SAM 149
149
വിജയഗീതം
1സർവേശ്വരനെ സ്തുതിക്കുവിൻ,
സർവേശ്വരന് ഒരു പുതിയ പാട്ടു പാടുവിൻ.
ഭക്തന്മാരുടെ സഭയിൽ അവിടുത്തെ പ്രകീർത്തിക്കുവിൻ.
2ഇസ്രായേൽ തങ്ങളുടെ സ്രഷ്ടാവിൽ സന്തോഷിക്കട്ടെ.
സീയോൻനിവാസികൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ.
3അവർ നൃത്തം ചെയ്തുകൊണ്ടു തിരുനാമത്തെ സ്തുതിക്കട്ടെ.
തപ്പു കൊട്ടിയും കിന്നരം മീട്ടിയും അവർ അവിടുത്തെ പ്രകീർത്തിക്കട്ടെ.
4സർവേശ്വരൻ തന്റെ ജനത്തിൽ പ്രസാദിക്കുന്നു
എളിയവരെ അവിടുന്നു വിജയം അണിയിക്കുന്നു.
5ഭക്തന്മാർ തങ്ങളുടെ വിജയത്തിൽ ആഹ്ലാദിക്കട്ടെ.
അവർ തങ്ങളുടെ ശയ്യകളിൽ ആനന്ദംകൊണ്ടു പാടട്ടെ.
6അവർ ഇരുവായ്ത്തലയുള്ള വാൾ കൈയിലേന്തി
ഉച്ചത്തിൽ ദൈവത്തെ സ്തുതിക്കട്ടെ.
7ജനതകളുടെമേൽ പ്രതികാരം നടത്താനും
രാജ്യങ്ങൾക്കു ശിക്ഷ നല്കാനും
8അവരുടെ രാജാക്കന്മാരെ ചങ്ങലകൊണ്ടും
പ്രഭുക്കന്മാരെ ഇരുമ്പുവിലങ്ങുകൊണ്ടും ബന്ധിക്കേണ്ടതിനും തന്നെ.
9അങ്ങനെ എഴുതപ്പെട്ടിരിക്കുന്ന ന്യായവിധി അവരുടെമേൽ നടത്തട്ടെ.
ഇത് അവിടുത്തെ സകല ഭക്തന്മാർക്കും മഹത്ത്വകരമാണ്.
സർവേശ്വരനെ സ്തുതിക്കുവിൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 149: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: