സങ്കീർത്തനങ്ങൾ 139:7-10
സങ്കീർത്തനങ്ങൾ 139:7-10 MALOVBSI
നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധിവിട്ടു ഞാൻ എവിടേക്ക് ഓടും? ഞാൻ സ്വർഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്. ഞാൻ ഉഷസ്സിൻചിറകു ധരിച്ച്, സമുദ്രത്തിന്റെ അറ്റത്തുചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലംകൈ എന്നെ പിടിക്കും.

