സദൃശവാക്യങ്ങൾ 29
29
1കൂടെക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ
നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.
2നീതിമാന്മാർ വർധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു;
ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു.
3ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു;
വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.
4രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു;
നികുതി വർധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.
5കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ
അവന്റെ കാലിന് ഒരു വല വിരിക്കുന്നു.
6ദുഷ്കർമി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു;
നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.
7നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു;
ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല.
8പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു.
ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു.
9ജ്ഞാനിക്കും ഭോഷനും തമ്മിൽ വാഗ്വാദം ഉണ്ടായിട്ട്
അവൻ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.
10രക്തപാതകന്മാർ നിഷ്കളങ്കനെ ദ്വേഷിക്കുന്നു;
നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.
11മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു;
ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.
12അധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽ
അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.
13ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു;
ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു.
14അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന
രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.
15വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു;
തന്നിഷ്ടത്തിനു വിട്ടിരുന്ന ബാലനോ അമ്മയ്ക്കു ലജ്ജ വരുത്തുന്നു.
16ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു;
നീതിമാന്മാരോ അവരുടെ വീഴ്ച കാണും.
17നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്ക് ആശ്വാസമായിത്തീരും;
അവൻ നിന്റെ മനസ്സിനു പ്രമോദം വരുത്തും.
18വെളിപ്പാട് ഇല്ലാത്തേടത്ത് ജനം മര്യാദവിട്ടു നടക്കുന്നു;
ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.
19ദാസനെ ഗുണീകരിപ്പാൻ വാക്കു മാത്രം പോരാ;
അവൻ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.
20വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ?
അവനെക്കാൾ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
21ദാസനെ ബാല്യംമുതൽ ലാളിച്ചു വളർത്തുന്നവനോട്
അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.
22കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു;
ക്രോധമുള്ളവൻ അതിക്രമം വർധിപ്പിക്കുന്നു.
23മനുഷ്യന്റെ ഗർവം അവനെ താഴ്ത്തിക്കളയും;
മനോവിനയമുള്ളവനോ മാനം പ്രാപിക്കും.
24കള്ളനുമായി പങ്കു കൂടുന്നവൻ സ്വന്ത പ്രാണനെ പകയ്ക്കുന്നു;
അവൻ സത്യവാചകം കേൾക്കുന്നു;
ഒന്നും പ്രസ്താവിക്കുന്നില്ലതാനും.
25മാനുഷഭയം ഒരു കെണി ആകുന്നു;
യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.
26അനേകർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു;
മനുഷ്യന്റെ ന്യായവിധിയോ യഹോവയാൽ വരുന്നു.
27നീതികെട്ടവൻ നീതിമാന്മാർക്കു വെറുപ്പ്;
സന്മാർഗി ദുഷ്ടന്മാർക്കും വെറുപ്പ്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സദൃശവാക്യങ്ങൾ 29: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: