നെഹെമ്യാവ് 3
3
1അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റ് ആട്ടിൻവാതിൽ പണിതു; അവർ അതു പ്രതിഷ്ഠിച്ച് അതിന്റെ കതകുകളും വച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവർ അതു പ്രതിഷ്ഠിച്ചു. 2അവർ പണിതതിനപ്പുറം യെരീഹോക്കാർ പണിതു; അവരുടെ അപ്പുറം ഇമ്രിയുടെ മകനായ സക്കൂർ പണിതു. 3മീൻവാതിൽ ഹസ്സെനായക്കാർ പണിതു; അവർ അതിന്റെ പടികൾ വച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി. 4അവരുടെ അപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം ബാനയുടെ മകൻ സാദോക് അറ്റകുറ്റം തീർത്തു. 5അവരുടെ അപ്പുറം തെക്കോവ്യർ അറ്റകുറ്റം തീർത്തു; എന്നാൽ അവരുടെ ശ്രേഷ്ഠന്മാർ കർത്താവിന്റെ വേലയ്ക്കു ചുമൽകൊടുത്തില്ല. 6പഴയവാതിൽ പാസേഹയുടെ മകനായ യോയാദയും ബെസോദ്യാവിന്റെ മകനായ മെശുല്ലാമും അറ്റകുറ്റം തീർത്തു; അവർ അതിന്റെ പടികൾ വച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി. 7അവരുടെ അപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്ക് ഇക്കരെയുള്ള ദേശാധിപതിയുടെ ന്യായാസനസ്ഥലംവരെ അറ്റകുറ്റം തീർത്തു. അതിനപ്പുറം തട്ടാന്മാരിൽ ഹർഹയ്യാവിന്റെ മകനായ ഉസ്സീയേൽ അറ്റകുറ്റം തീർത്തു. 8അവന്റെ അപ്പുറം തൈലക്കാരിൽ ഒരുവനായ ഹനന്യാവ് അറ്റകുറ്റംതീർത്തു വീതിയുള്ള മതിൽവരെ യെരൂശലേമിനെ ഉറപ്പിച്ചു. 9അവരുടെ അപ്പുറം യെരൂശലേംദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകൻ രെഫായാവ് അറ്റകുറ്റം തീർത്തു. 10അവരുടെ അപ്പുറം ഹരൂമഫിന്റെ മകൻ യെദായാവു തന്റെ വീട്ടിനു നേരേയുള്ള ഭാഗം അറ്റകുറ്റം തീർത്തു; അവന്റെ അപ്പുറം ഹശബ്നെയാവിന്റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു. 11മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മല്ക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീർത്തു. 12അവന്റെ അപ്പുറം യെരൂശലേംദേശത്തിന്റെ മറ്റേ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീർത്തു. 13താഴ്വരവാതിൽ ഹനൂനും സാനോഹ്നിവാസികളും അറ്റകുറ്റം തീർത്തു; അവർ അതു പണിത് അതിന്റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി കുപ്പവാതിൽവരെ മതിൽ ആയിരം മുഴം കേടുപോക്കി. 14കുപ്പവാതിൽ ബേത്ത്-ഹഖേരെംദേശത്തിന്റെ പ്രഭുവായ രേഖാബിന്റെ മകൻ മല്ക്കീയാവ് അറ്റകുറ്റം തീർത്തു; അവൻ അതു പണിത് അതിന്റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി. 15ഉറവുവാതിൽ മിസ്പാദേശത്തിന്റെ പ്രഭുവായ കൊൽ-ഹോസെയുടെ മകനായ ശല്ലൂൻ അറ്റകുറ്റം തീർത്തു; അവൻ അതു പണിതു മേച്ചൽ കഴിച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി രാജോദ്യാനത്തിന്റെ നീർപ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിലും ദാവീദിന്റെ നഗരത്തിൽനിന്ന് ഇറങ്ങുന്ന കല്പടിവരെ തീർത്തു. 16അവന്റെ അപ്പുറം ബേത്ത്സൂർദേശത്തിന്റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവ് ദാവീദിന്റെ കല്ലറകളുടെ നേരേയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീർത്തു. 17അതിനപ്പുറം ലേവ്യരിൽ ബാനിയുടെ മകൻ രെഹൂം അറ്റകുറ്റം തീർത്തു. അവന്റെ അപ്പുറം കെയീലാദേശത്തിന്റെ പാതിക്കു പ്രഭുവായ ഹശബ്യാവ് തന്റെ ദേശത്തിന്റെ പേർക്ക് അറ്റകുറ്റം തീർത്തു. 18അതിന്റെശേഷം അവന്റെ സഹോദരന്മാരിൽ കെയീലാദേശത്തിന്റെ മറ്റേ പാതിക്കു പ്രഭുവായ ഹേനാദാദിന്റെ മകൻ ബവ്വായി അറ്റകുറ്റം തീർത്തു. 19അവന്റെ അപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലയ്ക്കുള്ള കയറ്റത്തിനു നേരേ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. 20അതിന്റെശേഷം സബ്ബായിയുടെ മകൻ ബാരൂക് ആ കോണു തുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്റെ വീട്ടുവാതിൽ വരെ മറ്റൊരു ഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീർത്തു. 21അതിന്റെശേഷം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് എല്യാശീബിന്റെ വീട്ടുവാതിൽ തുടങ്ങി എല്യാശീബിന്റെ വീട്ടിന്റെ അറ്റംവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. 22അതിന്റെശേഷം നാട്ടുപുറക്കാരായ പുരോഹിതന്മാർ അറ്റകുറ്റം തീർത്തു. 23അതിന്റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീട്ടിനു നേരേ അറ്റകുറ്റം തീർത്തു. അതിന്റെശേഷം അനന്യാവിന്റെ മകനായ മയസേയാവിന്റെ മകൻ അസര്യാവ് തന്റെ വീട്ടിനരികെ അറ്റകുറ്റം തീർത്തു. 24അതിന്റെശേഷം ഹേനാദാദിന്റെ മകൻ ബിന്നൂവി അസര്യാവിന്റെ വീടുമുതൽ കോണിന്റെ തിരിവുവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. 25ഊസായിയുടെ മകൻ പാലാൽ കോണിനും കാരാഗൃഹത്തിന്റെ മുറ്റത്തോടു ചേർന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നില്ക്കുന്ന ഉന്നതഗോപുരത്തിനും നേരേ അറ്റകുറ്റം തീർത്തു; അതിന്റെശേഷം പരോശിന്റെ മകൻ പെദായാവ് അറ്റകുറ്റം തീർത്തു. 26ദൈവാലയദാസന്മാർ ഓഫേലിൽ കിഴക്കു നീർവാതിലിനെതിരേയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാർത്തുവന്നു. 27അതിന്റെ ശേഷം തെക്കോവ്യർ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിനു നേരേ ഓഫേലിന്റെ മതിൽവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. 28കുതിരവാതിൽമുതൽ പുരോഹിതന്മാർ ഓരോരുത്തൻ താന്താന്റെ വീട്ടിനു നേരേ അറ്റകുറ്റം തീർത്തു. 29അതിന്റെശേഷം ഇമ്മേരിന്റെ മകൻ സാദോക് തന്റെ വീട്ടിനു നേരേ അറ്റകുറ്റം തീർത്തു. അതിന്റെശേഷം കിഴക്കേ വാതിൽക്കാവല്ക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവ് അറ്റകുറ്റം തീർത്തു. 30അതിന്റെ ശേഷം ശേലെമ്യാവിന്റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകൻ മെശുല്ലാം തന്റെ അറയുടെ നേരേ അറ്റകുറ്റം തീർത്തു. 31അതിന്റെശേഷം തട്ടാന്മാരിൽ ഒരുവനായ മല്ക്കീയാവ് ഹമ്മിഫ്ഖാദ്വാതിലിനു നേരേ ദൈവാലയദാസന്മാരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെയും കോണിങ്കലെ മാളികമുറിവരെയും അറ്റകുറ്റം തീർത്തു. 32കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിനും മധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തീർത്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
നെഹെമ്യാവ് 3: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: