NUMBERS 30

30
നേർച്ചകളെ സംബന്ധിച്ച ചട്ടങ്ങൾ
1മോശ ഇസ്രായേൽജനത്തിന്റെ ഗോത്രനേതാക്കന്മാരോടു പറഞ്ഞു: “സർവേശ്വരൻ ഇപ്രകാരം കല്പിച്ചിരിക്കുന്നു: 2ഒരാൾ സർവേശ്വരനു നേർച്ച നേരുകയോ #30:2 വർജ്ജനവ്രതം = പ്രതിജ്ഞ ചെയ്ത് തന്നെത്തന്നെ സർവേശ്വരന് കടപ്പെടുത്തുന്ന വ്രതം.വർജ്ജനവ്രതം സ്വീകരിക്കുകയോ ചെയ്തതിനുശേഷം അവൻ പ്രതിജ്ഞ ലംഘിക്കരുത്; അതു നിറവേറ്റുകതന്നെ വേണം. 3“പിതൃഭവനത്തിൽ പാർക്കുന്ന ഒരു യുവതി സർവേശ്വരനു നേർച്ച നേരുകയോ, വർജ്ജനവ്രതം സ്വീകരിക്കുകയോ ചെയ്ത വിവരം 4പിതാവ് അറിഞ്ഞിട്ട് മൗനം ദീക്ഷിച്ചാൽ അവൾ ചെയ്ത എല്ലാ നേർച്ചകളും വർജ്ജനവ്രതവും നിലനില്‌ക്കും. 5എന്നാൽ നേർച്ചയും വ്രതവും സംബന്ധിച്ച് അവൾ എടുത്തിട്ടുള്ള പ്രതിജ്ഞ കേൾക്കുന്ന ദിവസംതന്നെ പിതാവ് അവളെ അതിന് അനുവദിക്കാതെയിരുന്നാൽ അവൾ എടുത്തിട്ടുള്ള പ്രതിജ്ഞയും വ്രതവും നിലനില്‌ക്കുകയില്ല; പിതാവ് അവളെ വിലക്കിയതിനാൽ സർവേശ്വരൻ അവളോടു ക്ഷമിക്കും. 6“അവിവാഹിതയായ ഒരുവളുടെ നേർച്ചയോ, ബോധപൂർവമല്ലാതെ ചെയ്ത വർജ്ജനവ്രതമോ നിലവിലിരിക്കെ അവൾ വിവാഹിതയാകുകയും, 7അവൾ ചെയ്ത പ്രതിജ്ഞകളെ സംബന്ധിച്ച് അറിഞ്ഞ ദിവസം ഭർത്താവ് മൗനം ദീക്ഷിക്കുകയും ചെയ്താൽ അവളുടെ നേർച്ച നിലനില്‌ക്കും. അവൾ വർജ്ജനവ്രതം നിറവേറ്റുകയും വേണം. 8എന്നാൽ അവയെപ്പറ്റി അറിയുന്ന ദിവസം, അവളുടെ ഭർത്താവ് അവ അനുവദിക്കാതെയിരുന്നാൽ അവളുടെ നേർച്ചയും അവൾ ബോധപൂർവമല്ലാതെ എടുത്ത വർജ്ജനവ്രതവും നിലനില്‌ക്കുകയില്ല. സർവേശ്വരൻ അവളോടു ക്ഷമിക്കും. 9“വിധവയോ, വിവാഹമോചനം ലഭിച്ചവളോ ആയ ഒരുവളുടെ നേർച്ചയും വർജ്ജനവ്രതവും അവൾ നിറവേറ്റുകതന്നെ വേണം. 10“ഭർത്തൃഭവനത്തിൽവച്ച് ഒരുവൾ ചെയ്യുന്ന നേർച്ചയും എടുക്കുന്ന വർജ്ജനവ്രതവും അവളുടെ ഭർത്താവ് അറിയുമ്പോൾ, 11അതു വിലക്കാതെ മൗനം ദീക്ഷിച്ചാൽ അവളുടെ നേർച്ചയും വ്രതവും നിലനില്‌ക്കും. 12എന്നാൽ അവളുടെ ഭർത്താവ് അതു കേൾക്കുന്ന ദിവസം അവ വിലക്കിയാൽ അവളുടെ നേർച്ചകളും വ്രതവും നിലനില്‌ക്കുകയില്ല. ഭർത്താവ് അവളുടെ നേർച്ചയും വ്രതവും വിലക്കിയതുകൊണ്ടു സർവേശ്വരൻ അവളോടു ക്ഷമിക്കും. 13ആത്മതപനത്തിനായി അവൾ എടുത്ത ഏതു വർജ്ജനവ്രതവും നേർച്ചയും സാധുവാക്കാനോ അസാധുവാക്കാനോ ഭർത്താവിനു കഴിയും. 14അവളുടെ വ്രതത്തെപ്പറ്റി കേട്ടിട്ടും ദിവസങ്ങളായി അയാൾ ഒന്നും പറയാതെയിരുന്നാൽ അവളുടെ എല്ലാ നേർച്ചകളും വർജ്ജനവ്രതവും അയാൾ സ്ഥിരപ്പെടുത്തുകയാണ്. അവ കേട്ടിട്ടും അയാൾ മൗനം ദീക്ഷിച്ചതുകൊണ്ട് അവ സാധുവായിത്തീരുന്നു. 15അവയെപ്പറ്റി കേട്ടതിനുശേഷം കുറെനാൾ കഴിഞ്ഞാണ് അവ വിലക്കുന്നതെങ്കിൽ അവളുടെ കുറ്റം അയാൾ വഹിക്കണം. 16“ഭാര്യാഭർത്താക്കന്മാർ തമ്മിലും, പിതൃഭവനത്തിൽ പാർക്കുന്ന അവിവാഹിതയായ പുത്രിയും പിതാവും തമ്മിലും പാലിക്കാൻ സർവേശ്വരൻ മോശയ്‍ക്കു നല്‌കിയ ചട്ടങ്ങൾ ഇവയാകുന്നു.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

NUMBERS 30: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക