SAM 12
12
സഹായത്തിനായുള്ള അപേക്ഷ
ഗായകസംഘനേതാവിന്; അഷ്ടമരാഗത്തിൽ, ദാവീദിന്റെ ഒരു സങ്കീർത്തനം
1സർവേശ്വരാ, ഞങ്ങളെ രക്ഷിക്കണമേ,
ദൈവഭക്തർ ഇല്ലാതായിരിക്കുന്നു.
വിശ്വസ്തർ അപ്രത്യക്ഷരായിരിക്കുന്നു.
2എല്ലാവരും അയൽക്കാരനോടു പൊളി പറയുന്നു,
അവരുടെ അധരങ്ങളിൽ മുഖസ്തുതിയും
ഹൃദയങ്ങളിൽ വഞ്ചനയുമാണുള്ളത്.
3മുഖസ്തുതി പറയുന്ന അധരങ്ങളെയും
വമ്പു പറയുന്ന നാവിനെയും സർവേശ്വരാ,
അങ്ങ് ഛേദിച്ചുകളയണമേ.
4നാവുകൊണ്ടു ഞങ്ങൾ ജയിക്കും,
അധരങ്ങൾ ഞങ്ങളെ രക്ഷിക്കും.
‘ആർ ഞങ്ങളെ നിയന്ത്രിക്കും’ എന്ന് അവർ വീമ്പടിക്കുന്നു.
5ദരിദ്രർ ചൂഷണം ചെയ്യപ്പെടുന്നു,
എളിയവർ നെടുവീർപ്പിടുന്നു,
അതുകൊണ്ടു ഞാനിതാ വരുന്നു
അവർ കാംക്ഷിക്കുന്ന സംരക്ഷണം ഞാൻ അവർക്കു നല്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
6സർവേശ്വരന്റെ വാഗ്ദാനങ്ങൾ നിർവ്യാജമാണ്.
ഏഴു പ്രാവശ്യം ഉലയിൽ കാച്ചിയ വെള്ളി പോലെയാണവ.
7,8ദുഷ്ടർ എല്ലായിടത്തും ചുറ്റിനടക്കുന്നു.
എല്ലാവരും വഷളത്തത്തെ പുകഴ്ത്തുന്നു.
സർവേശ്വരാ, ഞങ്ങളെ കാത്തുകൊള്ളണമേ,
ഇവരിൽനിന്നു ഞങ്ങളെ പരിപാലിക്കണമേ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 12: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: