SAM 11
11
സർവേശ്വരനിലുള്ള ആശ്രയം
ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം
1സർവേശ്വരനിൽ ഞാൻ അഭയം തേടുന്നു,
പക്ഷിയെപ്പോലെ പറന്നുപോയി പർവതങ്ങളിൽ ഒളിക്കൂ
എന്നു നിങ്ങൾക്കെന്നോടു പറയാൻ കഴിയുമോ?
2പരമാർഥഹൃദയമുള്ളവരെ ഇരുട്ടത്ത് എയ്യേണ്ടതിന്,
ദുഷ്ടന്മാർ വില്ലു കുലച്ച് അസ്ത്രം തൊടുത്തിരിക്കുന്നു.
3അടിത്തറ തകർക്കപ്പെട്ടാൽ നീതിമാൻ എന്തു ചെയ്യും?
4സർവേശ്വരൻ അവിടുത്തെ വിശുദ്ധമന്ദിരത്തിലുണ്ട്.
അവിടുത്തെ സിംഹാസനം സ്വർഗത്തിലാണ്.
അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു,
അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
5സജ്ജനത്തെയും ദുർജനത്തെയും അവിടുന്നു പരിശോധിക്കുന്നു.
അക്രമാസക്തരോട് അവിടുത്തേക്കു വെറുപ്പാണ്.
6ദുർജനത്തിന്മേൽ തീക്കനലും കത്തുന്ന ഗന്ധകവും അവിടുന്നു വർഷിക്കും.
ഉഷ്ണക്കാറ്റാണ് ദൈവം അവർക്കു നല്കുന്ന ഓഹരി.
7സർവേശ്വരൻ നീതിമാനാണ്.
അവിടുന്നു നീതിനിഷ്ഠമായ പ്രവൃത്തികൾ ഇഷ്ടപ്പെടുന്നു.
നേരുള്ളവർ അവിടുത്തെ മുഖം ദർശിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 11: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: