SAM 53
53
ദൈവനിഷേധകന്റെ മൗഢ്യം
ഗായകസംഘനേതാവിന്; മഹലത്‍രാഗത്തിൽ ദാവീദിന്റെ ഒരു ഗീതം
1‘ദൈവം ഇല്ല’ എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു.
മ്ലേച്ഛകൃത്യങ്ങൾ ചെയ്ത് അവർ വഷളന്മാരായിത്തീർന്നിരിക്കുന്നു.
നന്മ ചെയ്യുന്നവൻ ആരുമില്ല.
2ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോയെന്ന് അറിയാൻ,
ദൈവം സ്വർഗത്തിൽനിന്നു മനുഷ്യരെ നോക്കുന്നു.
3എല്ലാവരും വഴിതെറ്റി, ഒരുപോലെ വഷളന്മാരായിരിക്കുന്നു;
നന്മ ചെയ്യുന്നവൻ ഇല്ല, ഒരുവൻ പോലുമില്ല.
4എന്താണ് ചെയ്യുന്നതെന്ന് ഈ ദുർവൃത്തർക്ക് അറിഞ്ഞുകൂടേ?
അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നൊടുക്കുന്നു.
അവർ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല.
5എന്നാൽ അവർ ഭയന്നു വിറകൊള്ളും.
ഇന്നോളം അറിഞ്ഞിട്ടില്ലാത്ത സംഭ്രാന്തി അവർക്കുണ്ടാകും.
ദൈവം, നിങ്ങൾക്കെതിരെ പാളയമടിച്ചവരുടെ അസ്ഥികൾ ചിതറിക്കും.
അവർ ലജ്ജിതരാകും, ദൈവം അവരെ തള്ളിക്കളഞ്ഞിരിക്കുന്നു.
6ഇസ്രായേലിന്റെ മോചനം സീയോനിൽനിന്നു വന്നെങ്കിൽ!
ദൈവം തന്റെ ജനത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കുമ്പോൾ,
യാക്കോബിന്റെ സന്തതികൾ സന്തോഷിക്കും.
ഇസ്രായേൽജനം ആനന്ദിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 53: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: