SAM 146
146
രക്ഷകനായ ദൈവത്തിനു സ്തോത്രം
1സർവേശ്വരനെ സ്തുതിക്കുവിൻ,
എന്റെ ആത്മാവേ, സർവേശ്വരനെ സ്തുതിക്കുക,
2എന്റെ ആയുഷ്കാലം മുഴുവൻ ഞാൻ സർവേശ്വരനെ സ്തുതിക്കും.
ജീവകാലം മുഴുവൻ ഞാൻ എന്റെ ദൈവത്തിനു സ്തുതിഗീതം പാടും.
3പ്രഭുക്കന്മാരിൽ ആശ്രയം വയ്ക്കരുത്;
മനുഷ്യരിൽ ശരണപ്പെടരുത്;
അവർക്ക് സഹായിക്കാൻ കഴിയുകയില്ല.
4ശ്വാസം പോകുമ്പോൾ അവർ മണ്ണിലേക്കു മടങ്ങുന്നു.
അതോടെ അവരുടെ പദ്ധതികളും ഇല്ലാതാകുന്നു.
5യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവൻ,
തന്റെ ദൈവമായ സർവേശ്വരനിൽ പ്രത്യാശ വയ്ക്കുന്നവൻ, അനുഗൃഹീതൻ.
6അവിടുന്നാണ് ആകാശവും ഭൂമിയും
സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്.
അവിടുന്ന് എന്നേക്കും വിശ്വസ്തത പാലിക്കുന്നു.
7അവിടുന്നു പീഡിതർക്ക് നീതി നടത്തിക്കൊടുക്കുന്നു.
വിശക്കുന്നവർക്ക് ആഹാരം നല്കുന്നു.
സർവേശ്വരൻ ബദ്ധരെ മോചിപ്പിക്കുന്നു.
8സർവേശ്വരൻ അന്ധർക്കു കാഴ്ച നല്കുന്നു.
അവിടുന്നു കൂനുള്ളവരെ നേരെ നില്ക്കുമാറാക്കുന്നു,
നീതിമാന്മാരെ സ്നേഹിക്കുന്നു.
9സർവേശ്വരൻ പരദേശികളെ പരിപാലിക്കുന്നു.
അനാഥരെയും വിധവകളെയും അവിടുന്നു സംരക്ഷിക്കുന്നു.
എന്നാൽ അവിടുന്നു ദുഷ്ടന്മാരുടെ വഴികളെ നാശത്തിലേക്കു നയിക്കുന്നു.
10സർവേശ്വരൻ എന്നേക്കും രാജാവായി വാഴുന്നു.
സീയോനേ, നിന്റെ ദൈവം എക്കാലവും വാഴും.
സർവേശ്വരനെ സ്തുതിക്കുവിൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 146: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: