സങ്കീർത്തനങ്ങൾ 17
17
ദാവീദിന്റെ ഒരു പ്രാർഥന.
1യഹോവേ, ന്യായത്തെ കേൾക്കേണമേ,
എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ.
കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള
എന്റെ പ്രാർഥനയെ ചെവിക്കൊള്ളേണമേ.
2എനിക്കുള്ള വിധി നിന്റെ സന്നിധിയിൽ നിന്നു പുറപ്പെടട്ടെ;
നിന്റെ കണ്ണ് നേർ കാണുമാറാകട്ടെ.
3നീ എന്റെ ഹൃദയത്തെ ശോധനചെയ്തു
രാത്രിയിൽ എന്നെ സന്ദർശിച്ചു;
നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശ്യമൊന്നും കണ്ടെത്തുന്നില്ല;
എന്റെ വായ് ലംഘനം ചെയ്കയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു.
4മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ട് ഞാൻ
നിന്റെ അധരങ്ങളുടെ വചനത്താൽ
നിഷ്ഠുരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
5എന്റെ നടപ്പ് നിന്റെ ചുവടുകളിൽ തന്നെ ആയിരുന്നു;
എന്റെ കാൽ വഴുതിയതുമില്ല.
6ദൈവമേ, ഞാൻ നിന്നോട് അപേക്ഷിച്ചിരിക്കുന്നു;
നീ എനിക്കുത്തരമരുളുമല്ലോ;
നിന്റെ ചെവി എങ്കലേക്കു ചായിച്ച് എന്റെ അപേക്ഷ കേൾക്കേണമേ.
7നിന്നെ ശരണമാക്കുന്നവരെ അവരോട്
എതിർക്കുന്നവരുടെ കൈയിൽനിന്നു നിന്റെ വലംകൈയാൽ രക്ഷിക്കുന്നവനായുള്ളോവേ,
നിന്റെ അദ്ഭുതകാരുണ്യം കാണിക്കേണമേ.
8കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ;
എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും
9എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം
നിന്റെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊള്ളേണമേ.
10അവർ തങ്ങളുടെ ഹൃദയത്തെ അടച്ചിരിക്കുന്നു;
വായ്കൊണ്ട് വമ്പു പറയുന്നു.
11അവർ ഇപ്പോൾ ഞങ്ങളുടെ കാലടി തുടർന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു;
ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവയ്ക്കുന്നു.
12കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹംപോലെയും
മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നെ.
13യഹോവേ, എഴുന്നേറ്റ് അവനോടെതിർത്ത് അവനെ തള്ളിയിടേണമേ.
യഹോവേ, എന്റെ പ്രാണനെ നിന്റെ
വാൾകൊണ്ടു ദുഷ്ടന്റെ കൈയിൽനിന്നും
14തൃക്കൈകൊണ്ടു ലൗകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ;
അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ;
നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറയ്ക്കുന്നു;
അവർക്കു പുത്രസമ്പത്തു ധാരാളം ഉണ്ട്;
തങ്ങളുടെ ധനശിഷ്ടം അവർ കുഞ്ഞുങ്ങൾക്കു വച്ചേക്കുന്നു.
15ഞാനോ, നീതിയിൽ നിന്റെ മുഖത്തെ കാണും;
ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 17: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: