സങ്കീർത്തനങ്ങൾ 111
111
1യഹോവയെ സ്തുതിപ്പിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും
പൂർണഹൃദയത്തോടെ യഹോവയ്ക്ക് സ്തോത്രം ചെയ്യും.
2യഹോവയുടെ പ്രവൃത്തികൾ വലിയവയും
അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.
3അവന്റെ പ്രവൃത്തി മഹത്ത്വവും തേജസ്സും ഉള്ളത്;
അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
4അവൻ തന്റെ അദ്ഭുതങ്ങൾക്ക് ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു;
യഹോവ കൃപയും കരുണയും ഉള്ളവൻ തന്നെ.
5തന്റെ ഭക്തന്മാർക്ക് അവൻ ആഹാരം കൊടുക്കുന്നു;
അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു.
6ജാതികളുടെ അവകാശം അവൻ സ്വജനത്തിനു കൊടുത്തതിൽ
തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.
7അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു;
8അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നെ.
9അവ എന്നന്നേക്കും സ്ഥിരമായിരിക്കുന്നു;
അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.
10അവൻ തന്റെ ജനത്തിന് വീണ്ടെടുപ്പ് അയച്ചു,
തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു;
അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു;
11യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.
അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ട്;
അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 111: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: