SAM 23
23
എന്റെ ഇടയൻ
ദാവീദിന്റെ ഒരു സങ്കീർത്തനം
1സർവേശ്വരൻ എന്റെ ഇടയൻ;
എനിക്ക് ഒരു കുറവും വരികയില്ല.
2പച്ചപ്പുൽപ്പുറത്ത് അവിടുന്ന് എന്നെ കിടത്തുന്നു,
പ്രശാന്തമായ അരുവികളിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.
3അവിടുന്ന് എനിക്കു നവോന്മേഷം നല്കുന്നു;
അവിടുത്തെ സ്വഭാവത്തിനു ചേർന്നവിധം
അവിടുന്ന് എന്നെ നേർവഴികളിൽ നയിക്കുന്നു.
4കൂരിരുൾനിറഞ്ഞ താഴ്വരയിലൂടെ നടക്കേണ്ടിവന്നാലും;
ഞാൻ ഭയപ്പെടുകയില്ല;
അവിടുന്ന് എന്റെ കൂടെയുണ്ടല്ലോ;
അവിടുത്തെ വടിയും കോലും എനിക്കു ധൈര്യം നല്കുന്നു.
5എന്റെ ശത്രുക്കൾ ലജ്ജിക്കുംവിധം
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ തല #23:5 എണ്ണ = എണ്ണ പൂശി അതിഥിയെ സ്വീകരിക്കുന്ന പതിവ് പുരാതന പശ്ചിമേഷ്യയിലുണ്ടായിരുന്നു.എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം നിറഞ്ഞു കവിയുന്നു.
6അവിടുത്തെ നന്മയും കരുണയും
ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും;
സർവേശ്വരന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 23: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: