സങ്കീർത്തനങ്ങൾ 27
27
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു;
ഞാൻ ആരെ ഭയപ്പെടും?
യഹോവ എന്റെ ജീവന്റെ ബലം;
ഞാൻ ആരെ പേടിക്കും?
2എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമികൾ
എന്റെ മാംസം തിന്നുവാൻ എന്നോട് അടുക്കുമ്പോൾ ഇടറിവീഴും.
3ഒരു സൈന്യം എന്റെ നേരേ പാളയമിറങ്ങിയാലും
എന്റെ ഹൃദയം ഭയപ്പെടുകയില്ല;
എനിക്കു യുദ്ധം നേരിട്ടാലും ഞാൻ
നിർഭയമായിരിക്കും.
4ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു;
അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു;
യഹോവയുടെ മനോഹരത്വം കാൺമാനും
അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും
എന്റെ ആയുഷ്കാലമൊക്കെയും ഞാൻ
യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു തന്നെ.
5അനർഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും;
തിരുനിവാസത്തിന്റെ മറവിൽ എന്നെ മറയ്ക്കും;
പാറമേൽ എന്നെ ഉയർത്തും.
6ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെമേൽ എന്റെ തല ഉയരും;
ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അർപ്പിക്കും;
ഞാൻ യഹോവയ്ക്കു പാടി കീർത്തനം ചെയ്യും.
7യഹോവേ, ഞാൻ ഉറക്കെ വിളിക്കുമ്പോൾ കേൾക്കേണമേ;
എന്നോടു കൃപചെയ്ത് എനിക്കുത്തരമരുളേണമേ.
8“എന്റെ മുഖം അന്വേഷിപ്പിൻ” എന്ന്
നിങ്കൽനിന്നു കല്പന വന്നു എന്ന് എന്റെ ഹൃദയം പറയുന്നു;
യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.
9നിന്റെ മുഖം എനിക്കു മറയ്ക്കരുതേ;
അടിയനെ കോപത്തോടെ നീക്കിക്കളയരുതേ;
നീ എനിക്കു തുണയായിരിക്കുന്നു;
എന്റെ രക്ഷയുടെ ദൈവമേ, എന്നെ
തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.
10എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു;
എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.
11യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ;
എന്റെ ശത്രുക്കൾനിമിത്തം നേരേയുള്ള പാതയിൽ എന്നെ നടത്തേണമേ.
12എന്റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചു കൊടുക്കരുതേ;
കള്ളസ്സാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോട്
എതിർത്തു നില്ക്കുന്നു.
13ഞാൻ ജീവനുള്ളവരുടെ ദേശത്ത്
യഹോവയുടെ നന്മ കാണുമെന്നു
വിശ്വസിച്ചില്ലെങ്കിൽ കഷ്ടം!
14യഹോവയിങ്കൽ പ്രത്യാശവയ്ക്കുക;
ധൈര്യപ്പെട്ടിരിക്ക;
നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ;
അതേ, യഹോവയിങ്കൽ പ്രത്യാശവയ്ക്കുക.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 27: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: