SAM 2
2
സർവേശ്വരന്റെ അഭിഷിക്തൻ
1രാഷ്ട്രങ്ങളുടെ ഗൂഢാലോചനകൾ വ്യർഥം,
ജനതകളുടെ കുടിലതന്ത്രങ്ങൾ നിഷ്ഫലം.
2-3നമുക്ക് ഈ ബന്ധനങ്ങൾ പൊട്ടിച്ചെറിയാം;
ഈ കെട്ടുകൾ തകർത്തു സ്വതന്ത്രരാകാം എന്നു പറഞ്ഞുകൊണ്ടു
രാജാക്കന്മാർ സർവേശ്വരനും അവിടുത്തെ അഭിഷിക്തനുമെതിരെ
ഗൂഢതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു.
4സ്വർഗാധിപതി അവരെ നോക്കി ചിരിക്കുന്നു;
അവിടുന്ന് അവരെ പരിഹസിക്കുന്നു.
5അവിടുന്ന് അവരെ നോക്കി ഗർജിക്കും,
അവിടുത്തെ ക്രോധത്തിൽ അവർ വിറകൊള്ളും.
6ഞാൻ എന്റെ രാജാവിനെ എന്റെ വിശുദ്ധഗിരിയായ സീയോനിൽ
വാഴിച്ചിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
7സർവേശ്വരന്റെ വിളംബരം ഞാൻ അറിയിക്കുന്നു:
‘നീ എന്റെ പുത്രൻ, ഇന്നു ഞാൻ നിനക്കു ജന്മമേകി;
8എന്നോടു ചോദിച്ചുകൊള്ളൂ;
ജനതകളെ ഞാൻ നിനക്ക് അവകാശമായി തരും.’
ഭൂലോകമെല്ലാം നിനക്കധീനമാകും.
9ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകർക്കും,
മൺകുടംപോലെ അവരെ നീ ഉടയ്‍ക്കും,
10രാജാക്കന്മാരേ, വിവേകം ഗ്രഹിക്കുവിൻ,
ഭൂപതികളേ, ഈ മുന്നറിയിപ്പു ശ്രദ്ധിക്കുവിൻ.
11ഭയാദരങ്ങളോടെ സർവേശ്വരനെ സേവിക്കുവിൻ,
വിറപൂണ്ട് അവിടുത്തെ നമസ്കരിക്കുവിൻ.
12അല്ലെങ്കിൽ അവിടുത്തെ കോപം ക്ഷണത്തിൽ നിങ്ങളെ ദഹിപ്പിക്കും.
അവിടുത്തെ ക്രോധം ജ്വലിക്കുന്ന അഗ്നിയാണല്ലോ.
സർവേശ്വരനിൽ അഭയം തേടുന്നവർ ധന്യർ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 2: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: