MARKA 16
16
യേശു ഉയിർത്തെഴുന്നേല്‌ക്കുന്നു
(മത്താ. 28:1-8; ലൂക്കോ. 24:1-12; യോഹ. 20:1-10)
1ശബത്തു കഴിഞ്ഞപ്പോൾ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മ മറിയവും ശലോമിയും യേശുവിന്റെ ശരീരത്തിൽ പൂശുവാൻ സുഗന്ധദ്രവ്യങ്ങൾ വാങ്ങി. 2അവർ ഞായറാഴ്ച പുലർകാലവേളയിൽ സൂര്യനുദിച്ചപ്പോൾത്തന്നെ കല്ലറയ്‍ക്കലേക്കു പോയി. 3“നമുക്കുവേണ്ടി കല്ലറയുടെ വാതില്‌ക്കൽനിന്ന് ആ കല്ല് ആര് ഉരുട്ടിനീക്കിത്തരും?” എന്ന് അവർ അന്യോന്യം പറഞ്ഞു. 4എന്നാൽ അവർ സൂക്ഷിച്ചുനോക്കിയപ്പോൾ കല്ലുരുട്ടി നീക്കിയിരിക്കുന്നതു കണ്ടു. ഒരു വലിയ കല്ലായിരുന്നു അത്. 5കല്ലറയ്‍ക്കുള്ളിൽ പ്രവേശിച്ചപ്പോൾ ശുഭ്രവസ്ത്രം ധരിച്ച ഒരു യുവാവ് വലത്തുഭാഗത്ത് ഇരിക്കുന്നത് കണ്ട് അവർ അമ്പരന്നു.
6അയാൾ പറഞ്ഞു: “പരിഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെയാണല്ലോ നിങ്ങൾ അന്വേഷിക്കുന്നത്; അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു; ഇവിടെയില്ല. അവിടുത്തെ സംസ്കരിച്ച സ്ഥലം ഇതാ കണ്ടാലും. 7നിങ്ങൾ പോയി അവിടുത്തെ ശിഷ്യന്മാരോടും പത്രോസിനോടും ‘നിങ്ങൾക്കു മുമ്പായി അവിടുന്ന് ഗലീലയിലേക്കു പോകുന്നു; നിങ്ങളോടു പറഞ്ഞതുപോലെ അവിടെവച്ച് അവിടുത്തെ നിങ്ങൾ കാണും’ എന്നു പറയുക.
8ആ സ്‍ത്രീകൾ കല്ലറയിൽ നിന്നിറങ്ങി ഓടി. അവർ അമ്പരന്നു വിറയ്‍ക്കുന്നുണ്ടായിരുന്നു. ഭയപരവശരായിരുന്നതുകൊണ്ട് അവർ ആരോടും ഒന്നും സംസാരിച്ചില്ല.
യേശു മഗ്ദലേന മറിയമിനു പ്രത്യക്ഷനാകുന്നു
(മത്താ. 28:9-10; യോഹ. 20:11-18)
9 # 16:9-20 ചില കൈയെഴുത്തു പ്രതികളിൽ ഈ വാക്യങ്ങൾ കാണുന്നില്ല. എന്നാൽ ചില കൈയെഴുത്തു പ്രതികളിൽ വാ. 8നു ശേഷം താഴെപ്പറയുന്നവിധം അധ്യായം അവസാനിപ്പിച്ചിരിക്കുന്നു. ഞായറാഴ്ച അതിരാവിലെ യേശു ഉയിർത്തെഴുന്നേറ്റശേഷം ആദ്യമായി മഗ്ദലേന മറിയമിനു പ്രത്യക്ഷപ്പെട്ടു. ആ സ്‍ത്രീയിൽ നിന്നായിരുന്നു യേശു ഏഴു ഭൂതങ്ങളെ ഒഴിച്ചു വിട്ടത്.#16:9 വാ. 9. അവർ തങ്ങളോടു പറഞ്ഞ കാര്യങ്ങളെല്ലാം പത്രോസിനെയും കൂടെയുണ്ടായിരുന്നവരെയും ചുരുക്കമായി അറിയിച്ചു. 10മറിയം പോയി യേശു ഉയിർത്തെഴുന്നേറ്റ വാർത്ത അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരെ അറിയിച്ചു. അവർ ദുഃഖിച്ചു വിലപിക്കുകയായിരുന്നു.#16:10 വാ. 10. അതിനുശേഷം യേശുതന്നെ നിത്യരക്ഷയുടെ പരിശുദ്ധവും അനശ്വരവുമായ പ്രഖ്യാപനം അവിടുത്തെ ശിഷ്യന്മാരിൽക്കൂടി കിഴക്കുമുതൽ പടിഞ്ഞാറുവരെ എത്തിച്ചു. 11യേശു ജീവിച്ചിരിക്കുന്നു എന്നും മറിയം അവിടുത്തെ കണ്ടു എന്നും കേട്ടിട്ട് അവർ വിശ്വസിച്ചില്ല.
രണ്ടു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു
(ലൂക്കോ. 24:13-35)
12അതിനുശേഷം അവരിൽ രണ്ടുപേർ നാട്ടിൻപുറത്തേക്കു പോകുമ്പോൾ യേശു മറ്റൊരു വിധത്തിൽ അവർക്കു പ്രത്യക്ഷപ്പെട്ടു. 13അവർ തിരിച്ചുചെന്ന് മറ്റുള്ളവരോട് ആ വിവരം പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല.
ശിഷ്യന്മാരെ നിയോഗിക്കുന്നു
(മത്താ. 28:16-20; ലൂക്കോ. 24:36-49; യോഹ. 20:19-23; അപ്പോ. പ്ര. 1:6-8)
14ഒടുവിൽ ശിഷ്യന്മാർ പതിനൊന്നു പേരും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. താൻ ഉയിർത്തെഴുന്നേറ്റശേഷം തന്നെ നേരിൽ കണ്ടവർ പറഞ്ഞത് അവിശ്വാസവും ഹൃദയകാഠിന്യവും മൂലം വിശ്വസിക്കാതിരുന്നതിനാൽ, യേശു അവരെ ശാസിച്ചു. 15അനന്തരം അവിടുന്ന് അരുൾചെയ്തു: “നിങ്ങൾ ലോകമെങ്ങും പോയി സർവമനുഷ്യരാശിയോടും ഈ സുവിശേഷം പ്രസംഗിക്കുക. 16വിശ്വസിച്ച് സ്നാപനം സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും. 17വിശ്വസിക്കുന്നവർക്ക് ഈ അദ്ഭുതസിദ്ധികൾ ഉണ്ടായിരിക്കും; എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും. അവർ പുതിയ ഭാഷകളിൽ സംസാരിക്കും. 18സർപ്പങ്ങളെ അവർ കൈയിലെടുക്കുകയോ മാരകമായ ഏതെങ്കിലും വിഷം കുടിക്കുകയോ ചെയ്താലും അവർക്ക് ഒരു ഹാനിയും സംഭവിക്കുകയില്ല; അവർ കൈകൾവച്ചാൽ രോഗികൾ സുഖം പ്രാപിക്കും.”
സ്വർഗാരോഹണം
(ലൂക്കോ. 24:50-53; അപ്പോ. പ്ര. 1:9-11)
19ഇങ്ങനെ അവരോടു പറഞ്ഞശേഷം കർത്താവായ യേശു സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു; അവിടുന്ന് ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. 20ശിഷ്യന്മാർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടു ചേർന്നു പ്രവർത്തിക്കുകയും അവർ മുഖാന്തരം നടന്ന അദ്ഭുതപ്രവൃത്തികളാൽ വചനത്തെ ഉറപ്പിക്കുകയും ചെയ്തുപോന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
MARKA 16: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: