SAM 41
41
ഒരു രോഗിയുടെ പ്രാർഥന
ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം
1ദരിദ്രരെക്കുറിച്ച് കരുതലുള്ളവൻ ധന്യൻ;
അനർഥവേളകളിൽ സർവേശ്വരൻ അവനെ രക്ഷിക്കും.
2അവിടുന്ന് അവനെ പരിപാലിക്കും;
അവന്റെ ജീവൻ സംരക്ഷിക്കും.
അനുഗൃഹീതൻ എന്ന് അവൻ ദേശത്ത് അറിയപ്പെടും.
അവിടുന്ന് അവനെ ശത്രുക്കൾക്ക് വിട്ടുകൊടുക്കുകയില്ല.
3രോഗശയ്യയിൽ സർവേശ്വരൻ അവന് ആശ്വാസം നല്‌കും.
അവിടുന്ന് അവനെ സുഖപ്പെടുത്തും.
4സർവേശ്വരാ, എന്നോടു കരുണയുണ്ടാകണമേ,
എനിക്കു സൗഖ്യം നല്‌കണമേ.
അങ്ങേക്കെതിരെ ഞാൻ പാപം ചെയ്തിരിക്കുന്നുവല്ലോ.
5ശത്രുക്കൾ എന്നെക്കുറിച്ച് ‘അവൻ എപ്പോൾ മരിക്കും;
എപ്പോൾ നാമാവശേഷനാകും’ എന്നിങ്ങനെ ഹീനമായി സംസാരിക്കുന്നു.
6എന്നെ കാണാൻ വരുന്നവർ ഉള്ളിൽ ദുഷ്ടതയോടെ പൊള്ളവാക്കുകൾ പറയുന്നു.
അവർ പുറത്തിറങ്ങി തിന്മ പറഞ്ഞു പരത്തുന്നു.
7എന്നെ വെറുക്കുന്നവർ എന്നെക്കുറിച്ച് അടക്കംപറയുന്നു.
അവർ എനിക്കെതിരെ ഏറ്റവും ദോഷമായത് നിരൂപിക്കുന്നു.
8‘മാരകരോഗം അവനു പിടിപെട്ടിരിക്കുന്നു.
അവൻ ഇനി എഴുന്നേല്‌ക്കുകയില്ല’ എന്നവർ പറയുന്നു.
9ഞാൻ വിശ്വാസമർപ്പിച്ച് എന്റെ ഭക്ഷണത്തിൽ
പങ്കു നല്‌കിയ എന്റെ പ്രാണസ്നേഹിതൻ പോലും എന്നെ ചവിട്ടാൻ ഓങ്ങിയിരിക്കുന്നു.
10പരമനാഥാ, എന്നോടു കൃപ തോന്നണമേ എനിക്ക് സൗഖ്യം നല്‌കണമേ.
ഞാൻ അവരോടു പകരം ചോദിക്കട്ടെ.
11ശത്രു എന്റെമേൽ വിജയം നേടാതിരുന്നതിനാൽ;
അവിടുന്ന് എന്നിൽ പ്രസാദിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു.
12എന്റെ നിഷ്കളങ്കത്വംമൂലം അവിടുന്നെന്നെ താങ്ങുന്നു.
അവിടുത്തെ സന്നിധാനത്തിൽ എന്നെ എന്നും നിർത്തുന്നു.
13ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ;
ഇന്നും എന്നേക്കും വാഴ്ത്തപ്പെടട്ടെ. ആമേൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 41: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: