SAM 1

1
ഒന്നാം പുസ്‍തകം
രണ്ടുതരം മനുഷ്യർ
1സർവേശ്വരന്റെ ധർമശാസ്ത്രത്തിൽ ആനന്ദിക്കുന്നവർ എത്ര ധന്യർ!
2രാപ്പകൽ അവർ അതു ധ്യാനിക്കുന്നു.
അവർ ദുരുപദേശം തേടുകയില്ല,
ദുർമാർഗം അനുകരിക്കയില്ല;
ദൈവനിന്ദകരുടെ സംഘത്തിൽ ചേരുകയുമില്ല.
3ആറ്റരികിലെ വൃക്ഷംപോലെ അവർ
തഴച്ചു വളർന്നു ഫലം കായ്‍ക്കും;
അവരുടെ പ്രവൃത്തികളെല്ലാം സഫലമാകും.
4ദുർജനത്തിന്റെ പ്രവൃത്തികളോ വിഫലമാകും;
അവർ കാറ്റിൽ പതിരെന്നപോലെ പാറിപ്പോകും.
5ദൈവം ദുർജനത്തെ കുറ്റം വിധിക്കും;
അവരെ സജ്ജനത്തിൽനിന്നു പുറന്തള്ളും.
6സർവേശ്വരൻ സജ്ജനത്തെ നിരന്തരം വഴിനടത്തും.
ദുർജനത്തിന്റെ പാതയോ നാശത്തിലേക്കു നയിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക