THUPUAN 15
15
അന്ത്യമഹാമാരികൾ
1അദ്ഭുതകരമായ മറ്റൊരു വലിയ അടയാളം ഞാൻ സ്വർഗത്തിൽ ദർശിച്ചു. അവസാനത്തെ ഏഴു മഹാമാരികളോടുകൂടിയ ഏഴു മാലാഖമാർ പ്രത്യക്ഷരായി. ഇതോടുകൂടി ദൈവത്തിന്റെ രോഷം സമാപിച്ചു.
2അഗ്നിമയമായ സ്ഫടികസമുദ്രംപോലെ ഒന്നു ഞാൻ കണ്ടു. മൃഗത്തോടും, അതിന്റെ പ്രതിമയോടും, ആ പേരിന്റെ സംഖ്യയോടും പൊരുതി ജയിച്ചവർ വീണകൾ കൈയിലെടുത്ത് സ്ഫടികക്കടലിനു സമീപം നില്ക്കുന്നതും ഞാൻ ദർശിച്ചു. 3അവർ ദൈവത്തിന്റെ ദാസനായ മോശയുടെ ഗാനവും കുഞ്ഞാടിന്റെ ഗാനവും ആലപിച്ചു. അത് ഇപ്രകാരം ആയിരുന്നു:
“സർവശക്തനും ദൈവവുമായ സർവേശ്വരാ,
അവിടുത്തെ പ്രവൃത്തികൾ മഹത്തും
അദ്ഭുതകരവുമാകുന്നു.
# 15:3 ‘സർവജനതകളുടെയും രാജാവേ’ - ചില കൈയെഴുത്തു പ്രതികളിൽ ‘സർവയുഗങ്ങളുടെയും രാജാവേ’ എന്നാണ്. സർവ ജനതകളുടെയും രാജാവേ,
അവിടുത്തെ വഴികൾ
നീതിയും സത്യവുമുള്ളവയാകുന്നു.
4സർവേശ്വരാ, ആർ അങ്ങയെ ഭയപ്പെടാതിരിക്കും?
ആർ അങ്ങയുടെ നാമത്തെ പ്രകീർത്തിക്കാതിരിക്കും?
അങ്ങു മാത്രമാണല്ലോ പരിശുദ്ധൻ.
അവിടുത്തെ ന്യായവിധികൾ
വെളിപ്പെട്ടിരിക്കുന്നതിനാൽ
സകല ജനതകളും വന്ന് അങ്ങയെ വന്ദിക്കും.”
5അതിനുശേഷം സ്വർഗത്തിലെ സാക്ഷ്യകൂടാരം തുറന്നിരിക്കുന്നതു ഞാൻ കണ്ടു. 6ആ ഏഴു മാലാഖമാർ ഏഴു മഹാമാരികളോടുകൂടി ദേവാലയത്തിൽനിന്നു പുറത്തുവന്നു. അവർ ശുദ്ധവും ശുഭ്രവുമായ വിശിഷ്ടവസ്ത്രം ധരിച്ചിരുന്നു; മാറിൽ പൊൻകച്ചയും. 7അപ്പോൾ നാലു ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ ഉഗ്രരോഷം നിറഞ്ഞ ഏഴു പൊൻകലശം ആ ഏഴു മാലാഖമാർക്കു നല്കി. 8ദൈവത്തിന്റെ തേജസ്സിൽനിന്നും ശക്തിയിൽനിന്നും ഉയർന്ന ധൂമംകൊണ്ട് ദേവാലയം നിറഞ്ഞു. ഏഴു മാലാഖമാരുടെ ഏഴു മഹാമാരികളും അവസാനിക്കുന്നതുവരെ ആർക്കും ദേവാലയത്തിൽ പ്രവേശിക്കുവാൻ കഴിഞ്ഞില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
THUPUAN 15: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: