SAM 83
83
ശത്രുക്കളുടെ പതനത്തിനുവേണ്ടി
ആസാഫിന്റെ സങ്കീർത്തനം
1ദൈവമേ, മൗനമായിരിക്കരുതേ!
അവിടുന്നു മിണ്ടാതെ നിശ്ചലനായിരിക്കരുതേ.
2ഇതാ, അവിടുത്തെ ശത്രുക്കൾ കലാപമുണ്ടാക്കുന്നു;
അങ്ങയെ വെറുക്കുന്നവർ, അങ്ങേക്കെതിരെ തല ഉയർത്തിയിരിക്കുന്നു.
3അവിടുത്തെ ജനത്തിനെതിരെ അവർ ഗൂഢപദ്ധതികൾ തയ്യാറാക്കുന്നു.
അവിടുന്നു സംരക്ഷിക്കുന്ന ജനത്തിനെതിരെ അവർ ഗൂഢാലോചന നടത്തുന്നു.
4വരുവിൻ, ഇസ്രായേൽ ഒരു ജനതയായിരിക്കാത്തവിധം നമുക്ക് അവരെ തുടച്ചു നീക്കാം
ഇനിമേൽ അവരുടെ നാമം പോലും ആരും ഓർക്കാനിടവരരുത് എന്ന് അവർ പറയുന്നു.
5അവർ ഒരുമയോടെ ഗൂഢാലോചന നടത്തി;
അങ്ങേക്കെതിരെ സഖ്യമുണ്ടാക്കി.
6എദോമ്യരും ഇശ്മായേല്യരും മോവാബ്യരും ഹഗര്യരും
7ഗെബാൽ, അമ്മോൻ, അമാലേക്ക്, സോർ, ഫെലിസ്ത്യനിവാസികളും ഒത്തുചേർന്നു.
8അസ്സീറിയാക്കാരും അവരോടു ചേർന്നു;
# 83:8 മോവാബ്യരും അമ്മോന്യരും - ഉൽപ. 19:36-38. ലോത്തിന്റെ മക്കളുടെ സുശക്തകരമാണ് അവർ.
9മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യണമേ.
കീശോൻനദീതീരത്തു വച്ച് സീസരയോടും യാബീനോടും ചെയ്തതുപോലെതന്നെ.
10എൻദോരിൽവച്ച് അവിടുന്ന് അവരെ നശിപ്പിച്ചു,
അവർ മണ്ണിനു വളമായിത്തീർന്നു.
11അവരുടെ പ്രമാണികളോട് ഓരേബ്, സേബ് എന്നിവരോടും,
അവരുടെ പ്രഭുക്കന്മാരോട് സേബഹ്, സല്മുന്നാ എന്നിവരോടും ചെയ്തതുപോലെ ചെയ്യണമേ.
12ദൈവത്തിന്റെ വകയായ ഈ മേച്ചിൽസ്ഥലം നമുക്കു പിടിച്ചെടുക്കാം എന്ന് അവർ പറഞ്ഞല്ലോ.
13എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിൽ പറക്കുന്ന പൊടിപോലെയും
കാറ്റിൽ പാറുന്ന പതിരുപോലെയും ആക്കണമേ.
14വനത്തെ ദഹിപ്പിക്കുന്ന അഗ്നിപോലെയും
മലകളെ വിഴുങ്ങുന്ന തീനാമ്പുകൾപോലെയും
15അവിടുത്തെ കൊടുങ്കാറ്റ് അവരെ പിന്തുടരണമേ.
അവിടുത്തെ ചുഴലിക്കാറ്റുകൊണ്ട് അവരെ പരിഭ്രാന്തരാക്കണമേ.
16സർവേശ്വരാ, അവർ അങ്ങയുടെ മഹത്ത്വം അംഗീകരിക്കാൻ, അവരെ ലജ്ജിപ്പിക്കണമേ.
17അവർ എന്നേക്കും അപമാനിതരും പരിഭ്രാന്തരുമാകട്ടെ.
അവർ ലജ്ജിതരായി നശിക്കട്ടെ.
18സർവേശ്വരൻ എന്നു നാമമുള്ള അവിടുന്നു മാത്രമാണ്
ഭൂമിക്കെല്ലാം അധിപതിയായ അത്യുന്നതൻ എന്ന് അവർ അറിയട്ടെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 83: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: