SAM 47

47
പരമാധികാരിയായ സർവേശ്വരൻ
ഗായകസംഘ നേതാവിന്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
1ജനതകളേ, കരഘോഷം ഉയർത്തുവിൻ,
ദൈവസന്നിധിയിൽ ആഹ്ലാദാരവം മുഴക്കുവിൻ.
2അത്യുന്നതനായ സർവേശ്വരൻ ഭീതിദനാകുന്നു.
അവിടുന്നു സർവലോകത്തിന്റെയും രാജാവാകുന്നു.
3അവിടുന്നു ജനതകളുടെമേൽ നമുക്കു വിജയം നല്‌കി.
രാജ്യങ്ങളെ നമ്മുടെ കാൽക്കീഴിലാക്കി.
4അവിടുന്നു നമ്മുടെ അവകാശഭൂമി തിരഞ്ഞെടുത്തു തന്നു.
അവിടുന്നു സ്നേഹിക്കുന്ന യാക്കോബിന്റെ അഭിമാനകരമായ അവകാശംതന്നെ.
5ദൈവം ജയഘോഷത്തോടും സർവേശ്വരൻ
കാഹളനാദത്തോടും ആരോഹണം ചെയ്തിരിക്കുന്നു.
6ദൈവത്തിനു സ്തുതി പാടുക, സ്തുതി പാടുക.
നമ്മുടെ രാജാവിന് സ്തുതി പാടുക സ്തുതി പാടുക.
7ദൈവം സർവഭൂമിയുടെയും രാജാവാകുന്നു.
സങ്കീർത്തനം പാടി അവിടുത്തെ സ്തുതിക്കുവിൻ.
8ദൈവം വിശുദ്ധ സിംഹാസനത്തിൽ ആരൂഢനായിരിക്കുന്നു.
അവിടുന്നു ജനതകളെ ഭരിക്കുന്നു.
9അബ്രഹാമിന്റെ ദൈവത്തിന്റെ ജനത്തോടൊത്തു ജനതകളുടെ
അധിപതികൾ ഒരുമിച്ചുകൂടുന്നു.
ഭൂമിയിലെ സർവഭരണാധികാരികളും ദൈവത്തിന് അധീനരാണ്.
അവിടുന്നു പരമോന്നതനാണ്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 47: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക