RUTHI മുഖവുര
മുഖവുര
ഇസ്രായേൽദേശത്ത് ന്യായാധിപന്മാരുടെ ഭരണകാലത്തു നടന്നതായി വിശ്വസിച്ചുപോരുന്ന ഒരു കഥയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഇതിലെ പ്രധാന കഥാപാത്രം മോവാബുകാരിയായ രൂത്ത് ആണ്. അവൾ ഇസ്രായേൽവംശജനായ ഭർത്താവിനോടും വിധവയായ ഭർത്തൃമാതാവിനോടുമൊത്തു മോവാബുരാജ്യത്തു വസിക്കുമ്പോൾ ഭർത്താവു മരിച്ചു. പിന്നീട് നവോമി സ്വന്തപട്ടണമായ ബേത്ലഹേമിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ചു. യാത്ര പുറപ്പെട്ടപ്പോൾ ഭർത്തൃമാതാവിനോടൊപ്പം പോകാൻ രൂത്ത് ഉറച്ചു. ഇക്കാര്യത്തിൽ അവൾ നവോമിയോട് അസാധാരണമായ കൂറും ഇസ്രായേല്യരുടെ ദൈവത്തോട് അത്യന്തം ഭക്തിയും പ്രദർശിപ്പിച്ചു. ദൈവം അവളെ അനുഗ്രഹിച്ചു. അവിടെവച്ച് അവൾക്ക് അന്തരിച്ച ഭർത്താവിന്റെ ബന്ധുവും ധനികനുമായ ബോവസിനെ ജീവിതപങ്കാളിയായി ലഭിച്ചു. അങ്ങനെ യെഹൂദന്മാർ നിഷിദ്ധരായി കരുതിയിരുന്ന മോവാബ്യരിൽ ഒരുവളായ രൂത്തിന്റെ സന്താനപരമ്പരയിൽ ഇസ്രായേലിലെ ദൈവത്തിന്റെ അഭിഷിക്തനായ ദാവീദ് ഉൾപ്പെടാൻ ഇടയായി.
ദൈവത്തിന്റെ രക്ഷാപ്രവർത്തനത്തിന്റെ സാർവലൗകിക സ്വഭാവത്തിലേക്കു രൂത്തിന്റെ കഥ വിരൽ ചൂണ്ടുന്നു.
പ്രതിപാദ്യക്രമം
രൂത്ത് നവോമിയോടൊപ്പം ബേത്ലഹേമിലേക്കു പോകുന്നു 1:1-22
ബോവസിനെ കണ്ടുമുട്ടുന്നു 2:1-3:18
രൂത്തും ബോവസും ഭാര്യാഭർത്താക്കന്മാരായിത്തീരുന്നു 4:1-22
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
RUTHI മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: