സങ്കീർത്തനങ്ങൾ 24
24
ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഭൂമിയും അതിന്റെ പൂർണതയും ഭൂതലവും അതിന്റെ നിവാസികളും
യഹോവയ്ക്കുള്ളതാകുന്നു.
2സമുദ്രങ്ങളുടെമേൽ അവൻ അതിനെ സ്ഥാപിച്ചു;
നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.
3യഹോവയുടെ പർവതത്തിൽ ആർ കയറും?
അവന്റെ വിശുദ്ധസ്ഥലത്ത് ആർ നില്ക്കും?
4വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ.
വ്യാജത്തിനു മനസ്സു വയ്ക്കാതെയും
കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.
5അവൻ യഹോവയോട് അനുഗ്രഹവും
തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
6ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ;
യാക്കോബിന്റെ ദൈവമേ, തിരുമുഖം
അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ.
7വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ;
പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ;
മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
8മഹത്ത്വത്തിന്റെ രാജാവ് ആർ?
ബലവാനും വീരനുമായ യഹോവ,
യുദ്ധവീരനായ യഹോവ തന്നെ.
9വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ;
പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ;
മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
10മഹത്ത്വത്തിന്റെ രാജാവ് ആർ?
സൈന്യങ്ങളുടെ യഹോവ തന്നെ;
അവനാകുന്നു മഹത്ത്വത്തിന്റെ രാജാവ്. സേലാ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 24: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: