സങ്കീർത്തനങ്ങൾ 21
21
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, രാജാവ് നിന്റെ ബലത്തിൽ സന്തോഷിക്കുന്നു;
നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.
2അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവനു നല്കി;
അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.
3നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു,
തങ്കക്കിരീടത്തെ അവന്റെ തലയിൽ വയ്ക്കുന്നു.
4അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു;
നീ അവനു കൊടുത്തു;
എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെതന്നെ.
5നിന്റെ രക്ഷയാൽ അവന്റെ മഹത്ത്വം വലിയത്;
മാനവും തേജസ്സും നീ അവനെ അണിയിച്ചു.
6നീ അവനെ എന്നേക്കും അനുഗ്രഹ സമൃദ്ധിയാക്കുന്നു;
നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.
7രാജാവ് യഹോവയിൽ ആശ്രയിക്കുന്നു;
അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതിരിക്കും.
8നിന്റെ കൈ നിന്റെ സകല ശത്രുക്കളെയും കണ്ടുപിടിക്കും;
നിന്റെ വലങ്കൈ നിന്നെ പകയ്ക്കുന്നവരെ പിടികൂടും.
9നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും;
യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും;
തീ അവരെ ദഹിപ്പിക്കും.
10നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും
അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.
11അവർ നിനക്കു വിരോധമായി ദോഷം വിചാരിച്ചു;
തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.
12നീ അവരെ പുറം കാട്ടുമാറാക്കും;
അവരുടെ മുഖത്തിനുനേരേ അസ്ത്രം ഞാണിന്മേൽ തൊടുക്കും.
13യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കേണമേ;
ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 21: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: