സങ്കീർത്തനങ്ങൾ 115
115
1ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല,
നിന്റെ ദയയും വിശ്വസ്തതയും നിമിത്തം
നിന്റെ നാമത്തിനു തന്നെ മഹത്ത്വം വരുത്തേണമേ.
2അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്?
3നമ്മുടെ ദൈവമോ സ്വർഗത്തിൽ ഉണ്ട്;
തനിക്ക് ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.
4അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു;
മനുഷ്യരുടെ കൈവേല തന്നെ.
5അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;
കണ്ണുണ്ടെങ്കിലും കാണുന്നില്ല.
6അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;
മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
7അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല;
കാലുണ്ടെങ്കിലും നടക്കുന്നില്ല;
തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.
8അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു;
അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.
9യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക;
അവൻ അവരുടെ സഹായവും പരിചയും ആകുന്നു;
10അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്ക;
അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
11യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ;
അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
12യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും;
അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും;
അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.
13അവൻ യഹോവാഭക്തന്മാരായ
ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
14യഹോവ നിങ്ങളെ മേല്ക്കുമേൽ വർധിപ്പിക്കട്ടെ;
നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.
15ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ
നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
16സ്വർഗം യഹോവയുടെ സ്വർഗമാകുന്നു;
ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.
17മരിച്ചവരും മൗനതയിൽ ഇറങ്ങിയവർ
ആരും യഹോവയെ സ്തുതിക്കുന്നില്ല,
18നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും.
യഹോവയെ സ്തുതിപ്പിൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 115: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: