സങ്കീർത്തനങ്ങൾ 113
113
1യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, സ്തുതിപ്പിൻ;
യഹോവയുടെ നാമത്തെ സ്തുതിപ്പിൻ.
2യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ;
ഇന്നുമുതൽ എന്നെന്നേക്കും തന്നെ.
3സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ
യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
4യഹോവ സകല ജാതികൾക്കും മീതെയും
അവന്റെ മഹത്ത്വം ആകാശത്തിനു മീതെയും ഉയർന്നിരിക്കുന്നു.
5ഉന്നതത്തിൽ അധിവസിക്കുന്നവനായി
നമ്മുടെ ദൈവമായ യഹോവയ്ക്ക് സദൃശൻ ആരുള്ളൂ?
6ആകാശത്തിലും ഭൂമിയിലും ഉള്ളവ
അവൻ കുനിഞ്ഞുനോക്കുന്നു.
7അവൻ എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കയും
ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു;
8പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നെ ഇരുത്തുന്നു.
9അവൻ വീട്ടിൽ മച്ചിയായവളെ
മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.
യഹോവയെ സ്തുതിപ്പിൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 113: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: