HLA CHHUANVÂWR 7
7
മണവാളൻ
1ഹേ, രാജകുമാരീ, പാദുകമണിഞ്ഞ നിന്റെ ഈ പാദങ്ങൾ എത്ര മനോഹരം!
നിന്റെ തുടകൾ വിദഗ്ദ്ധശില്പി കടഞ്ഞെടുത്ത
രത്നശില്പംപോലെ വടിവൊത്തത്.
2നിന്റെ നാഭി, എപ്പോഴും സുഗന്ധവീഞ്ഞു നിറഞ്ഞ
വൃത്താകാരമായ പാനപാത്രംപോലെ;
നിന്റെ ഉദരം ചുറ്റും ലില്ലിപ്പൂക്കളാൽ
അലങ്കരിച്ച കോതമ്പുകൂനപോലെ.
3നിന്റെ സ്തനങ്ങൾ ഇരട്ടപിറന്ന മാൻകിടാങ്ങൾക്കു സമം.
4നിന്റെ കണ്ഠം ദന്തഗോപുരംപോലെ,
ഹെശ്ബോനിൽ ബാത്ത്റബ്ബീം കവാടത്തിലെ,
കളിക്കുളങ്ങൾപോലെയാണു നിന്റെ കണ്ണുകൾ.
ദമാസ്കസിന് അഭിമുഖമായ,
ലെബാനോൻ ഗോപുരംപോലെയാണു നിന്റെ നാസിക.
5നിന്റെ ശിരസ്സ് കർമ്മേൽമലപോലെ നിനക്ക് മകുടം ചാർത്തുന്നു.
നിന്റെ വാർകൂന്തൽ രക്താംബരംപോലെ തിളങ്ങുന്നു.
നിന്റെ കുറുനിരകൾ രാജാവിനെ ബദ്ധനാക്കുന്നു.
6പ്രിയേ, ആഹ്ലാദം പകരുന്ന കുമാരീ,
നീ എത്ര സുന്ദരി! നീ എത്ര മനോഹരി!
7നിന്റെ ആകാരം പനപോലെ പ്രൗഢം;
നിന്റെ സ്തനങ്ങൾ ഈന്തപ്പനക്കുലകൾപോലെ.
8ഞാൻ പനയിൽ കയറും; അതിന്റെ
കൈകളിൽ പിടിക്കും എന്നു ഞാൻ പറയുന്നു.
ഹാ, നിന്റെ സ്തനങ്ങൾ എനിക്കു മുന്തിരിക്കുലകൾപോലെയും
നിന്റെ ശ്വാസഗന്ധം മാതളപ്പഴത്തിൻറേതു പോലെയും ആയിരിക്കട്ടെ.
9ചുണ്ടിലും പല്ലിലും തടയാതെ മെല്ലെ ഒഴുകിയിറങ്ങുന്ന
മേത്തരം വീഞ്ഞുപോലെയാകട്ടെ നിന്റെ ചുംബനങ്ങൾ.
മണവാട്ടി
10ഞാൻ എന്റെ പ്രിയനുള്ളവൾ;
പ്രിയന്റെ അഭിനിവേശം എന്നിലാകുന്നു.
11എന്റെ പ്രാണപ്രിയാ, വരൂ, നമുക്കു
വെളിമ്പ്രദേശത്തു പോകാം;
ഗ്രാമങ്ങളിൽ പോയി രാപാർക്കാം.
12പുലരും മുമ്പ് മുന്തിരിത്തോപ്പിൽ പോയി,
മുന്തിരിവള്ളി മൊട്ടിട്ടു പൂവിരിഞ്ഞോ എന്നും
മാതളനാരകം പൂവിട്ടോ എന്നും നോക്കാം.
അവിടെവച്ച് അങ്ങേക്ക് ഞാൻ എന്റെ പ്രേമം പകരാം.
13ദൂദായ്പഴം സുഗന്ധം ചൊരിയുന്നു.
രമ്യഫലങ്ങളെല്ലാം നമ്മുടെ വാതില്ക്കലുണ്ട്;
എന്റെ പ്രിയതമാ, പഴുത്തതും ഉണങ്ങിയതുമായ ഫലങ്ങൾ ഞാൻ
അങ്ങേക്കായി ഒരുക്കിവച്ചിട്ടുണ്ട്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
HLA CHHUANVÂWR 7: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: