ഇയ്യോബ് 41
41
1മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാക്ക് കയറുകൊണ്ട് അമർത്താമോ?
2അതിന്റെ മൂക്കിൽ കയറു കോർക്കാമോ?
അതിന്റെ അണയിൽ കൊളുത്തു കടത്താമോ?
3അതു നിന്നോട് ഏറിയ യാചന കഴിക്കുമോ?
സാവധാനവാക്ക് നിന്നോടു പറയുമോ?
4അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്
അതു നിന്നോട് ഉടമ്പടി ചെയ്യുമോ?
5പക്ഷിയോട് എന്നപോലെ നീ അതിനോടു കളിക്കുമോ?
അതിനെ പിടിച്ചു നിന്റെ ബാലമാർക്കായി കെട്ടിയിടുമോ?
6മീൻപിടിക്കൂറ്റുകാർ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ?
അതിനെ കച്ചവടക്കാർക്കു പകുത്തു വില്ക്കുമോ?
7നിനക്ക് അതിന്റെ തോലിൽ നിറച്ച് അസ്ത്രവും
തലയിൽ നിറച്ചു ചാട്ടുളിയും തറയ്ക്കാമോ?
8അതിനെ ഒന്ന് തൊടുക;
പോർ തിട്ടം എന്ന് ഓർത്തുകൊൾക;
പിന്നെ നീ അതിന് തുനികയില്ല.
9അവന്റെ ആശയ്ക്കു ഭംഗം വരുന്നു;
അതിനെ കാണുമ്പോൾതന്നെ അവൻ വീണുപോകുമല്ലോ.
10അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല;
പിന്നെ എന്നോട് എതിർത്തു നില്ക്കുന്നവൻ ആർ?
11ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്കു മുമ്പുകൂട്ടി തന്നതാർ?
ആകാശത്തിൻകീഴെയുള്ളതൊക്കെയും എൻറേതല്ലയോ?
12അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും
അതിന്റെ ചേലൊത്ത രൂപത്തെയുംപറ്റി ഞാൻ മിണ്ടാതിരിക്കയില്ല.
13അതിന്റെ പുറങ്കുപ്പായം ഊരാകുന്നവനാർ?
അതിന്റെ ഇരട്ടനിരപ്പല്ലിനിടയിൽ ആർ ചെല്ലും?
14അതിന്റെ മുഖത്തെ കതക് ആർ തുറക്കും?
അതിന്റെ പല്ലിനു ചുറ്റും ഭീഷണം ഉണ്ട്.
15ചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു;
അതു മുദ്രവച്ച് മുറുക്കി അടച്ചിരിക്കുന്നു.
16അത് ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കയില്ല.
17ഒന്നോടൊന്നു ചേർന്നിരിക്കുന്നു;
വേർപെടുത്തിക്കൂടാതവണ്ണം തമ്മിൽ പറ്റിയിരിക്കുന്നു.
18അതു തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു;
അതിന്റെ കണ്ണ് ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.
19അതിന്റെ വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുകയും
തീപ്പൊരികൾ തെറിക്കയും ചെയ്യുന്നു.
20തിളയ്ക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ
അതിന്റെ മൂക്കിൽനിന്നു പുക പുറപ്പെടുന്നു.
21അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു;
അതിന്റെ വായിൽനിന്നു ജ്വാല പുറപ്പെടുന്നു.
22അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു;
അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു.
23അതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു;
അവ ഇളകിപ്പോകാതവണ്ണം അതിന്മേൽ ഉറച്ചിരിക്കുന്നു.
24അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത്
തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നെ.
25അത് പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു;
ഭയം ഹേതുവായിട്ട് അവർ പരവശരായിത്തീരുന്നു.
26വാൾകൊണ്ട് അതിനെ എതിർക്കുന്നത് അസാധ്യം;
കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും ആവതില്ല.
27ഇരുമ്പിനെ അതു വൈക്കോൽപോലെയും
താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.
28അസ്ത്രം അതിനെ ഓടിക്കയില്ല;
കവിണക്കല്ല് അതിനു താളടിയായിരിക്കുന്നു.
29ഗദ അതിനു താളടിപോലെ തോന്നുന്നു;
വേൽ ചാടുന്ന ഒച്ച കേട്ടിട്ട് അതു ചിരിക്കുന്നു.
30അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു;
അതു ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു.
31കലത്തെപ്പോലെ അത് ആഴിയെ തിളപ്പിക്കുന്നു;
സമുദ്രത്തെ അതു തൈലം പോലെയാക്കിത്തീർക്കുന്നു.
32അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു;
ആഴി നരച്ചതുപോലെ തോന്നുന്നു.
33ഭൂമിയിൽ അതിനു തുല്യമായിട്ടൊന്നും ഇല്ല;
അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.
34അത് ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു;
മദിച്ച ജന്തുക്കൾക്കെല്ലാം അതു രാജാവായിരിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഇയ്യോബ് 41: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: