സങ്കീർത്തനങ്ങൾ 140
140
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, ദുഷ്ടമനുഷ്യന്റെ കൈയിൽനിന്ന് എന്നെ വിടുവിച്ച്
സാഹസക്കാരന്റെ പക്കൽനിന്ന് എന്നെ പാലിക്കേണമേ.
2അവർ ഹൃദയത്തിൽ അനർഥങ്ങൾ നിരൂപിക്കുന്നു;
അവർ ഇടവിടാതെ യുദ്ധത്തിനു കൂട്ടം കൂടുന്നു.
3അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു;
അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ട്. സേലാ.
4യഹോവേ, ദുഷ്ടന്റെ കൈയിൽനിന്നു എന്നെ കാക്കേണമേ;
സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ;
അവർ എന്റെ കാലടികളെ മറിച്ചുകളവാൻ ഭാവിക്കുന്നു.
5ഗർവികൾ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു;
വഴിയരികെ അവർ വല വിരിച്ചിരിക്കുന്നു;
അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ.
6നീ എന്റെ ദൈവം എന്നു ഞാൻ യഹോവയോടു പറഞ്ഞു;
യഹോവേ, എന്റെ യാചനകളെ കേൾക്കേണമേ.
7എന്റെ രക്ഷയുടെ ബലമായി കർത്താവായ യഹോവേ,
യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം ഇടുന്നു.
8യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ;
നിഗളിച്ചുപോകാതിരിക്കേണ്ടതിന്
അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ.
9എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,-
അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ.
10തീക്കനൽ അവരുടെമേൽ വീഴട്ടെ;
അവൻ അവരെ തീയിലും എഴുന്നേല്ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ.
11വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കയില്ല;
സാഹസക്കാരനെ അനർഥം നായാടി ഉന്മൂലനാശം വരുത്തും.
12യഹോവ പീഡിതന്റെ വ്യവഹാരവും
ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു.
13അതേ, നീതിമാന്മാർ നിന്റെ നാമത്തിനു സ്തോത്രം ചെയ്യും;
നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 140: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: