SAM 13
13
സഹായത്തിനുവേണ്ടിയുള്ള പ്രാർഥന
ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം
1സർവേശ്വരാ, അവിടുന്ന് എത്രകാലം എന്നെ മറന്നുകളയും?
എന്നെ എന്നേക്കുമായി വിസ്മരിക്കുമോ?
2എത്രകാലം അവിടുന്ന് എന്നിൽനിന്നു മുഖം മറയ്ക്കും?
എത്രകാലം ഞാൻ ആത്മവേദന സഹിക്കണം?
എത്രത്തോളം ഞാൻ ഹൃദയവ്യഥ അനുഭവിക്കണം?
എത്രത്തോളം ശത്രു എന്റെമേൽ ജയംകൊള്ളും?
3എന്റെ ദൈവമായ സർവേശ്വരാ,
എന്നെ കടാക്ഷിച്ച് ഉത്തരമരുളണമേ.
ഞാൻ മരണനിദ്രയിൽ വീഴാതിരിക്കാൻ,
എന്റെ കണ്ണുകളെ പ്രകാശിപ്പിക്കണമേ.
4‘ഞാനവനെ കീഴടക്കി’ എന്ന്
എന്റെ ശത്രു പറയാതിരിക്കട്ടെ.
ഞാൻ പരാജയപ്പെടുന്നതു കണ്ട്
എന്റെ വൈരികൾ ആഹ്ലാദിക്കാതിരിക്കട്ടെ.
5അവിടുത്തെ സുസ്ഥിരസ്നേഹത്തിൽ ഞാൻ ആശ്രയിക്കും.
എന്റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും.
6ഞാൻ സർവേശ്വരനെ വാഴ്ത്തിപ്പാടും;
അവിടുന്ന് എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവല്ലോ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 13: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: