SAM 98
98
ദൈവം ലോകത്തെ ഭരിക്കുന്നു
ഒരു സങ്കീർത്തനം
1സർവേശ്വരന് ഒരു പുതിയ പാട്ടു പാടുവിൻ;
അവിടുന്ന് അദ്ഭുതങ്ങൾ പ്രവർത്തിച്ചിരിക്കുന്നു.
അവിടുത്തെ വലങ്കൈയും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
2സർവേശ്വരൻ തന്റെ വിജയം വിളംബരം ചെയ്തു.
ജനതകളുടെ മുമ്പിൽ അവിടുന്നു തന്റെ നീതി വെളിപ്പെടുത്തിയിരിക്കുന്നു.
3ഇസ്രായേൽജനത്തോടുള്ള അവിടുത്തെ
സുസ്ഥിരസ്നേഹവും വിശ്വസ്തതയും അവിടുന്ന് ഓർത്തു;
സർവഭൂവാസികളും നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചിരിക്കുന്നു.
4ഭൂവാസികളേ, സർവേശ്വരന് ആഹ്ലാദാരവം മുഴക്കുവിൻ.
ആനന്ദഘോഷത്തോടെ സ്തോത്രഗീതം ആലപിക്കുവിൻ.
5കിന്നരം മീട്ടി സർവേശ്വരനു സ്തോത്രം പാടുവിൻ.
കിന്നരത്തോടും ശ്രുതിമധുരമായ സംഗീതത്തോടുംകൂടി പാടുവിൻ.
6കൊമ്പും കാഹളവും ഊതി,
രാജാവായ സർവേശ്വരന്റെ മുമ്പിൽ ആനന്ദഘോഷം ഉയർത്തുവിൻ.
7സമുദ്രവും അതിലുള്ളവയും, ഭൂമിയും
അതിലെ നിവാസികളും ആർത്തുഘോഷിക്കട്ടെ.
8ജലപ്രവാഹങ്ങൾ സർവേശ്വരന്റെ മുമ്പിൽ കരഘോഷം മുഴക്കട്ടെ.
കുന്നുകൾ ഒത്തുചേർന്ന് അവിടുത്തെ മുമ്പിൽ ആനന്ദഗീതം ആലപിക്കട്ടെ.
9അവിടുന്നു ലോകത്തെ നീതിയോടും
ജനതകളെ ന്യായത്തോടും ഭരിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 98: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: