SAM 16
16
വിശ്വാസവും പ്രത്യാശയും
ദാവീദിന്റെ ഒരു ഗീതം
1ദൈവമേ, ഞാൻ അങ്ങയെ അഭയം പ്രാപിക്കുന്നു.
എന്നെ കാത്തുകൊള്ളണമേ.
2അവിടുന്നാണ് എന്റെ കർത്താവ്,
ഞാൻ അനുഭവിക്കുന്ന എല്ലാ നന്മകളും
അവിടുന്ന് നല്കിയവയാണ് എന്നു ഞാൻ സർവേശ്വരനോടു പറയും.
3സർവേശ്വരന്റെ വിശുദ്ധജനം എത്ര ശ്രേഷ്ഠന്മാർ!
അവർ എനിക്ക് ഏറ്റവും ആദരണീയരാണ്.
4അന്യദേവന്മാരെ അനുഗമിക്കുന്നവർ,
തങ്ങളുടെ ദുരിതം വർധിപ്പിക്കുന്നു.
ആ ദേവന്മാർക്ക് ഞാൻ രക്തപാനീയ ബലികൾ അർപ്പിക്കുകയില്ല.
ഞാൻ അവരുടെ നാമം വിളിച്ചപേക്ഷിക്കുകയുമില്ല.
5സർവേശ്വരനാണ് എന്റെ സർവസ്വവും;
അവിടുന്നാണ് എന്റെ സമസ്ത ആവശ്യങ്ങളും നിറവേറ്റുന്നത്.
എന്റെ ഭാവി അവിടുത്തെ കരങ്ങളിലാണ്.
6അഭികാമ്യമായ ഭാഗം എനിക്ക് അളന്നുകിട്ടി,
വിശിഷ്ടമായ ഓഹരി എനിക്കു നല്കപ്പെട്ടു.
7എനിക്ക് ബുദ്ധി ഉപദേശിച്ചു തരുന്ന
സർവേശ്വരനെ ഞാൻ വാഴ്ത്തും.
രാത്രിയിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
8സർവേശ്വരൻ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.
അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ട് ഞാൻ കുലുങ്ങുകയില്ല.
9അതുകൊണ്ട് എന്റെ ഹൃദയം ആഹ്ലാദിക്കുന്നു.
എന്റെ അന്തരംഗം ആനന്ദിക്കുന്നു.
ഞാൻ സുരക്ഷിതനായിരിക്കുന്നു.
10അവിടുന്ന് എന്നെ പാതാളത്തിൽ തള്ളുകയില്ല.
അവിടുത്തെ ഭക്തനെ മരണഗർത്തത്തിലേക്ക് അയയ്ക്കുകയില്ല.
11ജീവന്റെ മാർഗം അവിടുന്ന് എനിക്ക് കാണിച്ചുതരുന്നു.
അവിടുത്തെ സന്നിധിയിൽ ആനന്ദത്തിന്റെ പരിപൂർണതയും
അവിടുത്തെ വലത്തുഭാഗത്തു ശാശ്വതമായ സന്തോഷവും ഉണ്ട്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 16: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: