NEHEMIA മുഖവുര

മുഖവുര
ദിനവൃത്താന്തപുസ്തകത്തിലെ ചരിത്രത്തിന്റെ തുടർച്ചയാണ് എസ്രാ, നെഹെമ്യാ എന്നീ ഗ്രന്ഥങ്ങൾ. പേർഷ്യൻരാജാവായ അർത്ഥക്സേർക്സസ് രാജാവിന്റെ പാനപാത്രവാഹകനായിരുന്ന നെഹെമ്യാ, രാജാവിന്റെ അംഗീകാരത്തോടെ യെരൂശലേമിലെത്തി. അദ്ദേഹം യെരൂശലേമിന്റെ മതിലുകളുടെ പണി പൂർത്തിയാക്കി. യെഹൂദ്യയുടെ ദേശാധിപതിയായി നിയോഗിക്കപ്പെട്ട നെഹെമ്യാ മതനവീകരണങ്ങൾക്കും സാമൂഹ്യ പരിഷ്കാരങ്ങൾക്കും നേതൃത്വം നല്‌കി. ബാബിലോൺ പ്രവാസത്തിനു ശേഷമുള്ള യെഹൂദ്യരുടെ ജീവിതത്തെ സംബന്ധിച്ച പ്രധാനപ്പെട്ട ഒരു രേഖയാണ് ഈ പുസ്‍തകം.
പ്രതിപാദ്യക്രമം
നെഹെമ്യാ യെരൂശലേമിൽ തിരിച്ചെത്തുന്നു 1:1-2:20
യെരൂശലേംമതിൽ വീണ്ടും പണിയുന്നു 3:1-7:73
എസ്രാ ധർമശാസ്ത്രഗ്രന്ഥം വായിച്ചു കേൾപ്പിക്കുന്നു 8:1-10:39
നെഹെമ്യായുടെ മറ്റു പ്രവർത്തനങ്ങൾ 11:1-13:31

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

NEHEMIA മുഖവുര: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക