THUFINGTE 9

9
ജ്ഞാനവും ഭോഷത്തവും
1ജ്ഞാനം എന്നവൾ തനിക്കു വീടു പണിതു;
അതിന് ഏഴു തൂണുകൾ സ്ഥാപിച്ചിരിക്കുന്നു.
2അവൾ മൃഗങ്ങളെ അറുത്തും
വീഞ്ഞിൽ സുഗന്ധം കലർത്തിയും വിരുന്ന് ഒരുക്കിയിരിക്കുന്നു.
3-4പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ ചെന്ന് ‘ബുദ്ധിഹീനരേ, അടുത്തു വരുവിൻ’ എന്നു
വിളിച്ചുപറയാൻ തന്റെ ദാസിമാരെ അവൾ അയച്ചിരിക്കുന്നു.
അവിവേകികളോട് അവൾ പറയുന്നു:
5“വരിക, എന്റെ അപ്പം തിന്നുകയും
ഞാൻ ഒരുക്കിയ വീഞ്ഞു കുടിക്കുകയും ചെയ്യുക.”
6ഭോഷത്തം വെടിഞ്ഞ് ജീവിക്കുക,
വിവേകത്തിന്റെ മാർഗത്തിൽ ചരിക്കുക.
7പരിഹാസിയെ തിരുത്തുന്നവന് ശകാരം കിട്ടും;
ദുഷ്ടനെ ശാസിക്കുന്നവന് ഉപദ്രവം ഉണ്ടാകും.
8പരിഹാസിയെ ശാസിച്ചാൽ അവൻ നിന്നെ വെറുക്കും;
വിവേകിയെ ശാസിച്ചാൽ അവൻ നിന്നെ സ്നേഹിക്കും.
9ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവൻ കൂടുതൽ ജ്ഞാനം നേടും;
നീതിമാനെ പഠിപ്പിക്കുക, അവന്റെ വിജ്ഞാനം വർധിക്കും.
10ദൈവഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു;
പരിശുദ്ധനായ ദൈവത്തെ അറിയുന്നതാണു വിവേകം.
11ജ്ഞാനത്താൽ നിന്റെ ദിനങ്ങൾ പെരുകും;
നിന്റെ ആയുഷ്കാലം ദീർഘിക്കും.
12ജ്ഞാനമുണ്ടെങ്കിൽ അതിന്റെ മേന്മ നിനക്കുതന്നെ;
അതിനെ നിന്ദിച്ചാൽ നീ അതിന് ഉത്തരവാദിയാകും.
13ഭോഷത്തം വായാടിയും അറിവില്ലാത്തവളും നിർലജ്ജയും ആകുന്നു.
14അവൾ തന്റെ വീട്ടുവാതില്‌ക്കലോ
പട്ടണത്തിലെ ഉയർന്ന സ്ഥാനങ്ങളിലോ ഇരിക്കുന്നു.
15തങ്ങളുടെ കാര്യങ്ങൾക്കായി
കടന്നുപോകുന്നവരോട് അവൾ വിളിച്ചു പറയും:
16‘ബുദ്ധിഹീനരേ ഇതുവഴി വരിക,’
ബുദ്ധിശൂന്യരോട് അവൾ പറയും:
17‘മോഷ്‍ടിച്ച ജലം മാധുര്യമുള്ളതും ഒളിച്ചു തിന്നുന്ന അപ്പം സ്വാദേറിയതും ആകുന്നു.’
18എന്നാൽ മരണം അവിടെ പതിയിരിക്കുകയാണെന്നും
അവളുടെ അതിഥികൾ പാതാളത്തിലാണെന്നും അവൻ അറിയുന്നില്ല.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

THUFINGTE 9: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക