SAM 70
70
സർവേശ്വരാ, സഹായിക്കണമേ
ഗായകസംഘനേതാവിന്; ദാവീദിന്റെ സങ്കീർത്തനം
1ദൈവമേ, എന്നെ രക്ഷിക്കണമേ,
സർവേശ്വരാ, എന്നെ സഹായിക്കാൻ വേഗം വരണമേ.
2എന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർ
ലജ്ജിതരും പരിഭ്രാന്തരും ആകട്ടെ;
എന്റെ അനർഥം കാംക്ഷിക്കുന്നവർ,
പിന്തിരിഞ്ഞ് അപമാനിതരായിത്തീരട്ടെ.
3‘നന്നായി, നന്നായി’ എന്നു പറഞ്ഞ് എന്നെ പരിഹസിക്കുന്നവർ
പരാജയംമൂലം പരിഭ്രാന്തരാകട്ടെ.
4അങ്ങയെ അന്വേഷിക്കുന്ന ഏവരും അങ്ങയിൽ ആനന്ദിക്കട്ടെ.
അവിടുന്നു നല്കുന്ന വിമോചനത്തിനായി കാംക്ഷിക്കുന്നവർ,
“ദൈവം എത്ര വലിയവൻ” എന്ന് എപ്പോഴും ഘോഷിക്കട്ടെ.
5ഞാൻ എളിയവനും ദരിദ്രനുമാണ്.
ദൈവമേ, എന്റെ അടുക്കലേക്കു വേഗം വരണമേ.
അവിടുന്ന് എന്റെ സഹായകനും വിമോചകനുമാണ്.
സർവേശ്വരാ, വൈകരുതേ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 70: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: