 15മട്ടുപ്പാവിൽ ഇരിക്കുന്നവൻ വീട്ടിനുള്ളിലേക്കു പോകുകയോ എന്തെങ്കിലും എടുക്കുന്നതിന് അകത്തു കടക്കുകയോ ചെയ്യരുത്. 16വയലിൽ ആയിരിക്കുന്നവൻ തന്റെ മേലങ്കി എടുക്കുന്നതിനു തിരിച്ചു പോകരുത്. 17അക്കാലത്ത് ഗർഭിണികൾക്കും മുലയൂട്ടുന്ന മാതാക്കൾക്കും മഹാകഷ്ടം! 18ശീതകാലത്ത് ഇതു സംഭവിക്കാതിരിക്കുവാൻ പ്രാർഥിക്കുക. പ്രപഞ്ചസൃഷ്‍ടിയുടെ ആരംഭം മുതൽ 19ഇതുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കാത്തതുമായ ദുരിതങ്ങളുടെ നാളുകളായിരിക്കും അവ. 20സർവേശ്വരൻ ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയില്ലെങ്കിൽ ഒരു ജീവിയും രക്ഷപെടുകയില്ല. എന്നാൽ താൻ തിരഞ്ഞെടുത്തവരെപ്രതി ദൈവം ആ നാളുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു.
21“അപ്പോൾ ‘അതാ ക്രിസ്തു അവിടെയുണ്ട്’! ‘ഇതാ ഇവിടെയുണ്ട്’! എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ അതു വിശ്വസിക്കരുത്. 22കള്ളക്രിസ്തുക്കളും വ്യാജപ്രവാചകന്മാരും വന്ന് കഴിയുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെക്കൂടി വഴിതെറ്റിക്കുന്നതിനായി അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും. 23നിങ്ങൾ ജാഗരൂകരായിരിക്കുക. ഞാൻ മുൻകൂട്ടി എല്ലാം നിങ്ങളോടു പറഞ്ഞിരിക്കുന്നു.
മനുഷ്യപുത്രന്റെ ആഗമനം
(മത്താ. 24:29-31; ലൂക്കോ. 21:25-28)
24“അക്കാലത്ത് ഈ കൊടിയ ദുരന്തങ്ങൾക്കുശേഷം സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം ചൊരിയുകയില്ല; 25നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീണുകൊണ്ടിരിക്കും; നഭോമണ്ഡലത്തിലെ ശക്തികൾ ഇളക്കപ്പെടും. 26അനന്തരം മനുഷ്യപുത്രൻ മഹാശക്തിയോടും തേജസ്സോടുംകൂടി വിൺമേഘങ്ങളിൽ എഴുന്നള്ളുന്നത് അവർ കാണും. 27പിന്നീട് അവിടുന്നു തന്റെ ദൂതന്മാരെ അയച്ച് ആകാശത്തിന്റെയും ഭൂമിയുടെയും അറുതിവരെയുള്ള നാലു ദിക്കുകളിൽനിന്നും തിരഞ്ഞെടുത്തവരെ കൂട്ടിച്ചേർക്കും.
അത്തിവൃക്ഷത്തിൽ നിന്നുള്ള പാഠം
(മത്താ. 24:32-35; ലൂക്കോ. 21:29-33)
28“അത്തിവൃക്ഷത്തിൽനിന്നുള്ള പാഠം പഠിക്കുക. അതിന്റെ ചില്ലകൾ ഇളതായി തളിരണിയുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങൾ മനസ്സിലാക്കുന്നു. 29അതുപോലെ തന്നെ ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ അന്ത്യം ആസന്നമായിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക. 30ഞാൻ വാസ്തവം പറയട്ടെ, ഇവയെല്ലാം സംഭവിക്കുന്നതിനുമുമ്പ് ഈ തലമുറ കടന്നുപോകുകയില്ല. 31ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളാകട്ടെ എന്നും നിലനില്‌ക്കും.
ആ നാളും നാഴികയും ആരും അറിയുന്നില്ല
(മത്താ. 24:36-44)
32എന്നാൽ ആ നാളോ നാഴികയോ ആരും അറിയുന്നില്ല; പിതാവുമാത്രമല്ലാതെ സ്വർഗത്തിലെ മാലാഖമാരോ, പുത്രൻ പോലുമോ, അതറിയുന്നില്ല. 33നിങ്ങൾ സശ്രദ്ധം ജാഗരൂകരായിരിക്കുക; എന്തെന്നാൽ ആ സമയം എപ്പോഴാണെന്നു നിങ്ങൾക്കറിഞ്ഞുകൂടല്ലോ. 34ഒരു മനുഷ്യൻ വീടുവിട്ടു യാത്രയ്‍ക്കു പുറപ്പെടുമ്പോൾ തന്റെ ഭൃത്യന്മാർക്ക് ഓരോരുത്തർക്കും ചെയ്യുവാനുള്ള ജോലി ഏല്പിച്ചിട്ട് വാതിൽ കാവല്‌ക്കാരനോട് ജാഗ്രതയോടുകൂടി ഇരിക്കണമെന്ന് ആജ്ഞാപിക്കുന്നതുപോലെയാണത്. 35ആ ഗൃഹനായകൻ സന്ധ്യക്കോ, അർധരാത്രിക്കോ, കോഴികൂകുമ്പോഴോ, പുലർകാലത്തോ എപ്പോഴാണു വരുന്നതെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് ജാഗ്രതയുള്ളവരായിരിക്കുക. 36അല്ലെങ്കിൽ ഗൃഹനായകൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെന്നു വരാം. 37നിങ്ങളോടു പറയുന്നതുതന്നെ ഞാൻ എല്ലാവരോടും പറയുന്നു: ‘ഉണർന്നിരിക്കുക!’
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
MARKA 13: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: